Follow KVARTHA on Google news Follow Us!
ad

ടി പി വധം: ലംബു പ്രദീപിന് ജാമ്യം

ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരനെ വധിച്ച കേസുമായി ബന്ധപ്പെട്ട് Kochi, T.P Chandrasekhar Murder Case, High Court of Kerala, Passport, Politics, Kerala,
കൊച്ചി: ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരനെ വധിച്ച കേസുമായി ബന്ധപ്പെട്ട്  പ്രതി ലംബു പ്രദീപീന് കോടതി ജാമ്യം അനുവദിച്ചു.  ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

20,000 രൂപയുടെ സ്വന്തം ജാമ്യത്തിലും രണ്ടുപേരുടെ ആള്‍ ജാമ്യത്തിലുമാണ് പ്രദീപീന് ജാമ്യം നല്‍കിയത്. കേസില്‍ രാഷ്ട്രീയം കലര്‍ത്താന്‍ താത്പര്യമില്ലെന്നു പറഞ്ഞ കോടതി  ലംബു പ്രദീപിന്റെ ശിക്ഷ നടപ്പാക്കുന്നത് സ്‌റ്റേ ചെയ്തിട്ടുണ്ട്.

വിചാരണക്കോടതിയുടെ  പരിധി വിട്ടു പോകരുതെന്നും പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. മൂന്നു വര്‍ഷം തടവ് ശിക്ഷയും 20,000 രൂപ പിഴയുമാണ് വിചാരണ കോടതി ശിക്ഷയായി വിധിച്ചിരുന്നത്. ടി പി  കേസിലെ 31ാം പ്രതിയാണ് ലംബു പ്രദീപ്.

Kochi, T.P Chandrasekhar Murder Case, High Court of Kerala, Passport, Politics, Kerala.അതേസമയം പ്രദീപിന് ജാമ്യം നല്‍കരുതെന്നും ടി പി വധക്കേസില്‍ ഇയാള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.

മാത്രമല്ല, ടി പി യെ വധിച്ചശേഷം ആയുധങ്ങള്‍  കൊടിസുനിയുടെ വീട്ടില്‍ ഒളിപ്പിച്ചത് പ്രദീപാണെന്ന് കാണിച്ച് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

ടി പി വധക്കേസില്‍ വിചാരണ കോടതി ശിക്ഷിച്ച മുഴുവന്‍ പ്രതികളും
തങ്ങളുടെ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇവരുടെ ഹര്‍ജിയും ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
ടയര്‍ പൊട്ടി കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് 3 പേര്‍ മരിച്ചു
Keywords: Kochi, T.P Chandrasekhar Murder Case, High Court of Kerala, Passport, Politics, Kerala.

Post a Comment