Follow KVARTHA on Google news Follow Us!
ad

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

16 ാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ബുധനാഴ്ച New Delhi, Lok Sabha, Election-2014, Congress, BJP, Bihar, West Bengal, Gujrath, L.K. Advani, National,
ഡെല്‍ഹി: (www.kvartha.com 30.04.2014) 16 ാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ബുധനാഴ്ച രാവിലെ ഏഴുമണിയോടെ ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറുമണിയോടെ അവസാനിക്കും.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിയുമുള്‍പെടെയുള്ള  പ്രമുഖര്‍ ഏഴാംഘട്ടത്തില്‍ ജനവിധി തേടുന്നവരില്‍പെടുന്നു. ഏഴ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലെയും 89 ലോക്‌സഭാ സീറ്റുകളിലാണ് ബുധനാഴ്ച വോട്ടെടുപ്പ് നടക്കുന്നത്.

പഞ്ചാബ് (13 ), ഉത്തര്‍പ്രദേശ് (14), പശ്ചിമബംഗാള്‍ (ഒന്‍പത്), ബിഹാര്‍ (ഏഴ്), ഗുജറാത്ത് (26), തെലങ്കാന (17), ജമ്മുകശ്മീര്‍ (ഒന്ന്), ദാദ്ര നഗര്‍ഹവേലി (ഒന്ന്), ദാമന്‍ ദിയു (ഒന്ന്) എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

സോണിയ ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലും മോഡി ഗുജറാത്തിലെ വഡോദരയിലുമാണ് ജനവിധി തേടുന്നത്. ഇവരെ കൂടാതെ മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍.കെ. അദ്വാനി (ഗാന്ധിനഗര്‍), അരുണ്‍ ജെയ്റ്റ്‌ലി (അമൃത്‌സര്‍), രാജ്‌നാഥ് സിങ് (ലഖ്‌നൗ), മുരളീ മനോഹര്‍ ജോഷി (കാണ്‍പുര്‍), അംബികാ സോണി (അനന്ത്പുര്‍ സാഹിബ്), അമരീന്ദര്‍ സിങ് (അമൃത്‌സര്‍), ഫാറൂഖ് അബ്ദുള്ള (ശ്രീനഗര്‍), ശരദ് യാദവ് (മധേപുര) എന്നിവരും ബുധനാഴ്ച ജനവിധി തേടുന്നവരില്‍പെടുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനോടൊപ്പം പുതുതായി രൂപീകരിച്ച തെലങ്കാന സംസ്ഥാനത്തിലെ  നിയമസഭാ തിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കുന്നുണ്ട്. തെലങ്കാനയില്‍   മൂന്ന് കോടി വോട്ടര്‍മാരാണ്   119 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പില്‍ പങ്കാളികളാകുന്നത്.

7th phase polling begins; Modi, Sonia in fray, New Delhi, Lok Sabha, Election-2014,

കോണ്‍ഗ്രസ്, തെലങ്കാന രാഷ്ട്രസമിതി, തെലുങ്കുദേശം പാര്‍ട്ടി, ബി.ജെ.പി, വൈ.എസ്.ആര്‍
കോണ്‍ഗ്രസ്, സി.പി.ഐ, സി.പി.എം എന്നി പാര്‍ട്ടികളാണ് തെലുങ്കാനയില്‍ മത്സരരംഗത്തുള്ളത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: 7th phase polling begins; Modi, Sonia in fray, New Delhi, Lok Sabha, Election-2014, Congress, BJP, Bihar, West Bengal, Gujrath, L.K. Advani, National.

Post a Comment