Follow KVARTHA on Google news Follow Us!
ad

ആശുപത്രിയിലെ ടോയ്‌ലറ്റില്‍ പ്രസവിച്ച കുഞ്ഞിനെ ഫ്‌ളഷ് ചെയ്യാനുള്ള യുവതിയുടെ ശ്രമം പൊളിഞ്ഞു

വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ടോയ്‌ലറ്റില്‍ പ്രസവിച്ചു. പ്രസവിച്ചBeijing, China, Marriage, Treatment, World,
ബീജിംഗ്: (www.kvartha.com 30.04.2014) വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ടോയ്‌ലറ്റില്‍ പ്രസവിച്ചു. പ്രസവിച്ചയുടനെ കുഞ്ഞിനെ ഫ്‌ളഷ് ചെയ്യാനുള്ള യുവതിയുടെ ശ്രമം ആശുപത്രി ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ മൂലം പൊളിഞ്ഞു. ചൈനയിലാണ് സംഭവം. ആശുപത്രിയില്‍ വയറു വേദനയാണെന്നു പറഞ്ഞെത്തിയ യുവതി ഗര്‍ഭിണിയാണെന്ന കാര്യം അധികൃതര്‍ക്ക് അറിയില്ലായിരുന്നു.

വയറു വേദനയ്ക്ക് ചികിത്സയ്‌ക്കെത്തിയ യുവതി പ്രസവവേദന വന്നിട്ടും അതുമനസിലാക്കിയിരുന്നില്ല. ഒടുവില്‍  കഠിനമായ വേദനയെത്തുടര്‍ന്ന് യുവതി ടോയ്‌ലറ്റില്‍ പോവുകയും അവിടെ നിന്നും  പ്രസവിക്കുകയും ചെയ്തു. ടോയ്‌ലറ്റില്‍ വീണ കുഞ്ഞിനെ യുവതി ഉടന്‍  ഫ്‌ളഷ്‌ചെയ്യാന്‍ ശ്രമിച്ചു.

എന്നാല്‍ ടോയ്‌ലറ്റില്‍ നിന്നും കുഞ്ഞിന്റെ കരച്ചില്‍കേട്ട ജീവനക്കാര്‍ ടോയ്‌ലറ്റിനുമുന്നില്‍ തടിച്ചുകൂടുകയും വാതില്‍ തുറക്കാന്‍   ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ യുവതി അതിനു മുതിര്‍ന്നില്ല. പിന്നീട്  സുരക്ഷാജീവനക്കാര്‍ ബലം പ്രയോഗിച്ച് വാതില്‍ തുറന്ന് അകത്തു കയറുകയായിരുന്നു.

Woman Gives Birth In Hospital Toilet And Tries To Flush The Baby, Beijing,അതിനുശേഷം ടോയ്‌ലറ്റില്‍ കിടന്ന് കരയുകയായിരുന്ന കുഞ്ഞിനെ രക്ഷപ്പെടുത്തി ഉടന്‍ തന്നെ
ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ കഴിയുന്ന അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം യുവതി വിവാഹിതയാണോ എന്ന കാര്യം വ്യക്തമല്ല. ഇവരുടെ പേരു വിവരങ്ങളൊന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ധര്‍മ്മസ്ഥലക്കടുത്ത് തീര്‍ത്ഥാടകരുടെ ബസ് മറിഞ്ഞ് 30 ഓളം പേര്‍ക്ക് പരിക്ക്
Keywords: Woman Gives Birth In Hospital Toilet And Tries To Flush The Baby, Beijing, China, Marriage, Treatment, World.

Post a Comment