Follow KVARTHA on Google news Follow Us!
ad

വീരുവിന്റെ വെടിക്കെട്ടില്‍ പഞ്ചാബ് ഫൈനലില്‍

വീരേന്ദര്‍ സേവാഗിന്റെ വെടിക്കെട്ട് ബാറ്റിംഗിന് മുന്നില്‍ ധോണിയുടെ ചെന്നൈപ്പട ചാരമായി. സുരേഷ് റൈനയുടെ തകര്‍പ്പന്‍ ഇന്നിംഗ്‌സും Sports, IPL, Cricket, Chennai Super Kings, Kings Eleven Panjab, Sehwag, Suresh Raina, Batting, Final, Kolkata
മുംബൈ: (www.kvartha.com 30.05.2014) വീരേന്ദര്‍ സേവാഗിന്റെ വെടിക്കെട്ട് ബാറ്റിംഗിന് മുന്നില്‍ ധോണിയുടെ ചെന്നൈപ്പട ചാരമായി. സുരേഷ് റൈനയുടെ തകര്‍പ്പന്‍ ഇന്നിംഗ്‌സും ചെന്നൈയെ തുണച്ചില്ല. ഐ.പി.എല്‍ രണ്ടാം ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 24 റണ്‍സിന് തോല്‍പിച്ച് കിങ്‌സ് ഇലവന്‍ പഞ്ചാബ് ഫൈനലിലെത്തി. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 58 പന്തില്‍ 122 റണ്‍സ് നേടിയ സേവാഗിന്റെ കരുത്തില്‍ 226 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. എട്ട് സിക്‌സറുകളുടെയും, 12 ബൗണ്ടറികളുടെയും അകമ്പടിയോടെയായിരുന്നു വീരുവിന്റെ ഇന്നിംഗ്‌സ്. 

കൂറ്റന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈക്ക് തുടക്കത്തില്‍ തന്നെ പിഴച്ചു. സ്‌കോര്‍ ബോര്‍ഡ് ഒരു റണ്‍സിലെത്തി നില്‍ക്കെ കൂറ്റനടിക്ക് ശ്രമിച്ച ഫാഫ് ഡു പ്ലസിസ് റണ്‍സൊന്നുമെടുക്കാനാകാതെ പുറത്തായി. മൂന്നാമനായി ഇറങ്ങി സുരേഷ് റൈന, സ്മിത്തിനെ കൂട്ടുപിടിച്ച് പഞ്ചാബിന്റെ ബൗളിങ് നിരയ്ക്ക് നേരെ ആക്രമിച്ചു കളിച്ചെങ്കിലും വിജയലക്ഷ്യത്തിലേക്കെത്താനായില്ല. സ്‌കോര്‍ 67 ല്‍ എത്തിനില്‍ക്കെ ഏഴ് റണ്‍സുമായി സ്മിത്ത് കൂടാരം കയറി. ഐ.പി.എല്ലിലെ ഏറ്റവും മനോഹരമായ ഇന്നിംഗ്‌സ് കാഴ്ചവെച്ച സുരേഷ് റൈന 25 പന്തില്‍ 87 റണ്‍സെടുത്ത് പുറത്തായതോടെ കളി പഞ്ചാബിന്റെ കൈകളിലായി. 13 ബൗണ്ടറികളുടെയും ആറ് സിക്‌സറുകളുടെയും അകമ്പടിയോടെയായിരുന്നു റൈനയുടെ മനോഹരമായ ഇന്നിംഗ്‌സ്. തുടക്കത്തില്‍ തന്നെ ആക്രമിച്ച് കളിച്ച റെയ്‌ന പഞ്ചാബിന്റെ ബൗളിംങ് നിരയെ കണക്കിന് ശിക്ഷിച്ചു.

വെറും 6.1 ഓവറില്‍ 100 റണ്‍സെന്ന ഭദ്രമായ നിലയിലെത്തിയപ്പോഴാണ് റൈന റണ്ണൗട്ടായത്. സ്‌കോര്‍ ബോര്‍ഡ് 140 നില്‍ക്കെ 11 റണ്‍സുമായി മക്കല്ലം പുറത്തായി. തൊട്ടടുത്ത പന്തില്‍ 27 റണ്‍സുമായി ജഡേജയും പുറത്തായതോടെ കളി പൂര്‍ണമായും പഞ്ചാബിന്റെ വരുതിയിലായി. പിന്നീട് വന്ന ഡേവിഡ് ഹസിക്ക് ഏറെ നേരം പിടിച്ചു നില്‍ക്കാനായില്ല. സ്‌കോര്‍ 142 ല്‍ നില്‍ക്കെ ഒരു റണ്‍സുമായി സേവാഗിന് ക്യാച്ച് നല്‍കി ഹസി മടങ്ങി. പിന്നീട് ധോണിയുടെ ഊഴമായിരുന്നു. ധോണിക്ക് കൂട്ടായി മറുവശത്ത് അശ്വിന്‍. 10 റണ്‍സുമായി അശ്വിന്‍ മടങ്ങുമ്പോഴേക്കും ചെന്നൈയുടെ സ്‌കോര്‍ 167. അവസാന ഓവറില്‍ 40 റണ്‍സായിരുന്നു ചെന്നൈക്ക് വേണ്ടിയിരുന്നത്. എന്നാല്‍ അപ്രാപ്യമായ ഈ സ്‌കോര്‍ നേടാന്‍ ധോണി (42 നോട്ടൗട്ട്) ക്കായില്ല. നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സാണ് ചെന്നൈക്ക് നേടാനായത്. 

തുടക്കത്തില്‍ ആക്രമിച്ചു കളിച്ച വീരുവിനെ തടയിടാനാകാത്തതാണ് ചെന്നൈയെ തോല്‍വിയിലേക്ക് നയിച്ചത്. നെഹ്‌റ അടക്കമുള്ള താരങ്ങളെല്ലാം സേവാഗിന് മുന്നില്‍ ഒന്നുമല്ലാതെയായി. ഫാസ്റ്റ് ബൗളര്‍മാരെയും, സ്പിന്നര്‍മാരെയും സേവാഗ് കണക്കിന് അടികൊടുത്തു. ഒന്നാം വിക്കറ്റില്‍ സേവാഗ് വോഹ്‌റ (34) സഖ്യം 10.4 ഓവറില്‍ 110 റണ്‍സാണ് അടിച്ചു കൂട്ടിയത്. മാക്‌സ്‌വെല്ലിനെ കൂട്ടുപിടിച്ച് സേവാഗ് വെടിക്കെട്ട് തുടര്‍ന്നു. ടീം സ്‌കോര്‍ 148 ല്‍ നില്‍ക്കെ 13 റണ്‍സുമായി മാക്‌സ്‌വെല്‍ മടങ്ങി. മൂന്നാമനായി സേവാഗ് പുറത്താകുമ്പോഴേക്കും പഞ്ചാബിന്റെ സ്‌കോര്‍ 200 കടന്നിരുന്നു. സ്‌കോര്‍ 211 ല്‍ നില്‍ക്കെയാണ് നെഹ്‌റയുടെ പന്തില്‍ ഫാഫ് ഡു പ്ലസിക്ക് ക്യാച്ച് നല്‍കി സേവാഗ് പുറത്തായത്. പഞ്ചാബിന് വേണ്ടി ഡേവിഡ് മില്ലര്‍ (38) റണ്‍സും നേടി. 

വിക്കറ്റ് വീഴ്ത്തി. ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് പഞ്ചാബിന്റെ എതിരാളി. ആദ്യ ക്വാളിഫയറില്‍ പഞ്ചാബിനെ തോല്‍പിച്ചാണ് കൊല്‍ക്കത്ത കലാശക്കൊട്ടിന്റെ ഫൈനലില്‍ കടന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Sports, IPL, Cricket, Chennai Super Kings, Kings Eleven Panjab, Sehwag, Suresh Raina, Batting, Final, Kolkata

Keywords: Sports, IPL, Cricket, Chennai Super Kings, Kings Eleven Panjab, Sehwag, Suresh Raina, Batting, Final, Kolkata.

Post a Comment