Follow KVARTHA on Google news Follow Us!
ad

ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് ജോയ്‌സ്‌ ജോര്‍ജ്

ഇടുക്കിയില്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന തനിക്കും Allegation, Politics, District Collector, Complaint, Report, Media, LDF, UDF, Conspiracy, Kerala,
മൂന്നാര്‍ : (www.kvartha.com 31.03.2014)ഇടുക്കിയില്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന തനിക്കും ഭാര്യയ്ക്കുമെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ജോയ്‌സ്‌ ജോര്‍ജ്.

കൊട്ടക്കംബൂരില്‍ തമിഴരുടെ കൈവശമുണ്ടായിരുന്ന 18 ഏക്കര്‍ ഭൂമി വ്യാജരേഖ ഉപയോഗിച്ച് ജോഴ്‌സ് ജോര്‍ജ് സ്വന്തമാക്കിയെന്നാണ് ആരോപണം. എന്നാല്‍ ആരോപണത്തിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് ജോയ്‌സ്‌ പറയുന്നത്.

തന്നെ വ്യക്തിഹത്യ നടത്താനായി അടിസ്ഥാനരഹിതമായ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി  നല്‍കുമെന്നും  നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജോയ്‌സ്‌ പറഞ്ഞു.

ഗൂഢാലോചനയ്ക്ക്  പിന്നില്‍ ജില്ലയിലേയും സംസ്ഥാനത്തെയും യു.ഡി.എഫ് നേതാക്കളാണെന്നും യു.ഡി.എഫ്  സ്ഥാനാര്‍ത്ഥി ചെയര്‍മാനായ ചാനല്‍ തന്നെ വാര്‍ത്ത പുറത്തുവിട്ടത് ഇതിനു തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പു കമ്മീഷനിനു മുന്നില്‍ സമര്‍പിച്ച സ്വത്തുവിവര കണക്കിലാണ് കണക്കില്‍ പെടാത്ത സ്വത്ത് വിവരങ്ങള്‍ പുറത്തുവന്നത്.

വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ജോഴ്‌സിനോട് റിപോര്‍ട്ട് തേടിയിട്ടുണ്ട്.  ജോഴ്‌സിന്റെ നാമനിര്‍ദ്ദേശ പത്രികയില്‍ പറഞ്ഞിട്ടുള്ള ഭൂമി തമിഴ്വംശജരില്‍ നിന്ന് അനധികൃതമായി കൈവശപ്പെടുത്തിയതാണെന്ന പരാതിയും ലഭിച്ചിട്ടുണ്ട്.

ജോയ്‌സിന്റെ   പിതാവ് തമിഴ് വംശജരായ ആറുപേരുടെ കൈവശമുണ്ടായിരുന്ന  ഭൂമിയുടെ മുക്ത്യാര്‍ വാങ്ങി ഭാര്യയുടെയും മക്കളുടെയും മരുമക്കളുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്തുവെന്നാണ് പരാതി. കൊട്ടക്കമ്പൂര്‍ നിവാസികളായ മുരുകന്‍, ഗണേശന്‍, വീരമ്മാള്‍, പൂങ്കൊടി, ലക്ഷ്മി, ബാലന്‍ എന്നിവരില്‍ നിന്നാണ് പിതാവ് ഭൂമി കൈവശപ്പെടുത്തിയത്.

എന്നാല്‍ വട്ടവട കൊട്ടക്കംബൂര്‍ വില്ലേജിലെ 18 ഏക്കറോളം ഭൂമി 2005 ല്‍ പിതാവ് തനിക്കും ഭാര്യക്കും കുടുംബ വിഹിതമായി നല്‍കിയതാണെന്നും നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് ഭൂമി കൈമാറ്റം നടത്തിയതെന്നും ജോയ്‌സ്‌ പറയുന്നു.

അന്നു മുതല്‍  2014 ജനുവരി വരെ സര്‍ക്കാര്‍ കരം സ്വീകരിച്ചിട്ടുണ്ട്. ഭൂമി വാങ്ങിക്കുന്നതിലോ മുക്ത്യാര്‍ രേഖയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലോ  ഇടപെട്ടിട്ടില്ല. പിതാവ് നല്‍കിയ ഭൂമി സ്വീകരിക്കുക മാത്രമാണ് ചെയ്തത്. ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്നു പറഞ്ഞ ജോയ്‌സ്‌ ജോര്‍ജ്  പക്ഷെ മുക്ത്യാര്‍ രേഖകളിലെ പിഴവുകളെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല.

പിതാവ് ഭൂമി കൈവശപ്പെടുത്തിയ കൊട്ടക്കംബൂര്‍ നിവാസികളായ ആറുപേരും 2000 ഒക്ടോബര്‍ 20നാണ്  പട്ടയത്തിന് അപേക്ഷ നല്‍കിയത്. നാല് ഏക്കര്‍ ഭൂമി വീതം 24 ഏക്കറിനാണ്  അപേക്ഷ നല്‍കിയത്. 2001 സെപ്തംബര്‍ ഏഴിന് ആറ് പേര്‍ക്കും ദേവികുളം തഹസില്‍ദാര്‍ ഒരേ ദിവസം പട്ടയം അനുവദിച്ചു. അതേ ദിവസം തന്നെ  ആറ് പേരും ചെലാനും അടച്ചിരുന്നു. അവിശ്വസനീയമായ വേഗത്തിലാണ് ആറ് പേരുടെയും പേരില്‍ പട്ടയങ്ങള്‍ പുറത്തിറങ്ങിയത്.

പട്ടയങ്ങള്‍ പുറത്തിറങ്ങി പിറ്റേ മാസം തന്നെ 2001 ഒക്ടോബര്‍ 23 ന് ജോയ്‌സ്‌
ജോര്‍ജിന്റെ പിതാവ് പട്ടയം കിട്ടിയ ആറ് പേരില്‍ നിന്നും പവര്‍ ഓഫ് അറ്റോര്‍ണി എഴുതി ഭൂമി സ്വന്തമാക്കുകയും ചെയ്തു. അതിനുശേഷം പട്ടയം കിട്ടിയവരുടെ പവര്‍ ഓഫ് അറ്റോര്‍ണി ഉപയോഗിച്ച് പിതാവ് അടിമാലി ഭൂപണയ ബാങ്കില്‍ നിന്ന് ലക്ഷങ്ങള്‍ ലോണ്‍ എടുക്കുകയും ചെയ്തു.

പട്ടയങ്ങള്‍ കൈമാറ്റം ചെയ്യാനുള്ള കാലപരിധിക്ക് മുമ്പാണ്  നിയമവിരുദ്ധമായി പവര്‍ ഓഫ് അറ്റോര്‍ണി ഉപയോഗിച്ച് പിതാവ് ലക്ഷങ്ങള്‍ ലോണ്‍ എടുത്തത്. പട്ടയങ്ങള്‍ കൈമാറ്റം ചെയ്യാനുള്ള സമയ പരിധിയായ 2005ല്‍ മക്കളായ ജോയ്‌സ്‌
ജോര്‍ജിനും സഹോദരങ്ങള്‍ക്കും ഭൂമി കൈമാറ്റം ചെയ്ത് നല്‍കുകയും ചെയ്തു. ലോണ്‍ തിരിച്ചടയ്ക്കാമെന്ന വ്യവസ്ഥയിലാണ് ജോഴ്‌സിന്റെ  പിതാവ് ഭൂമി കൈമാറ്റം ചെയ്തത്. ഈ ഭൂമിയാണ് ജോയ്‌സ്‌
Allegation, Politics, District Collector, Complaint, Report, Media, LDF, UDF, Conspiracy, ജോര്‍ജും ഭാര്യയും നാമനിര്‍ദ്ദേശ പത്രികയില്‍ വെളിപ്പെടുത്തിയത്.

അതേസമയം പട്ടയ രേഖകളിലെ ഒപ്പും ജോഴ്‌സ് ജോര്‍ജിന്റെ പിതാവിന് പവര്‍
ഓഫ് അറ്റോര്‍ണി എഴുതി നല്‍കിയപ്പോള്‍ ഇട്ട ഒപ്പും തമ്മില്‍  ബന്ധമില്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

പട്ടയ അപേക്ഷയിലെ വയസും വില്ലേജ് ഓഫീസര്‍ തയ്യാറാക്കിയ മഹസര്‍ പ്രകാരമുള്ള വസ്തുതകളും കണക്കിലെടുക്കുമ്പോള്‍ പട്ടയം കിട്ടിയ ഭൂരിഭാഗം പേരും ആ സമയത്ത് ജനിച്ചിട്ടില്ല എന്ന കാര്യം വ്യക്തമാണ്. കൂടാതെ പട്ടയ അപേക്ഷ സ്വീകരിക്കുന്നതും പട്ടയം നല്‍കുന്നതുമായ നമ്പര്‍ 1, നമ്പര്‍ 2 രജിസ്റ്ററുകള്‍ ദേവികുളം താലൂക്ക് ഓഫീസില്‍ നിന്ന് അപ്രത്യക്ഷമാകുകയും ചെയ്തിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:

Keywords: Allegation, Politics, District Collector, Complaint, Report, Media, LDF, UDF, Conspiracy, Kerala.

Post a Comment