Follow KVARTHA on Google news Follow Us!
ad

തകര്‍ന്ന ബന്ധങ്ങള്‍ നേരെയാക്കാന്‍ ചില സൂത്രങ്ങള്‍

ബന്ധങ്ങള്‍ പല തരത്തിലാണ്. അത് കാമുകീ കാമുകന്മാര്‍ തമ്മിലോ ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മിലോ സുഹൃത്തുക്കള്‍ തമ്മിലോ ആകാം. ഏത് തരത്തിലുള്ള
എപി

(www.kvartha.com 31.03.2014) ബന്ധങ്ങള്‍ പല തരത്തിലാണ്. അത് കാമുകീ കാമുകന്മാര്‍ തമ്മിലോ ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മിലോ സുഹൃത്തുക്കള്‍ തമ്മിലോ ആകാം. ഏത് തരത്തിലുള്ള ബന്ധമായാലും അത് തകര്‍ചയിലേക്ക് നീങ്ങുന്നത് ആര്‍ക്കായാലും ഒട്ടും അഭികാമ്യമല്ല. സ്‌നേഹത്തിന്റേയും പരസ്പര വിശ്വാസത്തിന്റേയും നൂലിഴ കോര്‍ത്ത് തുന്നിയവയാണ് ഓരോ ബന്ധങ്ങളും. അത് പവിത്രവും പരിശുദ്ധവും ദീര്‍ഘ കാലം നില നില്‍ക്കേണ്ടവയുമാണ്.

Steps To Solve Your Relationship Problems Without Breaking Up, Diagnosing Relationship Problems, Distinguish between road bumps and major problems, Name your problem, Prioritize your concerns, Fixing Your Problems, Make a serious effort to communicate effectively with your partner
ബന്ധങ്ങളുടെ ഊഷ്മളതയ്‌ക്കേല്‍ക്കുന്ന മുറിവുകള്‍ ജീവിതത്തെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുന്നു. ഏത് മേഖലയിലായാലും ആരോഗ്യ പൂര്‍ണമായ ബന്ധങ്ങള്‍ വ്യക്തികളുടെ നിലനില്‍പിനും വികാസത്തിനും അത്യന്താപേക്ഷിതമാണ്. ഭാര്യയും ഭര്‍ത്താവും തമ്മില്‍ പോരടിക്കുമ്പോള്‍ അത് കുടുംബ ബന്ധത്തിന്റെ നില തകരാറിലാക്കുന്നു. ഇത് കണ്ട് വളരുന്ന കുട്ടികളുടെ ഭാവി ജീവിതത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നു. രണ്ട് സുഹൃത്തുക്കളുടെ കാര്യമെടുക്കുകയാണെങ്കില്‍ അവര്‍ക്കിടയില്‍ ഉണ്ടാകേണ്ട പരസ്പര വിശ്വാസം അവരുടെ ദൃഢ ബന്ധത്തിന് അനിവാര്യമാണ്. ഇങ്ങനെ പലപല സന്ദര്‍ഭങ്ങളിലും വ്യക്തി ബന്ധത്തിന്റെ ഇഴയടുപ്പം വര്‍ദ്ധിക്കേണ്ടത് സമൂഹത്തിന്റെ തന്നെ നാനാവിധത്തിലുള്ള വികാസത്തിന് അത്യാവശ്യമാണ്.

ഒരു ബന്ധത്തിന് തകര്‍ച സംഭവിക്കുന്നത് എപ്പോഴാണ്? എന്തൊക്കെയായിരിക്കാം മുഖ്യ കാരണങ്ങള്‍? അങ്ങനെ ചികഞ്ഞു നോക്കുകയാണെങ്കില്‍ ഒട്ടനവധി കാര്യങ്ങള്‍ നിരത്താന്‍ കഴിയും. പക്ഷെ പലപ്പോഴും ശ്രദ്ധിച്ച് കഴിഞ്ഞാല്‍ ഈ കാരണങ്ങളെല്ലാം തന്നെ നിസാരങ്ങളാണെന്ന് മനസിലാവും. നിങ്ങള്‍ ആരും തന്നെ ആയിക്കോട്ടെ. നിങ്ങളും നിങ്ങള്‍ക്കിഷ്ടപ്പെട്ട വ്യക്തിയും തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ആദ്യം ആ പ്രശ്‌നത്തിന്റെ മുഖ്യ കാരണം കണ്ടു പിടിക്കുക. ആരെങ്കിലും ഒരാള്‍ വിട്ടു കൊടുക്കുകയോ താഴ്ന്നു കൊടുക്കുകയോ ചെയ്താലേ പ്രശ്‌ന പരിഹാരം എളുപ്പത്തില്‍ സാധ്യമാവൂ. അത് നിങ്ങളാകാന്‍ ശ്രദ്ധിക്കുക. അതു കൊണ്ട് കൂടുതല്‍ ഗുണം നിങ്ങള്‍ക്ക് തന്നെയാകും.

മൂന്നാമതൊരാളുടെ സഹായമില്ലാതെ നിങ്ങള്‍ക്കിടയില്‍ വെച്ച് തന്നെ പരിഹരിക്കാന്‍ പറ്റുന്നവയാണെങ്കില്‍ അത്രയും നല്ലതാണ്. ഇനി അഥവാ അതിന് പറ്റുന്നില്ലെങ്കില്‍ രണ്ടു വ്യക്തികള്‍ക്കും പരസ്പരം നന്നായി അറിയാവുന്ന ഒരാളെ മധ്യസ്ഥത്തിന് വിളിക്കാവുന്നതാണ്. രണ്ടു വ്യക്തികളും പരസ്പരം സമയമെടുത്ത് ആലോചിക്കുക, ആരുടെ അടുത്താണ് തെറ്റെന്ന്. തെറ്റ് സ്വയം മനസിലാക്കാന്‍ സാധിക്കുന്നത് തന്നെ പ്രശ്‌നം പകുതി പരിഹരിച്ചതിന് തുല്യമാണ്. സ്വയം തെറ്റ് മനസിലായാല്‍ അതേറ്റ് പറഞ്ഞ് മാപ്പ് ചോദിക്കുന്നത് നല്ല ഗുണമാണ്. ഒരു ബന്ധം തകര്‍ച്ചയിലേക്ക് നീങ്ങുമ്പോള്‍ തന്നെ അതിന്റെ കാരണങ്ങള്‍ കണ്ടെത്തി അതിന് തടയിടാന്‍ ശ്രമിക്കുന്നത് ആ ബന്ധത്തെ കൂടുതല്‍ തകര്‍ചയില്‍ നിന്നും രക്ഷിക്കാന്‍ സഹായകമാകും. 

Steps To Solve Your Relationship Problems Without Breaking Up, Diagnosing Relationship Problems, Distinguish between road bumps and major problems, Name your problem, Prioritize your concerns, Fixing Your Problems, Make a serious effort to communicate effectively with your partner
പരസ്പര വിശാസമാണല്ലോ ഏത് ബന്ധത്തിന്റേയും അടിത്തറ. ആ അടിത്തറയ്ക്ക് എത്രത്തോളം ശക്തി വര്‍ദ്ധിക്കുന്നുവോ അത്രത്തോളം ആ ബന്ധം ദൃഢവുമായിരിക്കും. അതുപോലെ തന്നെ വ്യക്തികള്‍ പരസ്പരം വാക്ക് പാലിക്കാന്‍ തയ്യാറാകണം. അത് വിശ്വാസം പോലെ തന്നെ പ്രധാനപ്പെട്ട മറ്റൊരു ഘടകമാണ്. ഒരു കാര്യം ഏല്‍പിച്ചാല്‍ അത് പറഞ്ഞ സമയത്തിനും മുമ്പ് ചെയ്ത് തീര്‍ക്കാന്‍ കഴിയുന്നത് ബന്ധങ്ങളുടെ ഊഷ്മളത കൂട്ടും. ഇത് കൂടുതല്‍ സഹായകമാകുക ജോലി സംബന്ധമായ കാര്യങ്ങള്‍ക്കാണ്. അതു പോലെ ദമ്പതിമാര്‍ക്കിടയിലും പറഞ്ഞ വാക്ക് പാലിക്കുന്നതിന് വലിയ സ്ഥാനമുണ്ട്.

ഭാര്യ ഒരു കാര്യം ആവശ്യപ്പെട്ടാല്‍ ഭര്‍ത്താവ് അത് മറക്കാതെ പറഞ്ഞ സമയത്തിന് മുമ്പ് സാധിച്ച് കൊടുത്ത് നോക്കൂ. അത് ഭാര്യക്ക് ഭര്‍ത്താവിലുള്ള സ്‌നേഹവും വിശ്വാസവും വര്‍ദ്ധിപ്പിക്കുക വഴി ആ ബന്ധം കൂടുതല്‍ ദൃഢവും ഊഷ്മളവുമായിരിക്കും. ഒരു പ്രശ്‌നമുണ്ടായാല്‍ അത് പരസ്പരം പഴി ചാരുന്നത് ഒട്ടും അഭികാമ്യമായിരിക്കില്ല. അത് ചിലപ്പോള്‍ ചെറിയൊരു പ്രശ്‌നത്തെ വളര്‍ത്തി വഷളാക്കാനേ ഉപകരിക്കൂ. 

ശരിയായ വളരെ തുറന്ന ആശയവിനിമയം ഒരു നല്ല ബന്ധത്തെ കൂടുതല്‍ ഊര്‍ജിതപ്പെടുത്താന്‍ സഹായിക്കുന്നു. ചില പ്രശ്‌നങ്ങള്‍ മൂലം വിട്ട് നില്‍ക്കുന്ന ദമ്പതിമാരാണെങ്കില്‍ നിങ്ങളിലൊരാള്‍ മറ്റെയാളെ ഫോണില്‍ വിളിച്ച് നോക്കുക. നിങ്ങള്‍ പറയുന്നത് കേട്ട് നില്‍ക്കാന്‍ അവര്‍ മനസ് കാട്ടുകയാണെങ്കില്‍ അത് ബന്ധം വീണ്ടും തുടരാന്‍ സാധിക്കുമെന്നതിന്റെ സൂചനയാണ്. എന്ത് കാര്യവും തുറന്ന് പറയാനുള്ള സാഹചര്യം ദമ്പതികള്‍ ഉണ്ടാക്കിയെടുക്കണം. അത് നല്ല ആശയവിനിമയത്തിന്റെ ലക്ഷണമാണ്. പങ്കാളിയുടെ സ്വഭാവം മാറ്റുന്നതിന് പകരം നിങ്ങള്‍ നിങ്ങളുടെ സ്വഭാവത്തില്‍ മാറ്റം വരുത്തി നോക്കൂ. അത് നിങ്ങളുടെ ജീവിതത്തില്‍ പുതിയ മാറ്റങ്ങള്‍ക്ക് കാരണമാകും. എപ്പോഴും പുതുമയാര്‍ന്ന കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക. അത് ദാമ്പത്യത്തിലായാലും വ്യക്തി ജീവിതത്തിലായാലും നിങ്ങള്‍ക്ക് നേട്ടമേ കൊണ്ടു വരൂ. 

ബന്ധങ്ങള്‍ അമൂല്യങ്ങളാണ്. അവയ്ക്ക് സംഭവിക്കുന്ന ഓരോ മുറിവുകളും നിങ്ങളുടെ ജീവിതത്തിന് കോട്ടം തട്ടാന്‍ കാരണമാകും. അതിനാല്‍ ഓരോ ബന്ധവും പവിത്രമായി കരുതി അവയെ വെള്ളവും വളവും നല്‍കി സംശുദ്ധിയോടു കൂടി പരിപാലിക്കുക.
Steps To Solve Your Relationship Problems Without Breaking Up, Diagnosing Relationship Problems, Distinguish between road bumps and major problems, Name your problem, Prioritize your concerns, Fixing Your Problems, Make a serious effort to communicate effectively with your partner

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Steps To Solve Your Relationship Problems Without Breaking Up, Diagnosing Relationship Problems, Distinguish between road bumps and major problems, Name your problem, Prioritize your concerns, Fixing Your Problems, Make a serious effort to communicate effectively with your partner

Post a Comment