Follow KVARTHA on Google news Follow Us!
ad

ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പക്ഷപാതം കാണിക്കരുതെന്ന് മോഡി

കേന്ദ്രത്തിലെത്തിയതു കൊണ്ടു മാത്രം പാര്‍ട്ടിയുടെ ലക്ഷ്യംNew Delhi, Lok Sabha, Election-2014, Prime Minister, Maharashtra, National,
ഡെല്‍ഹി: (www.kvartha.com 31.05.2014) കേന്ദ്രത്തിലെത്തിയതു കൊണ്ടു മാത്രം പാര്‍ട്ടിയുടെ ലക്ഷ്യം പൂര്‍ത്തിയാകുന്നില്ലെന്നും സര്‍ക്കാരും പാര്‍ട്ടിയും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും മോഡി.

ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പക്ഷപാതം കാണിക്കരുതെന്നും  ബിജെപി ജനറല്‍ സെക്രട്ടറിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോഡി നിര്‍ദ്ദേശിച്ചു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി അവ സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിക്കാന്‍ പാര്‍ടിക്ക് കഴിയണം. ബി.ജെ.പി ജന.സെക്രട്ടറിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മോഡി ഇക്കാര്യം വ്യക്തമാക്കിയത്.

പ്രധാനമന്ത്രി പദമേറ്റെടുത്തശേഷം ഇതാദ്യമായാണു മോഡി മുതിര്‍ന്ന ബിജെപി നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ക്കുന്നത്.  ശനിയാഴ്ച  രാവിലെ 10 മണിക്ക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെച്ചാണ് ബി.ജെ.പി ജന.സെക്രട്ടറിമാരുമായി മോഡി കൂടിക്കാഴ്ച നടത്തിയത്.

പത്ത് ജനറല്‍ സെക്രട്ടറിമാരില്‍  ഒന്‍പതു പേരും യോഗത്തില്‍ പങ്കെടുത്തു.  വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് തയ്യാറെടുക്കാന്‍ മോഡി ജനറല്‍ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. സര്‍ക്കാരിനൊപ്പം പാര്‍ടിയുടെ നിയന്ത്രണവും മോഡിക്ക് തന്നെയാണെന്നതിന്റെ സൂചനയാണ് യോഗം നല്‍കുന്നത്.

അധികാരത്തിലെത്തിയതോടെ പാര്‍ട്ടിയുടെ പ്രവര്‍ത്തനം മന്ദഗതിയിലാണെന്ന ആര്‍എസ്എസിന്റെ  വിലയിരുത്തലും  യോഗം ചര്‍ച്ച ചെയ്തു. അധികാരത്തിലെത്തുകയല്ല നല്ല ഭരണം കാഴ്ചവച്ച് ജനങ്ങളുടെ വിശ്വാസം നേടുകയാണ് വേണ്ടെതെന്നും  മോഡി നേതാക്കളോട് പറഞ്ഞു.

സര്‍ക്കാരിന്റെ നേട്ടങ്ങളും പ്രവര്‍ത്തന ലക്ഷ്യവും ജനങ്ങളെ അറിയിക്കാന്‍ പാര്‍ടി ഒരു പാലമായി പ്രവര്‍ത്തിക്കണമെന്ന് മോഡി നേതാക്കളോട് പറഞ്ഞു. മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളില്‍ അടുത്തുതന്നെ  നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. ബീഹാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍  അടുത്ത വര്‍ഷം തെരഞ്ഞെടുപ്പിനെ നേരിടും. അതിനു വേണ്ടുന്ന തയ്യാറെടുപ്പുകള്‍ നടത്താന്‍ മോഡി  ജന.സെക്രട്ടറിമാരോട് നിര്‍ദേശിച്ചു.

കൂടിക്കാഴ്ചയ്ക്ക് ശേഷം നരേന്ദ്ര മോഡി ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, അമിത് ഷാ എന്നിവരുമായി പ്രത്യേകം ചര്‍ച്ച നടത്തി. ജനറല്‍ സെക്രട്ടറിമാരില്‍ അനന്ത്കുമാര്‍, ധര്‍മ്മേന്ദ്ര പ്രഥാന്‍, തവര്‍ചന്ദ് ഗേലോട്ട് എന്നിവരെ കേന്ദ്രമന്ത്രിമാരായി നിയമിച്ചു.

മന്ത്രിസഭയില്‍  പാര്‍ടി അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവരുടെ ഒഴിവുകള്‍ നികത്താനുള്ള തീരുമാനം
ഉടന്‍ കൈക്കൊള്ളുമെന്നാണ് കരുതുന്നത്.  ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുന്നത് മോഡിയായിരിക്കും.

Narendra Modi meets BJP general secretaries, asks them to prepare for state polls

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ബാര്‍ പ്രശ്‌നവും വോട്ട് ചോര്‍ച്ചയും ഊമക്കത്ത് വിവാദവും ലീഗ് യോഗത്തില്‍ പ്രധാന ചര്‍ച്ച

Keywords: Narendra Modi meets BJP general secretaries, asks them to prepare for state polls, New Delhi, Lok Sabha, Election-2014, Prime Minister, Maharashtra, National.

3 comments

  1. സിനിമ കാണൽ ഹറാം എന്ന് മുസ്ലിം പണ്ഡിത ലോകം വിധി എഴുതിയതാണ്. ഖുര്'ആനിന്റെയും ഹദീസിന്റെയും വെളിച്ചത്തിൽ സിനിമ ഹറാമാണ്‌. ഇനി വല്ലവരും സിനിമ അനുവദിനീയമാണ് എന്ന് പറയുന്നവർ ഇസ്ലാമിനെ പറ്റി അറിവില്ലായ്മ കൊണ്ടാണ്. ഇസ്ലാമിൽ കാണാൻ പറ്റുന്ന സിനിമ കാണാൻ പറ്റാത്ത സിനിമ എന്നൊന്നില്ല. അന്യ സ്ത്രീ പുരുഷന്മാരും വാദ്യ സംഗീതങ്ങളും അനിസ്ലാമികമായ വാക്കും ഇല്ലാത്ത ഒരൊറ്റ സിനിമയും ഇല്ല, എന്റെ അഭിപ്രായത്തിൽ ഒരൊറ്റ മുസ്ലിമും സിനിമ കാണാനോ കുടുംബത്തെ സിനിമ കാണിക്കാൻ കൊണ്ടുപോവാണോ, വീട്ടില് TV യിലൂടെ സിനിമ കാണാനോ പാടില്ല. ഹറാമാണ്‌. മുസ്ലിം നാമത്തിൽ മാത്രമല്ല പ്രവര്തിയിലാണ് കാണേണ്ടത്. സിനിമയും, മ്യൂസിക്‌ കോപ്രായങ്ങളും, കല്ല്‌ കുടിയും വ്യഭിചാരവും ഹറാമാണ്‌. ആരെങ്കിലും ഇതിനു വിപരീതമായി ഹറാം ചെയ്യുന്ന പക്ഷം, ഓര്ക്കുക, നിങ്ങളുടെ കബറിൽ നീ മാത്രമാണ്, ഒരു സിനിമാക്കാരനും നിന്നെ രക്ഷിക്കാൻ വരില്ല! സ്വന്തം മനസ്സിനെ ഹറാമിൽ നിന്നും നിയന്ത്രിച്ചു ജീവിക്കുന്നവൻ ഈ ലോകത്തും വിജയിച്ചു പരലോകത്തും വിജയിച്ചു! ഈ നശ്വര ലോകം നിന്നെ വന്ചിക്കതിരിക്കട്ടെ! ആരായിരുന്നു ഒരിക്കൽ ഈ നസ്രിയ! റമദാനിൽ ടെലിവിഷൻ പരിപാടിയിലൂടെ ഇസ്ലാമിക കാര്യങ്ങൾ അവത…
  2. Allah blessed her! she have now realised that the islam is the only solution!
    she has now revert back to the God! the one and omnipotent! the universal religion! Congratulation to my sister Monika!
    any comment on my writing: please e-mail abdullahkaripodi@yahoo.com
  3. 37 പാകിസ്ഥാനികൾ സ്വതന്ത്രരായി! എപ്പോഴാണ് ഇനി ഇന്ത്യൻ ജയിലിൽ കിടക്കുന്ന നിരപരാധികൾ പുറത്തു വരുന്നത്!
    മദനി മാത്രമല്ല, എത്രയോ ഹിന്ദു മുസ്ലിം സഹോദരരും അന്യായമായി പീഡിപ്പിക്കപ്പെടുന്നു ഈ ഇന്ത്യ രാജ്യത്ത്!
    എന്താണ് മോഡിക്ക് ഈ വിഷയത്തിൽ പറയാനുള്ളത്!