Follow KVARTHA on Google news Follow Us!
ad

പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം: ആറ് മരണം

മഹാരാഷ്ട്രയില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു. Maharashtra, Fireworks, Massive Fire, Killed, Obituary, Police, Investigates, National, Injured, Six killed, Alibag, Raigad District, Evening, Thursday
അലിബാഗ്: മഹാരാഷ്ട്രയില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. മഹാരാഷ്ട്രയിലെ റായിഗഡ് ജില്ലയില്‍ അലിബാഗില്‍ നിന്നും 10 കിലോ മീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന ബൈമല ഗ്രാമത്തില്‍ വ്യാഴാഴ്ച വൈകുന്നേരം 4.30 ഓടെയായിരുന്നു അപകടം.

മരിച്ച ആറ് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇവരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. അപകട വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തുമ്പോഴേക്കും പടക്ക നിര്‍മാണ ശാല പൂര്‍ണമായും കത്തി നശിച്ചിരുന്നു. പരിക്കേറ്റവരെ അലിബാഗിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന സ്ത്രീയെ മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് പോലീസ് പറഞ്ഞു.
 Maharashtra, Fireworks, Massive Fire, Killed, Obituary, Police, Investigates, National, Injured, Six killed, Alibag, Raigad District, Evening, Thursday.
File Photo

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Maharashtra, Fireworks, Massive Fire, Killed, Obituary, Police, Investigates, National, Injured, Six killed, Alibag, Raigad District, Evening, Thursday.

Post a Comment