Follow KVARTHA on Google news Follow Us!
ad

പത്മനാഭന്‍ മത്സരിക്കുന്നത് ഗിന്നസ് ബുക്കില്‍ ഇടം നേടാന്‍

തെരഞ്ഞെടുപ്പില്‍ തോറ്റ് ഗിന്നസ് ബുക്കില്‍ ഇടം നേടാന്‍ അവസരം കാത്ത് കഴിയുകയാണ്Gujarat, Prime Minister, Narendra Modi, Manmohan Singh, BJP, Election-2014, Record, National,
ഗുജറാത്ത്: (www.kvartha.com 30.04.2014)തെരഞ്ഞെടുപ്പില്‍ തോറ്റ് ഗിന്നസ് ബുക്കില്‍ ഇടം നേടാന്‍ അവസരം കാത്ത് കഴിയുകയാണ് തമിഴ്‌നാട് സ്വദേശി  കെ പത്മനാഭന്‍. കഴിഞ്ഞ 26 വര്‍ഷമായി ഇയാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോല്‍ക്കുന്നു.

തോല്‍വി ഒരു ഹരമാക്കി മാറ്റിയിരിക്കയാണ് പത്മനാഭന്‍. ഇതുവരെ നിയമസഭാ- ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലായി 158 തവണ മത്സരിച്ചു. എല്ലാ തവണയും തോല്‍ക്കുകയാണ് പതിവ്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും പിന്‍മാറാന്‍ പത്മനാഭന്‍ തയ്യാറല്ല.

മത്സരിക്കുന്നതെല്ലാം  പ്രമുഖര്‍ക്കെതിരെയാണ്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി  വാജ്‌പേയി, മന്‍മോഹന്‍ സിംഗ് എന്നിവരൊക്കെ അതില്‍ ഉള്‍പെടും.  ഇത്തവണ വഡോദരയില്‍ മത്സരിക്കുന്ന ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്കെതിരെയാണ് മത്സരിക്കുന്നത്. പ്രമുഖര്‍ക്കെതിരെ മത്സരിക്കുന്നത് ഇദ്ദേഹത്തിന് ഹരമാണ്.

Gujarat, Prime Minister, Narendra Modi, Manmohan Singh, BJP, Election-2014,തെരഞ്ഞെടുപ്പിന്റെ ഫലത്തിലല്ലാ   മത്സരിക്കുന്നതിലാണ് കാര്യമെന്ന നിലപാടിലാണ് പത്മനാഭന്‍. ഇതുവരെ മത്സരിച്ചതില്‍ ഏറ്റവും കൂടുതല്‍  വോട്ട് ലഭിച്ചത് 2011ലാണ്. 6,273 വോട്ടുകളാണ് പത്മനാഭന് 2011 ല്‍ ലഭിച്ചത്.

സ്വതന്ത്രനായി മത്സരിക്കുന്നതാണ് ഇഷ്ടം. ഗിന്നസ് ബുക്കില്‍ ഇടം പിടിക്കണമെങ്കില്‍ 300
തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോല്‍ക്കണം.

അതുകൊണ്ട്  ഇനിയും മത്സര രംഗത്ത് തുടരാനാണ് പത്മനാഭന്റെ തീരുമാനം. 300 തവണ മത്സരിച്ച് തോറ്റ കാക്ക ഗോവിന്ദ സിംഗാണ് പത്മനാഭന്റെ എതിരാളി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
പോലീസ് പിന്തുടര്‍ന്ന കഞ്ചാവ് കടത്തിയകാര്‍ അപകടത്തില്‍പെട്ടു; പ്രധാന പ്രതി അറസ്റ്റില്‍
Keywords: K.Pathmanabhan, Gujarat, Prime Minister, Narendra Modi, Manmohan Singh, BJP, Election-2014, Record, National.

Post a Comment