Follow KVARTHA on Google news Follow Us!
ad

മകളുടെ കാമുകനെ അടിച്ചുകൊന്ന് കട്ടിലില്‍ ഒളിപ്പിച്ചു

ജയ്പൂര്‍: അന്യമതസ്ഥനായ യുവാവിനെ അടിച്ചു കൊലപ്പെടുത്തി മൃതദേഹം കട്ടിലില്‍ ഒളിപ്പിച്ചു. Jaipur, Murder, Beaten to death, Love,
ജയ്പൂര്‍: അന്യമതസ്ഥനായ യുവാവിനെ അടിച്ചു കൊലപ്പെടുത്തി മൃതദേഹം കട്ടിലില്‍ ഒളിപ്പിച്ചു. മഹേഷ് സൈനി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പ്രതി ബാബുലാലിന്റെ മകളുമായി പ്രണയത്തിലായിരുന്നു മഹേഷ്. ബാബുലാലിന്റെ മകളെ വിവാഹം കഴിക്കാന്‍ മഹേഷ് ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ബാബുലാല്‍ സമ്മതം നല്‍കിയില്ല. എന്നാല്‍ മഹേഷും കാമുകിയും അവരുടെ തീരുമാനത്തില്‍ ഉറച്ചുനിന്നു.

 Jaipur, Murder, Beaten to death, Love,ഇക്കഴിഞ്ഞ ശനിയാഴ്ച വിവാഹക്കാര്യം സംസാരിക്കാനെന്ന വ്യാജേന ബാബുലാല്‍ മഹേഷിനെ വീട്ടിലേയ്ക്ക് ക്ഷണിച്ചുവരുത്തുകയായിരുന്നു. എന്നാല്‍ മകളുടെ വിവാഹം മറ്റൊരു യുവാവുമായി നിശ്ചയിച്ചിരുന്നു. ഇതറിഞ്ഞ മഹേഷ് ബഹളമുണ്ടാക്കി. ബാബുലാലും സഹോദരനും ചേര്‍ന്ന് മഹേഷിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി.

പിന്നീട് മൃതദേഹം ബാബുലാലിന്റെ കട്ടിലില്‍ ഒളിപ്പിക്കുകയായിരുന്നു. മഹേഷിനെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പോലീസിനെ സമീപിച്ചു. ബാബുലാലിന്റെ വീട്ടില്‍ പോലീസ് നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെടുത്തു. എന്നാല്‍ ഇതിനകം ബാബുലാലും സഹോദരനും ഒളിവില്‍ പോയിരുന്നു. ഇരുവര്‍ക്കുമായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.

SUMMARY: Jaipur: Jaipur police on Saturday came across a traumatic case of horror killing where the girl’s family brutally thrashed a boy to death.

Keywords: Jaipur, Murder, Beaten to death, Love,

Post a Comment