Follow KVARTHA on Google news Follow Us!
ad

അനധികൃത ഖനനം തടയാന്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സുധീരന്റെ കത്ത്

സംസ്ഥാനത്ത് അനധികൃതമായി നടക്കുന്ന ഖനനങ്ങള്‍ തടയാന്‍ Thiruvananthapuram, V.M Sudheeran, Thiruvanchoor Radhakrishnan, Letter, District Collector, Conference, Chief Minister, Oommen Chandy, Kerala,
തിരുവനന്തപുരം: സംസ്ഥാനത്ത് അനധികൃതമായി നടക്കുന്ന ഖനനങ്ങള്‍ തടയാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സുധീരന്റെ കത്ത്. തിരുവഞ്ചൂരിന് വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ ചുമതല നല്‍കുന്നതിനു മുമ്പ് നിരവധി സ്ഥാപനങ്ങള്‍ക്ക് ഖനനാനുമതി നല്‍കിയിരുന്നു.

എന്നാല്‍ അത്തരം ഖനനാനുമതികളെ കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് സുധീരന്റെ കത്ത്.  അന്വേഷണത്തിനായി ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘത്തെ രൂപീകരിക്കണമെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്.

കെപിസിസി പ്രസിഡന്റായി ചുമതലയേറ്റ സുധീരന്‍ ഇക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. അനധികൃതമായ ഖനനം തടയുന്നതിനു വേണ്ടിവന്നാല്‍ നിയമ നിര്‍മ്മാണം നടത്താനും സുധീരന്‍ ഉമ്മന്‍ചാണ്ടിയോട് ആവശ്യപ്പെട്ടിരുന്നു.

Thiruvananthapuram, V.M Sudheeran, Thiruvanchoor Radhakrishnan, Letter, District Collector, കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തിലും അനധികൃത ഖനനം സംബന്ധിച്ച കാര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുകയും അവ തടയാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.

 ഈ സാഹചര്യത്തിലാണ് വി.എം. സുധീരന്‍ കെപിസിസിയുടെ ഔദ്യോഗിക
ആവശ്യമെന്ന നിലയില്‍ സര്‍ക്കാരിന് കത്തയച്ചിരിക്കുന്നത്. നേരത്തെ സര്‍ക്കാര്‍ പാറമടകള്‍ക്ക് അനുമതി നല്‍കിയത് സംബന്ധിച്ചും അന്വേഷിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
ജോലിയില്‍ ഉഴപ്പല്‍; ബി.ആര്‍.ഡി.സി. എംഡിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഓഫീസില്‍ വളഞ്ഞുവെച്ചു

Keywords: Thiruvananthapuram, V.M Sudheeran, Thiruvanchoor Radhakrishnan, Letter, District Collector, Conference, Chief Minister, Oommen Chandy, Kerala, 

Post a Comment