Follow KVARTHA on Google news Follow Us!
ad

കല്‍പ്പന കള്ളിയെന്ന് ജോസ് മാവേലി

കല്‍പ്പനയെ താന്‍ വഞ്ചിച്ചുവെന്ന കല്‍പ്പനയുടെ പരാമര്‍ശം തികച്ചും കള്ളമാണെന്ന് ആം ആദ്മി നേതാവ് ജോസ് മാവേലി. ആം ആദ്മി പാര്‍ട്ടിയുടെ ഇലക്ഷന്‍ പ്രചാരണപരിപാടിയായിരുന്നു Kerala, Loksabha Election, Chalakuddy constituency, Actress Kalppana, Jose Maveli, Aam Adhmi Party Candidate Nurudeen,
ചാലക്കുടി: കല്‍പ്പനയെ താന്‍ വഞ്ചിച്ചുവെന്ന കല്‍പ്പനയുടെ പരാമര്‍ശം തികച്ചും കള്ളമാണെന്ന് ആം ആദ്മി നേതാവ് ജോസ് മാവേലി. ആം ആദ്മി പാര്‍ട്ടിയുടെ ഇലക്ഷന്‍ പ്രചാരണപരിപാടിയായിരുന്നു അതെന്ന് കല്‍പ്പനക്ക് വ്യക്തമായി അറിയാമായിരുന്നെന്നും ഇപ്പോള്‍ ആരുടെയൊക്കയോ സമ്മര്‍ദ്ദ ഫലമായി കല്‍പ്പന വാക്കുമാറ്റി പറയുകയാണെന്നും ജോസ് മാവേലി പറഞ്ഞു. ഒരു സന്നദ്ധ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനത്തിനാണെന്നും തെറ്റിദ്ധരിപ്പിച്ച് തന്നെ ജോസ് മാവേലി ചാലക്കുടിയിലെ ആം ആദ്മി പ്രവര്‍ത്തകരുടെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ എത്തിക്കുകയായിരുന്നു എന്നാണ് കല്‍പ്പന കഴിഞ്ഞ ദിവസം ആരോപിച്ചത്.

താന്‍ ആം ആദ്മി പ്രവര്‍ത്തകയല്ലെന്നും ചാലക്കുടിയിലെ സി.പി.എം. സ്വതന്ത്രനും താരസംഘടനയായ അമ്മയുടെ പ്രസിഡന്റുമായ ഇന്നസെന്റിനെതിരെ പ്രവര്‍ത്തിച്ചിട്ടില്ലെന്നും അദ്ദേഹം തന്റെ മുഖ്യമന്ത്രിയാണെന്നും കല്‍പ്പന പറഞ്ഞിരുന്നു. കല്‍പ്പനയുടെ ഇത്തരം വിശദീകരണങ്ങള്‍ക്ക് മറുപടിയുമായാണ് ജോസ് മാവേലി തന്റെ നയം വ്യക്തമാക്കിയത്.

Kerala, Loksabha Election, Chalakuddy constituency, Actress Kalppana, Jose Maveli, Aam Adhmi Party Candidate Nurudeen, Attending election meeting, Allegationചാലക്കുടിയില്‍ ഇന്നസെന്റിനെതിരെ മത്സരിക്കുന്ന നൂറുദ്ദീന്റെ പ്രചാരണപരിപാടിക്കായാണ് അവരെത്തിയത്. ഒരു സന്നദ്ധ സംഘടനയുടെ ഉദ്ഘാടനത്തിന് ഞാന്‍ അവരെ തെറ്റിദ്ധരിപ്പിച്ച് എത്തിക്കുകയായിരുന്നുവെന്നാണ് അവര്‍ പറയുന്നത്. പിന്നെ എന്തിനാണ് അവര്‍ ആം ആദ്മിയുടെ തൊപ്പിയും ധരിച്ച് വേദിയിലിരുന്നത്. കല്‍പ്പന എന്താ എഴുത്തും വായനയും അറിയാത്ത സ്ത്രീ ആണോ? ഇതിന്റെ ഫോട്ടോയും വീഡിയോയും എന്റെ പക്കലുണ്ട്. നൂറുദ്ദീന് വിജയാശംസകളും നേര്‍ന്നാണ് കല്‍പ്പന മടങ്ങിയത്.

അതോടൊപ്പം ആം ആദ്മിയുടെ പ്രസക്തിയെക്കുറിച്ചുള്ള ഒരു വിഡിയോ അഭിമുഖവും. ഇതിന്റെ എല്ലാ തെളിവുകളും എന്റെ പക്കലുണ്ട്. അത് എവിടെ ഹാജരാക്കാനും ഞാന്‍ തയ്യാറാണ്. ജോസ് മാവേലി പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kerala, Loksabha Election, Chalakuddy constituency, Actress Kalppana, Jose Maveli, Aam Adhmi Party Candidate Nurudeen, Attending election meeting, Allegation

Post a Comment