Follow KVARTHA on Google news Follow Us!
ad

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രേമചന്ദ്രനുനേരെ കല്ലേറ്

ആര്‍.എസ്.പി നേതാവും കൊല്ലത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ എന്‍.കെ.പ്രേമചന്ദ്രന് നേരെ കല്ലേറ്. കുണ്ടറ കുറ്റിച്ചിറയിലെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുന്നതിടയിലാണ് സദസില്‍ നിന്ന് കല്ലേറുണ്ടായത്. Kerala, Politics, Loksabha Election, Kollam, N.K. Premachandran, Former Minister, RSP, UDF Panel, Attacked, Throw stone, Allegation against CPI(M), M.A Baby, Damaged Posters, Flex
കൊല്ലം: ആര്‍.എസ്.പി. നേതാവും കൊല്ലത്ത് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയുമായ എന്‍.കെ. പ്രേമചന്ദ്രന് നേരെ കല്ലേറ്. കുണ്ടറ കുറ്റിച്ചിറയിലെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുന്നതിടയിലാണ് സദസില്‍ നിന്ന് കല്ലേറുണ്ടായത്. എന്നാല്‍ കല്ലേറില്‍ പരിക്കേല്‍ക്കാതെ തലനാഴിഴക്ക് പ്രേമചന്ദ്രന്‍ രക്ഷപ്പെട്ടു.

തുടര്‍ന്ന് വേദിക്ക് പരിസരത്ത് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും ഉന്തുംതള്ളലുമുണ്ടായി. ആര്‍.എസ്.പിയുടെ തിരഞ്ഞടുപ്പ് പ്രചാരണയോഗത്തില്‍ നുഴഞ്ഞുകയിറ സി.പി.എം. ഗുണ്ടകളാണ് പ്രേമചന്ദ്രനെതിരെ കല്ലെറിഞ്ഞതെന്ന് ആരോപിച്ചായിരുന്നു സംഘര്‍ഷം. എന്നാല്‍ പ്രേമചന്ദ്രനും മറ്റ് യു.ഡി.എഫ്. നേതാക്കന്മാരും പോലീസും ഇടപെട്ട് പ്രവര്‍ത്തകരെ പിരിച്ചുവിടുകയായിരുന്നു. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്.

 Kerala, Politics, Loksabha Election, Kollam, N.K. Premachandran, Former Minister, RSP, UDF Panel, Attacked, Throw stone, Allegation against CPI(M), M.A Baby, Damaged Posters, Flexകല്ലേറില്‍ പ്രതിഷേധിച്ച് ചില സ്ഥലങ്ങളില്‍ സി.പി.എമ്മിന്റെ കൊടികളും സി.പി.എം. ലോക്‌സഭാ സ്ഥാനാര്‍ത്ഥിയും പോളിറ്റ്ബ്യൂറോ മെമ്പറുമായ എം.എ. ബേബിയുടെ പോസ്റ്ററുകളും നശിപ്പിക്കപ്പെട്ടു. സി.പി.എമ്മിന്റെ ഷുവര്‍ സീറ്റായ കൊല്ലത്ത് ബേബിക്കെതിരെ ശക്തമായ വെല്ലുവിളിയാണ് പ്രേമചന്ദ്രന്‍ ഉയര്‍ത്തുന്നതെന്നും ഇതില്‍ വിരണ്ട സി.പി.എം അക്രമം അഴിച്ചുവിടാനുള്ള ശ്രമത്തിലാണെന്നും ആര്‍.എസ്.പി ജില്ലാ നേതൃത്വം ആരോപിച്ചു.

സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കൂടുതല്‍ പോലീസ് സംഘം സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ലോകസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റ് നല്‍കാത്തതിനെ തുടര്‍ന്നാണ് ആര്‍.എസ്.പി. എല്‍.ഡി.എഫ് വിട്ട് യു.ഡി.എഫിലേയ്ക്ക് ചേക്കേറിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Kerala, Politics, Loksabha Election, Kollam, N.K. Premachandran, Former Minister, RSP, UDF Panel, Attacked, Throw stone, Allegation against CPI(M), M.A Baby, Damaged Posters, Flex

Post a Comment