Follow KVARTHA on Google news Follow Us!
ad

രാജീവ് ഗാന്ധിയുടെ ഘാതകരെ മോചിപ്പിക്കുന്നതിന് സുപ്രീംകോടതിയുടെ സ്‌റ്റേ

മുന്‍പ്രധാനമന്ത്രി രാജീവ്ഗാന്ധിയെ ചാവേറാക്രമണത്തില്‍ കൊലപ്പെടുത്തിയNew Delhi, Supreme Court of India, Justice, Accused, Execution, National,
ഡെല്‍ഹി: മുന്‍പ്രധാനമന്ത്രി രാജീവ്ഗാന്ധിയെ ചാവേറാക്രമണത്തില്‍ കൊലപ്പെടുത്തിയ പ്രതികളെ മോചിപ്പിക്കരുതെന്ന് തമിഴ്‌നാട് സര്‍ക്കാരിന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. പ്രതികളെ മോചിപ്പിക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം കോടതി സ്‌റ്റേ ചെയ്തു.

അടുത്ത വ്യാഴാഴ്ച വരെയാണ് സ്‌റ്റേ ചെയ്തിരിക്കുന്നത്. ജീവപര്യന്തം ശിക്ഷ ഇളവനുവദിച്ച പ്രതികളുടെ കാര്യത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ അനാവശ്യമായ തിടുക്കം കാണിക്കുകയാണെന്ന് കോടതി വിമര്‍ശിച്ചു.

കേസ് മാര്‍ച്ച് ആറിന് വീണ്ടും പരിഗണിക്കും. രാജീവ്ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കത്തെ എതിര്‍ത്തുകൊണ്ട്  കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ  അപേക്ഷ പരിഗണിച്ചാണ് സുപ്രീംകോടതിയുടെ  നിര്‍ദേശം.

മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരെ വിട്ടയക്കുന്നതിന് സുപ്രീംകോടതി ഏര്‍പ്പെടുത്തിയിരിക്കുന്ന  സ്‌റ്റേ കേസിലെ മറ്റ് പ്രതികള്‍ക്കും ബാധകമാണെന്നാവശ്യപ്പെട്ടാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.

ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. രാജീവ് ഗാന്ധി വധക്കേസില്‍ പ്രതികളുടെ ദയാഹര്‍ജിക്ക് തീര്‍പ്പുണ്ടാക്കാന്‍ താമസിച്ചതിനാല്‍ പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമായി കുറച്ചിരുന്നു. പ്രതികളെ വെറുതെ വിടാനുള്ള കാര്യത്തെ കുറിച്ച് കേന്ദ്രസര്‍ക്കാരിനും തമിഴ്‌നാട് സര്‍ക്കാരിനും തീരുമാനമെടുക്കാമെന്നും സുപ്രീംകോടതി വിധിച്ചിരുന്നു.

New Delhi, Supreme Court of India,തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാര്‍ പ്രതികളെ വെറുതെ വിടാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്ന് പ്രതികളെ വിട്ടയക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം നേരത്തെ സുപ്രീംകോടതി തടഞ്ഞിരുന്നു.

എന്നാല്‍ വധശിക്ഷയില്‍ ഇളവ് ലഭിച്ച ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്നിവര്‍ക്ക് മാത്രമെ ഉത്തരവ് ബാധകമാകുകയുള്ളുവെന്നാണ് തമിഴ്‌നാടിന്റെ വാദം.

തുടര്‍ന്ന് കേസിലെ മറ്റു നാല് പ്രതികളായ നളിനി, റോബര്‍ട്ട് പയസ്, ജയകുമാര്‍
എന്നിവരെ വിട്ടയക്കാനുള്ള നീക്കവുമായി തമിഴ്‌നാട് സര്‍ക്കാര്‍ മുന്നോട്ട് പോവുകയായിരുന്നു. ഇതിനെതിരെയാണ് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കോടതി തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം സ്‌റ്റേ ചെയ്യുകയായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
ഒന്നര വയസ്സുകാരന്റെ തൊണ്ടയില്‍ കുടുങ്ങിയ മീന്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

Keywords: New Delhi, Supreme Court of India, Justice, Accused, Execution, National.

Post a Comment