Follow KVARTHA on Google news Follow Us!
ad

മുഖ്യമന്ത്രിക്കെതിരെയുള്ള ഹൈക്കോടതി പരാമര്‍ശം: സര്‍ക്കാര്‍ അപ്പീല്‍ നല്‍കി

Kochi, High Court of Kerala, Appeal, Chief Minister, Oommen Chandy, Supreme Court of India, Kerala,
കൊച്ചി: (www.kvartha.com 31.03.2014) മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.

മുഖ്യമന്ത്രിക്കും ഓഫീസിനും പറയാനുള്ളത് കേള്‍ക്കാതെയും  ജുഡീഷ്യല്‍ അച്ചടക്കം പാലിക്കാതെയുമാണ് കോടതിയുടെ  പരാമര്‍ശമെന്നാണ് അപ്പീലില്‍ പറയുന്നത്. സര്‍ക്കാരിന് വേണ്ടി അപ്പീല്‍ സമര്‍പ്പിച്ചത് അഡ്വക്കറ്റ് ജനറലാണ്.

അപ്പീല്‍ നല്‍കുന്നതിന് മുന്നോടിയായി തിങ്കളാഴ്ച രാവിലെ ആലുവ പാലസിലെത്തി മുഖ്യമന്ത്രി എ.ജി യുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.  കഴിയുന്നതും വേഗത്തില്‍  അപ്പീല്‍ നല്‍കാനായിരുന്നു അഡ്വക്കേറ്റ് ജനറലിന്റെ  നിര്‍ദ്ദേശം. തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രിക്കെതിരെയുള്ള കോടതി പരാമര്‍ശം നീക്കികിട്ടിയാല്‍ അത് ഗുണം ചെയ്യുമെന്നും  സര്‍ക്കാര്‍ വിലയിരുത്തുന്നു.

ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശം നടത്തിയത്. പരാമര്‍ശം മാറ്റാന്‍ ഡിവിഷന്‍ ബെഞ്ചിനാണ് അപ്പീല്‍ നല്‍കിയത്. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫുകളെ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാതെയും സ്റ്റാഫംഗങ്ങളെ വിലയിരുത്താതെയുമാണ് നിയമിച്ചതെന്ന് കോടതി പറഞ്ഞിരുന്നു.

സ്റ്റാഫംഗങ്ങളെ നിയമിക്കുന്ന കാര്യത്തില്‍ ജാഗ്രത കാട്ടിയിരുന്നെങ്കില്‍ ഇപ്പോള്‍ ആരോപണങ്ങള്‍ കേള്‍ക്കേണ്ടി വരില്ലായിരുന്നുവെന്നും കോടതി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് കുറ്റവാളികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സോളാര്‍ കേസില്‍ പെട്ട് സ്റ്റാഫംഗങ്ങളെ മാറ്റാനുള്ള ഗതികേടും ഓഫീസിനുണ്ടായി.

ഓഫീസില്‍ നടക്കുന്ന കാര്യങ്ങളില്‍ മുഖ്യമന്ത്രിയും ഉത്തരവാദിയാണ്. അതിന് മറുപടി പറയാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണ് എന്ന്  തുടങ്ങിയ പരാമര്‍ശങ്ങളാണ് ഹൈക്കോടതി നടത്തിയത്. മാത്രമല്ല കേസിന്റെ അന്വേഷണം ഒമ്പത് മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും ജസ്റ്റിസ് ഹാരൂണ്‍ അല്‍ റഷീദ് ഉത്തരവിട്ടിട്ടുണ്ട്.

Land issue case, Kochi, High Court of Kerala, Appeal, Chief Minister, Oommen Chandy, തുടര്‍ന്ന് പരാമര്‍ശം നീക്കി കിട്ടാന്‍ സര്‍ക്കാര്‍ എജിയുമായി നിയമോപദേശം തേടിയിരുന്നു. സുപ്രീംകോടതി മുമ്പ് നടത്തിയ ചില വിധികളുടെ അടിസ്ഥാനത്തില്‍ പരാമര്‍ശം മാറ്റിക്കിട്ടാവുന്നതാണെന്നായിരുന്നു സര്‍ക്കാരിന് ലഭിച്ച നിയമോപദേശം.

 മാത്രമല്ല കേസില്‍ കക്ഷിയല്ലാത്ത ഭരണാധികാരിയെ കോടതികള്‍ നേരിട്ട്
വിമര്‍ശിക്കാന്‍ പാടില്ലെന്നും സുപ്രീംകോടതി വിധിച്ചിരുന്നു. ഹരിയാണ മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാലക്കെതിരെയുള്ള കേസിലാണ്  സുപ്രീം കോടതി ഈ വിധി പ്രസാതാവിച്ചത്. ഈ സുപ്രീംകോടതി വിധികൂടി അടിസ്ഥാനമാക്കിയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Land issue case, Kochi, High Court of Kerala, Appeal, Chief Minister, Oommen Chandy, Supreme Court of India, Kerala.

Post a Comment