Follow KVARTHA on Google news Follow Us!
ad

റിയാലിറ്റി ഷോയ്ക്കിടയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയത് തുറന്നുപറഞ്ഞ യുവതി അറസ്റ്റില്‍

ചെന്നൈ: റിയാലിറ്റി ഷോയ്ക്കിടയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ വിവരം തുറന്നു പറഞ്ഞ യുവതിയെ പോലീസ് അറസ്റ്റുചെയ്തു. Nepal, Road mishap, Arghakhanchi
ചെന്നൈ: റിയാലിറ്റി ഷോയ്ക്കിടയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ വിവരം തുറന്നു പറഞ്ഞ യുവതിയെ പോലീസ് അറസ്റ്റുചെയ്തു. നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് യുവതിയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. ബേബി കലയെന്ന യുവതിയും ഗൗരിശങ്കര്‍ എന്ന യുവാവുമാണ് കൊലപാതകക്കേസില്‍ അറസ്റ്റിലായത്.

രാധാകൃഷ്ണനാണ് കൊല്ലപ്പെട്ടത്. മുഖത്ത് പ്ലാസ്റ്റിക് കവര്‍ കൊണ്ട് മൂടി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. 2010 ജൂലൈ 17നായിരുന്നു സംഭവം.
രാധാകൃഷ്ണന്റേത് ഹൃദയാഘാതമാണെന്ന് ബന്ധുക്കളെ അറിയിച്ചാണ് ബേബി കല രക്ഷപ്പെട്ടത്. ബന്ധുക്കള്‍ക്ക് സംശയം തോന്നാതിരുന്നതിനാല്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കാതെ സംസ്‌ക്കരിച്ചു.
Nepal, Road mishap, Arghakhanchi
കാമുകന്‍ ബേബി കലയെ വഞ്ചിച്ച് മറ്റൊരു യുവതിയുമായി അടുത്തതോടെ റിയാലിറ്റി ഷോയ്ക്കിടയില്‍ അവര്‍ മനസ് തുറക്കുകയായിരുന്നു.

SUMMARY: Chennai: A woman and her paramour were arrested in Chennai on Wednesday after she admitted to killing her husband some four years ago along with her lover in a Tamil television reality show, police said.

Keywords: Tag: Nepal, Road mishap, Arghakhanchi

Post a Comment