Follow KVARTHA on Google news Follow Us!
ad

വിമാനത്തിലെ മോശം പെരുമാറ്റം: താരങ്ങളോട് ഹാജരാകാന്‍ പോലീസിന്റെ നോട്ടീസ്

ഭോജ്പുരി ദബാംഗ്‌സിനെതിരെയുള്ള സെമിഫൈനല്‍ മത്സരത്തിന് ഹൈദരാബാദിലേക്ക് Kochi, Nedumbassery Airport, Kerala Strikers, Hyderabad, Flight, Complaint, Police, Notice, Pilot, Kerala
കൊച്ചി: ഭോജ്പുരി ദബാംഗ്‌സിനെതിരെയുള്ള സെമിഫൈനല്‍ മത്സരത്തിന് ഹൈദരാബാദിലേക്ക് തിരിച്ച കേരള സ്‌ട്രൈക്കേഴ്‌സ് താരങ്ങള്‍ ഇന്‍ഡിഗോ വിമാനത്തില്‍ വെച്ച് എയര്‍ഹോസ്റ്റസിനെ അപമാനിച്ച സംഭവത്തില്‍ സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് താരങ്ങള്‍ക്ക് നോട്ടീസ് അയച്ചു.

താരങ്ങളെ ചോദ്യം ചെയ്യാനാണ് നെടുമ്പാശേരി പോലീസ് നോട്ടീസ് അയച്ചത്.  ഒരാഴ്ചക്കകം ഹാജരാകാനാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. ഇന്‍ഡിഗോ വിമാനക്കമ്പനിയിലെ എയര്‍ഹോസ്റ്റസിനോട് മാര്‍ച്ച് മൂന്നിനും ചോദ്യം ചെയ്യലിന് ഹാജരാകാന്‍  പോലീസ് നിര്‍ദേശം നല്‍കിയിരുന്നു.

വിമാനത്തില്‍ കയറിയ യാത്രക്കാര്‍ക്ക് എയര്‍ഹോസ്റ്റസ് നിര്‍ദേശം നല്‍കുന്നതിനിടയില്‍ താരങ്ങള്‍ കൈയടിച്ചെന്നും കൂക്കിവിളിച്ചെന്നും കാണിച്ചാണ് താരങ്ങള്‍ക്കെതിരെ എയര്‍ഹോസ്റ്റസും പൈലറ്റും പരാതി നല്‍കിയത്.

 Kochi, Nedumbassery Airport, Kerala Strikers, Hyderabad, Flight, Complaint, Police, Notice, Pilot,
തുടര്‍ന്ന് തങ്ങളോട് മാപ്പു പറയാതെ വിമാനം പറക്കില്ലെന്നു പറഞ്ഞ് താരങ്ങളെ ഇറക്കിവിടുകയായിരുന്നു. തുടര്‍ന്ന് അഞ്ചുമണിക്കൂറോളം നെടുമ്പാശേരി വിമാനത്തില്‍ കുടുങ്ങിയ താരങ്ങള്‍ പിന്നീട് മൂന്ന് വിമാനങ്ങളിലായാണ് ഹൈദരാബാദിലേക്ക് തിരിച്ചത്.


ഇതിനിടെ താരങ്ങളുടെ സംഘടനയായ അമ്മ യാത്രക്കാരെ ഒന്നടങ്കം
ബുദ്ധിമുട്ടിച്ച സംഭവത്തില്‍ താരങ്ങളോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്ന് വിമാനക്കമ്പനിക്കെതിരെ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് പരാതി നല്‍കാനുള്ള ആലോചനയിലാണ്  സംഘടന.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
കാസര്‍കോട്ടുകാരനായ വിദ്യാര്‍ത്ഥിക്ക് പഠന മികവിന് ബ്രിട്ടീഷ് മലയാളി അവാര്‍ഡ്

Keywords: Kochi, Nedumbassery Airport, Kerala Strikers, Hyderabad, Flight, Complaint, Police, Notice, Pilot, Kerala.

Post a Comment