Follow KVARTHA on Google news Follow Us!
ad

ട്വന്റി-20 ലോകകപ്പ്: പാകിസ്ഥാന് 50 റണ്‍സ് ജയം

ട്വന്റി-20 ലോകകപ്പ് ഗ്രൂപ്പ് ബിയിൽ ആതിഥേയരായ ബംഗ്ലാദേശിനെ 50 റൺസിന് തകർത്ത് പാകിസ്ഥാൻ Cricket,Sports, ICC, T-20 World Cup, Dhaka, Pakistan beat Bangladesh by 50 runs, Shehzad century sets up massive win for Pakistan
ധാക്ക: (www.kvartha.com 30.03.2014) ട്വന്റി-20 ലോകകപ്പ് ഗ്രൂപ്പ് ബിയിൽ ആതിഥേയരായ ബംഗ്ലാദേശിനെ 50 റൺസിന് തകർത്ത് പാകിസ്ഥാൻ സെമിപ്രതീക്ഷകൾ നിലനിറുത്തി. ഇതോടെ വെസ്റ്റിൻഡീസുമായി നടക്കുന്ന പാകിസ്ഥാന്റെ അടുത്ത മത്സരം ഇരുടീമുകൾക്കും നിർണായകമായി. നിലവിൽ ഇരുടീമുകൾക്കും നാലുപോയിന്റ് വീതമുണ്ട്. റൺറേറ്റിൽ പാകിസ്ഥാനെക്കാളും മുന്നിലാണ് വെസ്റ്റിൻഡീസ്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാൻ ഓപ്പണർ അഹമ്മദ് ഷെഹ്‌സാദിന്റെ സെഞ്ച്വറിയുടെ(111*) മികവിൽ 190 റൺസെടുത്തു. രാജ്യന്തര ട്വന്റി​-20 ക്രിക്കറ്റിൽ ഒരു പാകിസ്ഥാൻ താരത്തിന്റെ ആദ്യ സെഞ്ചറിയാണ് ഷഹ്സാദ് നേടിയത്. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് ബാസ്മാൻമാരെ പാക് ബൗളർമാർ വരിഞ്ഞ് കെട്ടുകയായിരുന്നു. ഷാഹീബ് ഉൽ ഹസനും(38)​ നാസിർ ഹുസൈനും(23)​ ഒഴിച്ച മറ്റാർക്കും 20 ന് അപ്പുറം കടക്കാനായില്ല. ഷഹ്സാദാണ് കളിയിലെ കേമൻ.

Cricket,Sports, ICC, T-20 World Cup, Dhaka, Pakistan beat Bangladesh by 50 runs, Shehzad century sets up massive win for Pakistan

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Cricket,Sports, ICC, T-20 World Cup, Dhaka, Pakistan beat Bangladesh by 50 runs, Shehzad century sets up massive win for Pakistan

Post a Comment