Follow KVARTHA on Google news Follow Us!
ad

പ്രശസ്ത ചിത്രകാരന്‍ എം വി ദേവന്‍ അന്തരിച്ചു

പ്രശസ്ത ചിത്രകാരന്‍ എംവി ദേവന്‍(86) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് Kochi, Aluva, House, Dead, chennai, Thalassery, Award, Obituary, Kerala,
കൊച്ചി: (www.kvartha.com 29.04.2014) പ്രശസ്ത ചിത്രകാരന്‍ എംവി ദേവന്‍(86) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആലുവയിലെ വസതിയിലായിരുന്നു അന്ത്യം.

ചിത്രകാരന്‍ എന്നതിലുപരി മികച്ച എഴുത്തുകാരനും ശില്‍പിയും പ്രഭാഷകനുമായിരുന്നു അദ്ദേഹം. സംസ്ഥാന ലളിതകലാ അക്കാദമിയുടെ മുന്‍ അധ്യക്ഷനായിരുന്നു. കൊച്ചിയിലെ കലാപീഠം, മാഹിയിലെ കലാഗ്രാമം എന്നിവയുടെ സ്ഥാപകനായിരുന്നു.

 Painter mv devan passes away, Kochi, Aluva, House, Dead, Chennai, Thalassery,ദേവസ്പന്ദനം എന്ന സമാഹാരത്തിന് 2001ല്‍ കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1999 ല്‍ ദേവസ്പന്ദനത്തിന് വയലാര്‍ പുരസ്‌കാരവും ലഭിച്ചിരുന്നു. കേരളത്തിലെ ആധുനിക ചിത്രകലാ പ്രസ്ഥാനത്തിന്റെ പ്രചാരകരില്‍ ഒരാളായിരുന്നു.

വാസ്തുശില്പ മേഖലയില്‍ ലാറി ബേക്കറുടെ അനുയായി ആയിരുന്ന എം വി ദേവന്‍ മയ്യഴിയിലെ മലയാള കലാഗ്രാമത്തിന്റെ ഹോണററി ഡയറക്ടറായും ചുമതല വഹിച്ചിട്ടുണ്ട്.

തലശ്ശേരിക്കടുത്തുള്ള പന്ന്യന്നൂരിലാണ് ദേവന്‍ ജനിച്ചത്. 1946ല്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം
പൂര്‍ത്തിയാക്കിയ ശേഷം ചിത്രകല അഭ്യസിക്കാനായി മദ്രാസിലേക്ക്  പോയി. മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്ട് ആന്റ് ക്രാഫ്റ്റ്‌സില്‍ ഡി.പി. റോയ് ചൗധരി, കെ.സി.എസ്. പണിക്കര്‍ എന്നിവരുടെ കീഴിലാണ് ചിത്രകല അഭ്യസിച്ചത്.

എം.വി.ദേവന്റെ നിര്യാണത്തില്‍ കൊച്ചിന്‍ ബിനാലെ ഫൗണ്ടേഷന്‍ അനുശോചിച്ചു. ചൊവ്വാഴ്ച പെപ്പര്‍ ഹൗസില്‍ നടത്താനിരുന്ന ബിനാലെ ലെറ്റസ് ടോക്ക് കലാപ്രഭാഷണം അദ്ദേഹത്തോടുള്ള ആദരസൂചകമായി റദ്ദാക്കിയതായും ഫൗണ്ടേഷന്‍ ഭാരവാഹികള്‍ അറിയിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Painter M.V.Devan passes away, Kochi, Aluva, House, Dead, Chennai, Thalassery, Award, Obituary, Kerala.

Post a Comment