Follow KVARTHA on Google news Follow Us!
ad

മോഷണ മുതല്‍ പുറത്തെടുക്കാന്‍ പോലീസ് കള്ളനെ കൊണ്ട് പഴം തീറ്റിച്ചു

മോഷണ മുതല്‍ പുറത്തെടുക്കാന്‍ പോലീസ് കള്ളനെ കൊണ്ട് പഴം തീറ്റിച്ചുMumbai, Police, Police Station, Woman, Treatment, National,
മുംബൈ:  (www.kvartha.com 31.03.2014) മോഷണ മുതല്‍ പുറത്തെടുക്കാന്‍ പോലീസ് കള്ളനെ കൊണ്ട് പഴം തീറ്റിച്ചു. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ നേപ്പാളിയെന്ന മുഹമ്മദ് ഷാഹിം അലാം ഷെയ്ക്കിനെയാണ് പഴം തീറ്റിച്ചത്.  36 വാഴപ്പഴമാണ് പോലീസുകാര്‍ കള്ളനെ കൊണ്ട് തീറ്റിച്ചത്.  മഹിം ഡിവിഷനിലെ  പോലീസ് സ്‌റ്റേഷനിലാണ് സംഭവം.

നാലുദിവസം മുമ്പ് നേപ്പാളി വഴിയിലൂടെ നടന്നുപോകുകയായിരുന്ന ഒരു സ്ത്രീയുടെ മാല പൊട്ടിച്ചിരുന്നു. ഇവരുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ നേപ്പാളിയെ പിടികൂടി നന്നായി കൈകാര്യം ചെയ്ത ശേഷം പോലീസിനു കൈമാറി. എന്നാല്‍ തൊണ്ടി മുതല്‍ കണ്ടെടുക്കാന്‍ കഴിഞ്ഞില്ല.

നേപ്പാളിയെ ചോദ്യം ചെയ്തപ്പോള്‍ ആള്‍ക്കാരുടെ മര്‍ദനത്തിനിടയില്‍ തൊണ്ടി മുതല്‍ നഷ്ടപ്പെട്ടെന്നാണ്  പോലീസുകാരോട് പറഞ്ഞത്. ഇതേതുടര്‍ന്ന് പോലീസ് സംഭവ സ്ഥലം അരിച്ചുപെറുക്കിയെങ്കിലും തൊണ്ടി മുതല്‍  കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് സ്റ്റേഷനിലെത്തിയ പോലീസുകാര്‍ നേപ്പാളിക്ക് ഭക്ഷണം നല്‍കിയപ്പോള്‍ അത് കഴിക്കാന്‍ കൂട്ടാക്കാത്തതും  ടോയ്‌ലറ്റില്‍  പോകാത്തതും പോലീസുകാര്‍ക്ക് സംശയത്തിനിട നല്‍കി.

Cops feed thief 36 bananas to retrieve stolen chain, Nepali, Mumbai, Police, Police Station,പിന്നീടാണ്  നേപ്പാളിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കാന്‍ പോലീസുകാര്‍ തീരുമാനിച്ചത്. മെഡിക്കല്‍ ചെക്കപ്പിനിടയില്‍ മാല വയറ്റിലുള്ളതായി തെളിയുകയും ചെയ്തു. പിന്നീട് മാല പുറത്തെടുക്കാനായി പഴം തീറ്റിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

 പഴം കഴിക്കാന്‍ ആദ്യം വിസമ്മതിച്ച നേപ്പാളിയെ പോലീസുകാര്‍ നിര്‍ബന്ധിച്ച്
കഴിപ്പിക്കുകയായിരുന്നു. ഒടുവില്‍ 36 പഴം കഴിച്ചതോടെ മാല പുറത്തു വരികയും ചെയ്തു. 20 ഗ്രാം തൂക്കമുള്ള മാലയാണ് വയറ്റില്‍ നിന്നും പുറത്തെടുത്തത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Cops feed thief 36 bananas to retrieve stolen chain, Nepali, Mumbai, Police, Police Station, Woman, Treatment, National.

Post a Comment