Follow KVARTHA on Google news Follow Us!
ad

നിക്ഷേപകരില്‍ നിന്നും പണം തട്ടിയെടുത്ത കേസ്; സഹാറ ഗ്രൂപ്പ് ഉടമ അറസ്റ്റില്‍

നിക്ഷേപകരില്‍ നിന്നും പണം തട്ടിയെടുത്ത കേസില്‍ സഹാറ ഗ്രൂപ്പ് ഉടമ സുബ്രദോCustody, Cheating, Case, Investment, Supreme Court of India, House, Police, Missing, Advocate, National,
ലഖ്‌നൗ: നിക്ഷേപകരില്‍ നിന്നും പണം തട്ടിയെടുത്ത കേസില്‍ സഹാറ ഗ്രൂപ്പ് ഉടമ സുബ്രദോ റോയിയെ ലഖ്‌നൗ പോലീസ് കസ്റ്റഡിയിലെടുത്തു. കേസുമായി ബന്ധപ്പെട്ട് സുബ്രദോ റോയി കോടതിയില്‍ നേരിട്ട് ഹാജരാകാത്തതിനെ തുടര്‍ന്ന്  സുപ്രീംകോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. സുബ്രദോയെ അറസ്റ്റ് ചെയ്ത വിവരം അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ അറിയിച്ചു.

അതേസമയം വെള്ളിയാഴ്ച രാവിലെ പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ  സുബ്രദോ റോയി താന്‍ ഒളിച്ചോടിയതല്ലെന്നും സുപ്രീംകോടതി നിര്‍ദ്ദേശം അനുസരിക്കാന്‍ ബാധ്യസ്ഥനാണെന്നും അറിയിച്ചിരുന്നു.

സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്യാനായി കഴിഞ്ഞ ദിവസം ലഖ്‌നൗവിലെ  വീട്ടിലെത്തിയ പോലീസിന്  അദ്ദേഹത്തെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്ന് സുബ്രദോയെ കാണാനില്ലെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു.

Sahara chief Subrata Roy surrenders in Lucknow,Custody, Cheating, Case, Investment, മാര്‍ച്ച് നാല് വരെയാണ്  സുബ്രദോയെ  കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അതേസമയം സുബ്രദോയ്‌ക്കെതിരെയുള്ള   കേസ് അടിയന്തരമായി വെള്ളിയാഴ്ച തന്നെ പരിഗണിക്കണമെന്ന  അഭിഭാഷകന്റെ ആവശ്യം കോടതി തള്ളി.

 കഴിഞ്ഞ ആഴ്ച കെ എസ് രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബെഞ്ച് കേസ്പരിഗണിച്ചപ്പോള്‍ കോടതിയില്‍ നേരിട്ട് ഹാജരാകാത്തതിനെ തുടര്‍ന്നാണ് സുബ്രദോയ്‌ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. മാര്‍ച്ച് നാലിന് കോടതി കേസ്  വീണ്ടും പരിഗണിക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
ലോഗോ പ്രകാശനം

Keywords: Sahara chief Subrata Roy surrenders in Lucknow,Custody, Cheating, Case, Investment, Supreme Court of India, House, Police, Missing, Advocate, National.

Post a Comment