Follow KVARTHA on Google news Follow Us!
ad

വാഹന വിപണി കൂപ്പുകുത്തുന്നു

ഉയര്‍ന്ന വായ്പാ പലിശ നിരക്കും രൂപയുടെ അസ്ഥിരതയും ഉയര്‍ന്ന ഇന്ധനവില രാജ്യത്തിന്റെ വാഹന വിപണിയെ നഷ്ടത്തിന്റെ
കൊച്ചി:  ഉയര്‍ന്ന വായ്പാ പലിശ നിരക്കും  രൂപയുടെ അസ്ഥിരതയും ഉയര്‍ന്ന ഇന്ധനവില രാജ്യത്തിന്റെ വാഹന വിപണിയെ നഷ്ടത്തിന്റെ പടുകുഴിയിലേയ്ക്ക് തള്ളുന്നു. കഴിഞ്ഞ രണ്ടുമാസമായി പ്രമുഖ വാഹന കമ്പനികളെല്ലാം നഷ്ട്ടത്തിലാണ്. ഹോണ്ടയ്ക്ക് മാത്രമാണ് കഴിഞ്ഞ രണ്ട് മാസവും വിപണിയില്‍ അല്പമെങ്കിലും പിടിച്ചുനില്‍ക്കാന്‍ സാധിച്ചത്.

മാരുതി സുസുക്കിക്ക് 0.4 ശതമാനം ഇടിവാണ് ഫെബ്രുവരിയില്‍ ഉണ്ടായിരിക്കുന്നത് 1,09,104 കാറുകളാണ് കഴിഞ്ഞമാസം മാരുതി വിറ്റഴിച്ചത്.

കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ 13,979 കാറുകള്‍ വിറ്റഴിച്ച ടൊയോട്ടയ്ക്ക് കഴിഞ്ഞമാസം വില്ക്കാനായത് 11,284 കാറുകളാണ്. ഹ്യൂണ്ടായ്  14.9 ശതമാനം വില്‍പനയിടിവ് രേഖപ്പെടുത്തി. 46,505 കാറുകളാണ് കഴിഞ്ഞമാസം ഹ്യൂണ്ടായ് വിറ്റത്. 2013 ഫെബ്രുവരിയില്‍ ഇത് 54,665 കാറുകളായിരുന്നു.
Price cut, Maruti, Hyundai, sales, February, Toyota, Company, Business

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: Price cut, Maruti, Hyundai, sales, February, Toyota, Company, Business

Post a Comment