Follow KVARTHA on Google news Follow Us!
ad

മോഡിക്ക് ഭ്രാന്ത്: ശരത് പവാര്‍

ജല്‍ന: ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്ക് ഭ്രാന്താണെന്നും അദ്ദേഹത്തെ മാനസീക രോഗാലയത്തില്‍ പ്രവേശിപ്പിക്കണമെന്നും എന്‍.സി.പി നേതാവ് ശരത് പവാര്‍. Narendra Modi, Bharatiya Janata Party, Sharad Pawar, Elections 2014, General Elections 2014, Lok Sabha polls 2014
ജല്‍ന: ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്ക് ഭ്രാന്താണെന്നും അദ്ദേഹത്തെ മാനസീക രോഗാലയത്തില്‍ പ്രവേശിപ്പിക്കണമെന്നും എന്‍.സി.പി നേതാവ് ശരത് പവാര്‍. മോഡിക്ക് എന്തോ തകരാറുണ്ട്. മണ്ടത്തരങ്ങള്‍ സംസാരിക്കുന്നത് അതിനാലാണ്. അദ്ദേഹത്തെ മാനസീകരോഗ ആശുപത്രിയില്‍ പ്രവേശിപ്പിക്കണം പവാര്‍ പറഞ്ഞു.

എന്‍.സി.പിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്നതിനിടയിലായിരുന്നു പവാറിന്റെ പ്രസ്താവന. സ്വാതന്ത്ര സമര പോരാട്ടത്തെക്കുറിച്ചോ കോണ്‍ഗ്രസ് നേതാക്കളുടെ ത്യാഗത്തെക്കുറിച്ചോ മോഡിക്ക് അറിയില്ലെന്നും പവാര്‍ പറഞ്ഞു.
Narendra Modi, Bharatiya Janata Party, Sharad Pawar, Elections 2014, General Elections 2014, Lok Sabha polls 2014കോണ്‍ഗ്രസ് ഇല്ലാത്ത ഭാരതത്തെക്കുറിച്ചാണ് മോഡി സംസാരിക്കുന്നത്. സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ ത്യാഗങ്ങളെക്കുറിച്ച് അദ്ദേഹത്തിന് അറിയില്ലേ? കോണ്‍ഗ്രസിന്റെ നയപരമായ സമീപനങ്ങളാണ് സ്വാതന്ത്ര്യം നേടിത്തന്നത് പവാര്‍ കൂട്ടിച്ചേര്‍ത്തു.

2002ലെ ഗുജറാത്ത് കലാപത്തില്‍ മോഡിക്കുള്ള പങ്കിനെക്കുറിച്ചും പവാര്‍ രൂക്ഷമായ ഭാഷയില്‍ ആരോപണമുന്നയിച്ചു. ഗുല്‍ബര്‍ഗ സൊസൈറ്റിയില്‍ വെച്ചാണ് കോണ്‍ഗ്രസ് മുന്‍ എം.പി അഹ്‌സന്‍ ജാഫറി കൊല്ലപ്പെട്ടത്. നിരവധി ന്യൂനപക്ഷ വിഭാഗക്കാരും കലാപത്തില്‍ കൊല്ലപ്പെട്ടു. അഹമ്മദാബാദില്‍ നിന്ന് 20 കിമീ അകലം മാത്രമാണ് ഗുല്‍ബര്‍ഗ സൊസൈറ്റി. മോഡി ഒരിക്കല്‍ പോലും ഇവിടം സന്ദര്‍ശിക്കുകയോ കലാപത്തിനിരയായവരുടെ ബന്ധുക്കളെ കാണുകയോ ചെയ്തിട്ടില്ല പവാര്‍ പറഞ്ഞു. മോഡി രാജ്യത്തിന് വളരെ അപകടകാരിയാണെന്നും മഹാരാഷ്ട്രയിലെ ജനങ്ങള്‍ അനുഭവിക്കുന്ന പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് മോഡിക്ക് യാതൊരു ചിന്തയുമില്ലെന്നും പവാര്‍ ആരോപിച്ചു.

SUMMARY: Jalna: In a scathing attack, NCP chief Sharad Pawar on Sunday said Narendra Modi needs to be "treated in a mental hospital for talking rubbish".

Keywords: Narendra Modi, Bharatiya Janata Party, Sharad Pawar, Elections 2014, General Elections 2014, Lok Sabha polls 2014

Post a Comment