Follow KVARTHA on Google news Follow Us!
ad
Posts

നരക തുല്യമായ സാഹചര്യമാണ് എയര്‍ ഇന്ത്യ പ്രവാസി യാത്രക്കാര്‍ക്ക് സമ്മാനിക്കുന്നത് - ഇ.ടി.

നരക തുല്യമായ സാഹചര്യമാണ് എയര്‍ ഇന്ത്യ പ്രവാസി യാത്രക്കാര്‍ക്ക് സമ്മാനിക്കുന്നതെന്നും ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും E.T. Mohammed Basheer, Flight, Plane, Airport, Mumbai, Gulf, Air India
ജിദ്ദ: (www.kvartha.com 30.04.2014) നരക തുല്യമായ സാഹചര്യമാണ് എയറിന്ത്യ പ്രവാസി യാത്രക്കാര്‍ക്ക് സമ്മാനിക്കുന്നതെന്നും ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബശീര്‍ എം.പി പറഞ്ഞു. ഉംറ നിര്‍വഹിക്കാനെത്തി മടങ്ങുകയായിരുന്ന ഇ.ടി മുഹമ്മദ് ബശീര്‍ എം.പിയും ചൊവ്വാഴ്ച യാത്ര തടസ്സപ്പെട്ട് ജിദ്ദ-കോഴിക്കോട് എയറിന്ത്യ വിമാനത്തിലെ യാത്രക്കാരിലുണ്ടായിരുന്നു.

യാത്രക്കാര്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ പോലും എയറിന്ത്യ തയ്യാറായില്ലെന്നത് പ്രതിഷേധാര്‍ഹമാണെന്ന് ഇ.ടി പറഞ്ഞു. പത്ത് മണിക്കൂറിലധികം വിമാനത്താവളത്തിലിരുത്തിയ ശേഷമാണ് യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റാന്‍ തയ്യാറായത്. വിമാനം മുടങ്ങിയ ഉടനെ തന്നെ സിവില്‍ ഏവിയേഷന്‍ അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. സാങ്കേതിക തകരാര്‍ പരിഹരിച്ച് വിമാനം ഉടന്‍ പുറപ്പെടുമെന്നാണ് അവര്‍ അറിയിച്ചത്.

വിമാനത്തിന്റെ സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ സാധിക്കാത്തതിനാല്‍ വ്യാഴാഴ്ച രണ്ട് പ്രത്യേക വിമാനങ്ങളില്‍ മുഴുവന്‍ യാത്രക്കാരെയും നാട്ടിലെത്തിക്കുമെന്ന് എയറിന്ത്യ കമേഴ്‌സ്യല്‍ ഡയറക്ര്‍ പങ്കജ് ശ്രീവാസ്തവ ബുധനാഴ്ച വൈകുന്നേരത്തോടെ തന്നെ അറിയിച്ചതായി  ഇ.ടി പറഞ്ഞു. ഇതിനായി ഡല്‍ഹിയില്‍  നിന്നും ബോംബൈയില്‍ നിന്നും ഓരോ വിമാനങ്ങള്‍ വ്യാഴാഴ്ച ജിദ്ദയിലെത്തും. വ്യാഴാഴ്ച ഉച്ചക്ക് 12.35നും വൈകുന്നേരം അഞ്ച് മണിക്കുമാണ് ഈ വിമാനങ്ങള്‍ ജിദ്ദയില്‍ നിന്നും പുറപ്പെടുക. വിസ എക്‌സിറ്റില്‍ മടങ്ങുന്ന ആറ് പേരാണ് യാത്ര മുടങ്ങിയ വിമാനത്തിലുണ്ടായിരുന്നത്. ഇവര്‍ക്ക് ബുധനാഴ്ച രാത്രിയുള്ള ഡല്‍ഹി വഴിയുള്ള വിമാനത്തില്‍ സീറ്റ് നല്‍കിയതായും എയറിന്ത്യ അധികൃതര്‍ അറിയിച്ചതായി ഇ.ടി. മുഹമ്മദ് ബശീര്‍ പറഞ്ഞു.

വ്യാഴാഴ്ച രാവിലെ ഏഴ് മണിക്ക് ഇവര്‍ കോഴിക്കേട്ടെത്തിച്ചേരും. ഇത്തരം സംഗതികള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. പ്രവാസികളുടെ യാത്രാ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ആവശ്യമാണ്. സിവില്‍ ഏവിയേഷന്‍ മന്ത്രി ഉള്‍പെടെ ഉന്നത ഉദ്യേഗസ്ഥരോട് ഇക്കാര്യം ബുധനാഴ്ച ചര്‍ച്ച ചെയ്തിട്ടുണ്ട്. പ്രശ്‌ന പരിഹാരത്തിന് നാട്ടിലെത്തി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുമെന്നും ഇ.ടി മുഹമ്മദ് ബശീര്‍ അറിയിച്ചു. എയറിന്ത്യയുടെ ഹോട്ടലിലേക്കുള്ള ക്ഷണം നിരസിച്ച ഇ.ടി. ജിദ്ദയിലെ സുഹൃത്തിന്റെ റൂമിലേക്കാണ് വിമാനത്താവളത്തി  നിന്നും മടങ്ങിയത്.

E.T. Mohammed Basheer, Flight, Plane, Airport, Mumbai, Gulf, Air India
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: E.T. Mohammed Basheer, Flight, Plane, Airport, Mumbai, Gulf, Air India, Jeddah, Kozhikode, Malayalees, Air India’s Jeddah-Kozhikode flight delayed

Post a Comment