Follow KVARTHA on Google news Follow Us!
ad

ഒടുവില്‍ ഷക്കീലയെ കാണാന്‍ സല്‍മാന്‍ ഖാനെത്തി

ന്യൂഡല്‍ഹി: പുരുഷക്രൂരതയ്ക്ക് ഇരയായ അഫ്ഗാന്‍ യുവതി ഷക്കീല സറെനെ കാണാന്‍ ഒടുവില്‍ സല്‍മാന്‍ ഖാനെത്തി. Afghanistan, Husband, Bollywood, Agony,
ന്യൂഡല്‍ഹി: പുരുഷക്രൂരതയ്ക്ക് ഇരയായ അഫ്ഗാന്‍ യുവതി ഷക്കീല സറെനെ കാണാന്‍ ഒടുവില്‍ സല്‍മാന്‍ ഖാനെത്തി. ഷക്കീല സറെന്‍ എന്ന 17കാരിയാണ് 31കാരനായ ഭര്‍ത്താവിന്റെ വെടിയേറ്റ് ചികില്‍സയില്‍ കഴിയുന്നത്. ശസ്ത്രക്രിയക്ക് വിധേയയായി സുഖം പ്രാപിച്ചുവരുന്ന ഷക്കില സല്‍മാന്‍ ഖാനെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് താരം ഷക്കീലയെ കാണാനെത്തിയത്.

Afghanistan, Husband, Bollywood, Agony,നിങ്ങള്‍ സുന്ദരിയാണെന്നാണ് സല്‍മാന്‍ ഷക്കീലയെ കണ്ട മാത്രയില്‍ പറഞ്ഞത്. ഭര്‍തൃപീഡനത്തിനിരയായി വെടിയേറ്റ ഷക്കീലയുടെ മൂക്ക്, ഒരു കണ്ണ്, പല്ലുകള്‍, ഇടതു ചെവിയുടെ കേള്‍വി എന്നിവ നഷ്ടമായി. ഇതുവരെ ഒന്‍പത് ശസ്ത്രക്രിയകള്‍ക്ക് ഷക്കീല വിധേയയായി. ആറെണ്ണം കാബൂളിലും മൂന്നെണ്ണം ഡല്‍ഹിയിലും. ഇപ്പോള്‍ ഡല്‍ഹിയില്‍ ചികില്‍സയില്‍ കഴിയുകയാണ് ഷക്കീല.

ആറ് സഹോദരന്മാരും സഹോദരിമാരും ഷക്കീലയ്ക്കുണ്ട്. ജനുവരിയിലാണ് ഷക്കീല മാതാവായ ഷെര്‍മാന്‍ ജാനുമൊത്ത് ഡല്‍ഹിയിലെത്തിയത്. പട്ടാളക്കാരനായിരുന്ന ഷക്കീലയുടെ പിതാവ് കഴിഞ്ഞ വര്‍ഷം മരണപ്പെട്ടു.

SUMMARY:
18 year old Shakila, shot in the face by her 31 year old husband!
Shakila was a big fan of Salman, and when Salman heard about this! He went to meet her and he even paid for all her treatments !

Keywords: Afghanistan, Husband, Bollywood, Agony,


Post a Comment