ന്യൂഡല്‍ഹി: ഇന്ത്യന്‍ ജയിലുകളില്‍ കഴിഞ്ഞിരുന്ന 37 പാക് തടവുകാരെ വിട്ടയച്ചു. പാക് സര്‍ക്കാരുമായുണ്ടാക്കിയ ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തിലാണ് വിട്ടയക്കല്‍. വിട്ടയച്ചവരില്‍ 32 പേര്‍ മല്‍സ്യബന്ധന തൊഴിലാളികളാണ്.
ഇന്ത്യ വിട്ടയച്ച പാക് തടവുകാര്‍ പാക്കിസ്ഥാനിലെത്തിയതായി പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇനിയും 484 പാക് തടവുകാര്‍ ഇന്ത്യന്‍ ജയിലുകളില്‍ ഉള്ളതായി പ്രസ്താവന വ്യക്തമാക്കുന്നു. ഇതില്‍ 348 പേര്‍ സാധാരണ തടവുകാരും 136 പേര്‍ മല്‍സ്യബന്ധന തൊഴിലാളികളുമാണ്.
ഇപ്പോള്‍ ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന 25 പാക് തടവുകാര്‍ ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയവരാണെന്നും ഇവര്‍ മോചനം കാത്ത് കഴിയുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇവരെ ഇന്ത്യ ഉടനെ വിട്ടയക്കുമെന്നും മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.
SUMMARY: New Delhi/Islamabad: India Friday released 37 Pakistani prisoners lodged in Indian jails, reciprocating the gesture made by the Pakistani government earlier. The Pakistani prisoners, including 32 fishermen, have reached home.
Keywords: India, Pakistani prisoners, Delhi, Pak fishermen