Follow KVARTHA on Google news Follow Us!
ad

ചാന്പ്യന്‍സ് ലീഗില്‍ 'റയല്‍' ചരിതം

യുവേഫ ചാന്പ്യന്‍സ് ലീഗില്‍ ഷാല്‍ക്കെതിരെ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ ആറുഗോളുകള്‍ക്കാണ് റയല്‍ ഷാല്‍ക്കേയെ പരാജയപ്പെടുത്തിയത് Champions League, Real Madrid,Schalke Benzema, Bale,Win, Cristiano Ronaldo , Win.
മാന്‍ഡ്രിഡ്: യുവേഫ ചാന്പ്യന്‍സ് ലീഗില്‍ ഷാല്‍ക്കെതിരെ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ ആറുഗോളുകള്‍ക്കാണ് റയല്‍ ഷാല്‍ക്കേയെ പരാജയപ്പെടുത്തിയത്. മുന്‍നിര താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഗാരറ്റ് ബാലെ, കരീം ബെന്‍സിമ എന്നിവരുടെ ഇരട്ടഗോളുകളാണ് റയലിന് മിന്നുന്ന വിജയം നല്‍കിയത്.

ഏകപക്ഷീയ പോരാട്ടമായിരുന്നു റയല്‍ പുറത്തെടുത്തത്. കളിയുടെ ആദ്യപകുതിയില്‍ മറുപടി ഇല്ലാത്ത രണ്ടു ഗോളുകള്‍ക്ക് റയല്‍ പുലര്‍ത്തിയ മികവ് രണ്ടാം പകുതിയില്‍ അതിന്റെ ഉഗ്രപ്രതാപം കാണിക്കുകയായിരുന്നു. കരീം ബെന്‍സിഹയാണ് കളിയുടെ മൂന്നാം മിനിട്ടില്‍ ആദ്യഗോള്‍ നേടിയത്.

21ാം മിനുട്ടില്‍ ബാലെ തന്റെ അക്കൗണ്ട് തുറന്നു. രണ്ടാം പകുതിയിലായിരുന്നു ഗോള്‍ വര്‍ഷം. അതുവരെ മൈതാനത്തെ നിഴലായി മാറിയ ക്രിസ്റ്റ്യാനോ റോണാള്‍ഡോ 52ാം മിനിട്ടില്‍ തന്റെ വകയായി ഗോള്‍വല ചലിപ്പിച്ചു. തുടര്‍ന്ന് ബെന്‍സിമ 57ാം മിനുട്ടിലും ബാലെ 69ാം മിനിട്ടിലും ഡബിള്‍ തികച്ചു. 89ാം മിനുട്ടില്‍ ഗോള്‍ നേടി റൊണാള്‍ഡോയും ഇവര്‍ക്കൊപ്പമെത്തി.

Champions League, Real Madrid,Schalke Benzema, Bale,Win, Cristiano Ronaldo ,Win
രണ്ടു ഗോള്‍ നേടുകയും അതോടൊപ്പം രണ്ടുഗോളുകള്‍ക്ക് വഴിവെച്ച ഗാരറ്റ് ബാലെയാണ് മികച്ച പ്രകടനം പുറത്തെടുത്തത്. 86 മില്യണ്‍ പൗണ്ടില്‍ നിന്ന് ടോട്ടണ്‍ഫാമില്‍ നിന്ന് സീസണിന്റെ
തുടക്കത്തില്‍ വാങ്ങിയ ബാലെ തന്റെ പഴയ ഫോമിനൊത്ത് ഉയരുന്നില്ലെന്ന ആരാധകരുടെ പരാതികള്‍ക്കാണ് ബാലെ മറുപടി നല്‍കിയത്.

ഒരു ഗോള്‍ മാത്രമാണ് എതിരാളികളായ ഷാല്‍ക്കയ്ക്ക് നേടാനായത്. ക്ലാസ് ജന്‍ ഹഡ്‌ലറാണ് കളിയുടെ എക്‌സട്രാ ടൈമില്‍ ഷാല്‍ക്കേക്കായി ആശ്വാസ ഗോള്‍ നേടിയത്. യുവേഫ ചാന്പ്യന്‍സ് ലീഗില്‍ നോക്കൗട്ട് റൗണ്ടില്‍ എതിരാളിയുടെ മൈതാനത്ത് ആറുഗോള്‍ നേടുന്ന ആദ്യ ടീമായി റയല്‍ മാറി.

ഈ മത്സരത്തോടെ റൊണാള്‍ഡോയുടെ ചാന്പ്യന്‍സ് ലീഗിലെ ഗോള്‍ സമ്പാദ്യം 61ആയി. റൗള്‍ (71) ലയണല്‍മെസി (66) എന്നിവര്‍ മാത്രമാണ് സ്‌കോറിംഗില്‍ റൊണാള്‍ഡോയ്ക്ക് മുന്നിലുള്ളത്. ഒന്പത് തവണ ചാന്പ്യന്‍സ് ലീഗ് കിരീടം നേടിയ ടീമാണ് റയല്‍ ഇത്തവണയും കിരീട പോരാട്ടത്തില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്ന പ്രകടനമാണ് റയല്‍ പുറത്തെടുത്തുകൊണ്ടിരിക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords:Champions League, Real Madrid,Schalke Benzema, Bale,Win, Cristiano Ronaldo , Win. 

Post a Comment