Follow KVARTHA on Google news Follow Us!
ad

ക്യൂവില്‍ നിക്കാതെ വോട്ടു ചെയ്യാന്‍ തുടങ്ങിയ ചിരഞ്ജീവിയെ യുവാവ് തടഞ്ഞു

പ്രശസ്ത തെലുങ്കു നടനും കേന്ദ്രമന്ത്രിയുമായ ചിരഞ്ജീവി ക്യൂവില്‍ നില്‍ക്കാതെ വോട്ടു ചെയ്യാന്‍ Hyderabad, Wife, Family, Election, Media, Photo, National,
ഹൈദരാബാദ്: (www.kvartha.com 30.04.2014) പ്രശസ്ത തെലുങ്കു നടനും കേന്ദ്രമന്ത്രിയുമായ ചിരഞ്ജീവി ക്യൂവില്‍ നില്‍ക്കാതെ വോട്ടു ചെയ്യാന്‍ പോയത് വിവാദമായി. 58 കാരനായ ചിരഞ്ജീവി മകനോടും ഭാര്യയോടുമൊപ്പമാണ് ഹൈദരാബാദിലെ ഖൈറത്താബാദ് നിയമ സഭാ മണ്ഡലത്തിലെ പോളിങ് സ്‌റ്റേഷനില്‍ വോട്ടു ചെയ്യാനെത്തിയത്.

എന്നാല്‍ ജൂബിലി ഹില്‍സില്‍ വോട്ടര്‍മാരുടെ നീണ്ടനിര കണ്ട ചിരഞ്ജീവി നടനും രാഷ്ട്രീയ നേതാവുമെന്ന നിലയില്‍ ക്യൂവില്‍ നില്‍ക്കാന്‍ കൂട്ടാക്കാതെ  മുന്നോട്ടു പോവുകയായിരുന്നു. ഇതിനെതിരെ കാര്‍ത്തിക് എന്ന യുവാവ്  പ്രതികരിച്ചു.

താങ്കള്‍ക്ക് കേന്ദ്രമന്ത്രി എന്ന നിലയില്‍ പ്രത്യേക പരിഗണന വേണോ എന്നും,  താങ്കള്‍ 65 വയസുള്ള  മുതിര്‍ന്ന പൗരനോ അംഗ വൈകല്യമുള്ള ആളോ അല്ലാത്ത സ്ഥിതിക്ക് താങ്കള്‍ക്ക് പ്രത്യേക പരിഗണനയുടെ ആവശ്യമില്ല.  അതുകൊണ്ട്  കുടുംബത്തെയും കൂട്ടി ക്യൂവിലേക്ക് ചാടിക്കയറാനുള്ള അധികാരം താങ്കള്‍ക്കില്ലെന്നും  പറഞ്ഞ് കാര്‍ത്തിക് ചിരഞഞ്ജീവിയെ തടയുകയായിരുന്നു.

എന്നാല്‍ താന്‍ ലണ്ടനില്‍ നിന്ന് ഇപ്പോള്‍ വരുന്ന വഴിയാണെന്നും ഒരു മണിക്കൂറിലേറെയായി വോട്ടു ചെയ്യാന്‍  കാത്തു നില്‍ക്കുകയാണെന്നും പറഞ്ഞ് കാര്‍ത്തിക്കിനെ അനുനയിപ്പിക്കാനും ക്ഷമാപണം നടത്താനും ചിരഞ്ജീവി ശ്രമിച്ചു. ഇതിനിടെ

തങ്ങളുടെ ആരാധനാ മൂര്‍ത്തിയെ നേരില്‍ കണ്ട ചില വോട്ടര്‍മാര്‍ ചിരഞ്ജീവിയെ ആലിംഗനം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ മറ്റു ചിലര്‍ യുവാവിനെ കയ്യടിച്ച് പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു. യുവാവിന്റെ എതിര്‍പിനെ തുടര്‍ന്ന് ഒടുവില്‍ ചിരഞ്ജീവി കുടുംബത്തോടൊപ്പം അവസാന നിരയില്‍ പോയി നിന്നുകൊണണ്ട്  സാവധാനം വോട്ടു രേഖപ്പെടുത്തുകയായിരുന്നു. യുവാവിനോട് ചിരഞ്ജീവി തന്റെ ദ്വേഷ്യം പ്രകടിപ്പിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ മുഖത്ത് ദ്വേഷ്യം പ്രകടമായിരുന്നു.

തങ്ങളോട് ക്യൂവില്‍ നിന്ന് വോട്ടു ചെയ്യാന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന്   മകനും നടനുമായ രാമചന്ദ്രന്‍ തേജ വോട്ടു ചെയ്യാതെ തിരിച്ചുപോയെങ്കിലും  പിന്നീട് വോട്ടു രേഖപ്പെടുത്തി. എന്നാല്‍ താന്‍ ഒരിക്കലും തെരഞ്ഞെടുപ്പു ചട്ടം ലംഘിച്ചിച്ചിട്ടില്ലെന്നും വോട്ടിങ് ലിസ്റ്റില്‍ പേര് നോക്കാന്‍ വേണ്ടിയാണ് മുന്നോട്ടു വന്നതെന്നും പിന്നീട് ചിരഞ്ജീവി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.
Actor Chiranjeevi tries to jump queue at polling booth, voter forces him back,
നടന്‍ നാഗാര്‍ജുനയും ഭാര്യ അമലയും ഇതേ പോളിംഗ് ബൂത്തിലെത്തി വോട്ടു ചെയ്തു.
വോട്ടര്‍മാരുമായി സഹകരിച്ച് ഇരുവരും ക്യൂവില്‍ നിന്നാണ് വോട്ടു ചെയ്തത്. പിന്നീട് മാധ്യമങ്ങള്‍ക്കു വേണ്ടി ഫോട്ടോയ്ക്ക് പോസു ചെയ്യുകയും ചെയ്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
പോലീസ് പിന്തുടര്‍ന്ന കഞ്ചാവ് കടത്തിയകാര്‍ അപകടത്തില്‍പെട്ടു; പ്രധാന പ്രതി അറസ്റ്റില്‍
Keywords: Actor Chiranjeevi tries to jump queue at polling booth, voter forces him back, Hyderabad, Wife, Family, Election, Media, Photo, National.

Post a Comment