Follow KVARTHA on Google news Follow Us!
ad

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസാന മന്ത്രിസഭായോഗം വെള്ളിയാഴ്ച

രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസാന മന്ത്രിസഭായോഗം വെള്ളിയാഴ്ച New Delhi, Cabinet, Corruption, Conference, Lok Sabha, Election, National,
ഡെല്‍ഹി:  രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസാന മന്ത്രിസഭായോഗം വെള്ളിയാഴ്ച ചേരും. അഴിമതി വിരുദ്ധ ബില്ലുകള്‍ ഓര്‍ഡിനന്‍സിലൂടെ നിയമമാക്കുന്നത് അടക്കം ആന്ധ്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പെടുത്തുന്നതുവരെയുള്ള സംഭവവികാസങ്ങള്‍ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയിലുള്‍പെടുത്തിയതായാണ് വിവരം.

 Andhra Pradesh, President's rule, New Delhi, Cabinet, Corruption, Conference, Lok Sabha,കുറഞ്ഞ പിഎഫ് പെന്‍ഷന്‍ നിരക്ക് ആയിരം രൂപയായി നിശ്ചയിക്കല്‍, കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പത്ത് ശതമാനം ക്ഷാമബത്ത അനുവദിക്കല്‍ എന്നിവ സംബന്ധിച്ചുള്ള കാര്യങ്ങളിലും  യോഗം തീരുമാനമെടുക്കും.


ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത ദിവസങ്ങളില്‍ തന്നെ ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് വെള്ളിയാഴ്ച അവസാന മന്ത്രിസഭായോഗം ചേരാന്‍ തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കുകയാണ് മന്ത്രിസഭായോഗത്തിന്റെ ഉദ്ദേശമെന്നാണ് സൂചന.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
ടയര്‍ പൊട്ടി കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് 3 പേര്‍ മരിച്ചു

Keywords: Andhra Pradesh, President's rule, New Delhi, Cabinet, Corruption, Conference, Lok Sabha, Election, National. 

Post a Comment