Follow KVARTHA on Google news Follow Us!
ad

ഒടുവില്‍ ആ രഹസ്യം പുറത്തായി; മുട്ടയല്ല, കോഴിയാണ് ആദ്യമുണ്ടായത്

ലോകത്തെ കുഴപ്പിച്ച ആ വലിയ ചോദ്യത്തിന് അവസാനം ശാസ്ത്ര ലോകം ഉത്തരം കണ്ടെത്തി Egg, London, World, Chicken, The chicken came first, scientists say, solving the ultimate mystery
ലണ്ടന്‍: ലോകത്തെ കുഴപ്പിച്ച ആ വലിയ ചോദ്യത്തിന് അവസാനം ശാസ്ത്ര ലോകം ഉത്തരം കണ്ടെത്തി. മുട്ടയല്ല, കോഴിയാണ് ആദ്യമുണ്ടായതെന്നാണ് നൂറ്റാണ്ടുകള്‍ക്ക് ശേഷം ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നത്.

മുട്ടയുടെ ആവരണം രൂപപ്പെടുത്തിയിട്ടുള്ള പ്രോട്ടീനുകള്‍ കോഴിയുടെ അണ്ഡാശയത്തില്‍ മാത്രമാണ് കാണപ്പെടുന്നതെന്നതെന്ന രഹസ്യം കണ്ടപിടിച്ചതോടെയാണ് കോഴി തന്നെ ആദ്യമുണ്ടായതെന്ന് കണ്ടുപിടിച്ചത്. ലണ്ടനിലെ ഷഫീല്‍ഡ്, വാര്‍വിക് സര്‍വകലാശാലകളിലെ ശാസ്ത്രജ്ഞരാണ് ഈ കണ്ടുപിടിത്തത്തിന് പിന്നില്‍.

സൂപ്പര്‍ കമ്പ്യൂട്ടറിന്റെ സഹായത്തോടെയായിരുന്നു പരീക്ഷണം. കോഴിയുടെ ബീജകോശത്തിലുള്ള ഓവോക്ലെഡിലില്‍ 17 എന്ന പ്രോട്ടീനിന്റെ സാന്നിധ്യം ഉണ്ടെങ്കില്‍ മാത്രമേ മുട്ടയുടെ പുറംതോട് രൂപപ്പെടുകയുള്ളൂ. മുട്ടത്തോടിലാണ് കോഴിക്കുഞ്ഞ് രൂപപ്പെടുന്നത്. 

Egg, London, World, Chicken, The chicken came first, scientists say, solving the ultimate mysteryമുട്ടയിലെ മഞ്ഞക്കുരുവും ദ്രാവകവും ചേര്‍ന്ന് കോഴിക്കുഞ്ഞ് ആയി രൂപാന്തരപ്പെടുന്നത് വരെ കവചമായി മുട്ടത്തോട് പ്രവര്‍ത്തിക്കുകയാണ് ചെയ്യുക. ഓവോക്ലെഡിലില്‍ 17 പ്രോട്ടീന്‍ കാത്സ്യം കാര്‍ബോനൈറ്റിനെ കാല്‍സൈറ്റ് കാല്‍സൈറ്റ് ക്രിസ്റ്റലാക്കി മാറ്റുന്നതിലൂടെയാണ് കോഴിയുടെ മുട്ടത്തോട് രൂപപ്പെടുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: Egg, London, World, Chicken, The chicken came first, scientists say, solving the ultimate mystery. 

Post a Comment