Follow KVARTHA on Google news Follow Us!
ad

ഐ.പി.എല്‍ വാതുവെയ്പ്: മുഗ്ദല്‍ കമ്മിറ്റിയെ മാറ്റണമെന്ന് സുപ്രീംകോടതിയോട് ബി സി സി ഐ

ഐ.പി.എല്‍ വാതുവെയ്പ് കേസ് അന്വേഷിക്കുന്നതില്‍ നിന്നും ജസ്റ്റിസ് മുകുള്‍ മുഗ്ദല്‍ കമ്മിറ്റിയെ New Delhi, IPL, Police, Supreme Court of India, Kolkata, High Court, CBI, Justice, National,
ഡെല്‍ഹി: (www.kvartha.com 29.04.2014) ഐ.പി.എല്‍ വാതുവെയ്പ്  കേസ് അന്വേഷിക്കുന്നതില്‍ നിന്നും ജസ്റ്റിസ് മുകുള്‍ മുഗ്ദല്‍ കമ്മിറ്റിയെ മാറ്റണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.

സ്വതന്ത്രസമിതിയെ കൊണ്ട് കേസ് അന്വേഷിപ്പിക്കുന്നതാണ് അഭികാമ്യമെന്നും അന്വേഷണം പൂര്‍ത്തിയാകും വരെ എന്‍ ശ്രീനിവാസനെ ബിസിസിഐ അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ അനുവദിക്കണമെന്നും ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ജസ്റ്റിസ് മുകുള്‍ മുഗ്ദല്‍ കമ്മിറ്റി ചൊവ്വാഴ്ചയും കോടതിയെ അറിയിച്ചു. കേസന്വേഷണത്തിന് സിബിഐയുടെയും മുംബൈ- ഡെല്‍ഹി പോലീസിന്റെയും സഹായം ആവശ്യമാണെന്നും കമ്മിറ്റിയറിയിച്ചു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സുപ്രീംകോടതിയാണ്.

ഏപ്രില്‍ 20ന് ചേര്‍ന്ന ബി.സി.സി.ഐ വര്‍ക്കിങ് കമ്മിറ്റി യോഗം വാതുവെയ്പ് കേസ് അന്വേഷിക്കാന്‍ മുന്‍ ഇന്ത്യന്‍ താരം രവി ശാസ്ത്രി, സി.ബി.ഐ മുന്‍ മേധാവി ആര്‍.കെ രാഘവന്‍, കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ജെ.എന്‍ പട്ടേല്‍ എന്നിവരടങ്ങുന്ന സമിതിയെ നിയോഗിച്ചിരുന്നു.  ഇതിനെ ചോദ്യം ചെയ്ത് ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ബി സി സി ഐ നിയോഗിച്ച അന്വേഷണ സംഘത്തെ മാറ്റാന്‍ സുപ്രീംകോടതി ഉത്തരവിറക്കിയത്.

ബി സി സി ഐ നിയോഗിച്ച സമിതിയിലെ അംഗങ്ങള്‍ക്ക് നിക്ഷിപ്ത
Spot-fixing, Mudgal to propose panel before Apex Court , New Delhi, IPL, Police, Supreme Court of India,
താത്പര്യങ്ങളുണ്ടെന്നാരോപിച്ചാണ് ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍  ഹര്‍ജി നല്‍കിയത്. ഒത്തുകളി അന്വേഷിക്കുന്നതിന് പോലീസിനും സി.ബി.ഐക്കും പരിമിതിയുണ്ടെന്ന് പറഞ്ഞ കോടതി പിന്നീട് കേസ് അന്വേഷിക്കാന്‍ ജസ്റ്റിസ് മുകുള്‍ മുഗ്ദല്‍ കമ്മിറ്റിയോട് ശുപാര്‍ശ ചെയ്യുകയായിരുന്നു. മുഗ്ദല്‍ കമ്മിറ്റി സമ്മതം അറിയിച്ചതോടെയാണ്   ബിസിസിഐ കോടതിയില്‍ ഇതിനെ എതിര്‍ത്തത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
കാസര്‍കോട്ടെ വൈദ്യുതി മുടക്കം: വീട്ടുകാര്‍ ബന്ധുവീട്ടില്‍ ഉറങ്ങാന്‍പോയപ്പോള്‍ കവര്‍ച

Keywords: Spot-fixing, Mudgal to propose panel before Apex Court , New Delhi, IPL, Police, Supreme Court of India, Kolkata, High Court, CBI, Justice, National.

Post a Comment