Follow KVARTHA on Google news Follow Us!
ad

കസ്തൂരി രംഗന്‍ റിപോര്‍ട്ട് കേരളത്തിനനുകൂലമായിരിക്കുമെന്ന് മുഖ്യമന്ത്രി

കസ്തൂരിരംഗന്‍ റിപോര്‍ട്ട് നടപ്പിലാക്കുന്നത് സംബന്ധിച്ച് കേന്ദ്രത്തില്‍ നിന്നുംOommen Chandy, Chief Minister, Report, Kerala,
തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപോര്‍ട്ട് നടപ്പിലാക്കുന്നത് സംബന്ധിച്ച് കേന്ദ്രത്തില്‍ നിന്നും കേരളത്തിന് അനുകൂലമായ തീരുമാനം ഉണ്ടാവുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സൂചിപ്പിച്ചു.

കേന്ദ്ര പരിസ്ഥിതി -വനം വകുപ്പ് മന്ത്രി വീരപ്പ മൊയ്‌ലി ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടു ദിവസത്തിനകം കസ്തൂരിരംഗന്‍ റിപോര്‍ട്ട് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

റിപോര്‍ട്ടിനെ കുറിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി സംസ്ഥാന പരിസ്ഥിതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്താനിരിക്കെയാണ് കേരളത്തിന് അനുകൂലമായി കേന്ദ്രസര്‍ക്കാര്‍ നിലപാടെടുക്കുമെന്ന് മൊയ്‌ലി അറിയിച്ചിരിക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: എസ്.വൈ.എസ്. നേതാവിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കും കാറും കത്തിച്ചു; 5പേര്‍ കസ്റ്റഡിയില്‍

Keywords: Veerappa Moily, Oommen Chandy, Chief Minister, Report, Kerala, Kerala toughens stand against Kasturirangan report

Post a Comment