Follow KVARTHA on Google news Follow Us!
ad

12 വര്‍ഷത്തിന് ശേഷം പാസ്വാന്‍ വീണ്ടും ബി.ജെ.പി സഖ്യത്തില്‍

ഗുജറാത്ത് കലാപത്തിനെതിരെ നടപടിയെടുക്കുന്നതില്‍ മോഡിക്ക് വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടി എന്‍.ഡി.എ സഖ്യം വിട്ട രാംവിലാസ് പാസ്വാന്‍ BJP, Lok Sabha, Election, Narendra Modi, National, Politics, NDA, LJP, Ramvilas Paswan, Gujarat Riot, Rally, Prime Minister Candidate, Bihar
ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തിനെതിരെ നടപടിയെടുക്കുന്നതില്‍ മോഡിക്ക് വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടി 12 വര്‍എന്‍.ഡി.എ സഖ്യം വിട്ട രാംവിലാസ് പാസ്വാന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ എന്‍.ഡി.എയില്‍ തിരിച്ചെത്തി. ലോക് സഭാ തിരഞ്ഞെടുപ്പില്‍ മുന്‍ കേന്ദ്രമന്ത്രി കൂടിയായ രാംവിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി (എല്‍.ജെ.പി) എന്‍.ഡി.എയുമായി കൈകോര്‍ക്കും. തിരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജന ചര്‍ച്ചകളില്‍ ബി.ജെ.പിയും എല്‍.ജെ.പിയും തമ്മില്‍ ധാരണ ഉണ്ടാക്കിയതിന്റെ പശ്ചാത്തലത്തിലാണിത്.

മാര്‍ച്ച് മൂന്നിന് ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി പങ്കെടുക്കുന്ന റാലിയില്‍ പാസ്വാനും എത്തും. ബി.ജെ.പി അധ്യക്ഷന്‍ രാജ്‌നഥ് സിംഗാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഇതോടൊപ്പം എല്‍.ജെ.പിക്ക് കൂടുതല്‍ വോട്ടര്‍മാരുള്ള ബീഹാറില്‍ 40 സീറ്റില്‍ ഏഴ് എണ്ണത്തില്‍ മത്സരിക്കും. ഇക്കാര്യമാണ് ചര്‍ച്ചയിലൂടെ ഒത്തുതീര്‍പ്പിലെത്തിയത്.

BJP, Lok Sabha, Election, Narendra Modi, National, Politics, NDA, LJP, Ramvilas Paswan, Gujarat Riot,ലാലു പ്രസാദിന്റെ ആര്‍.ജെ.ഡിയുമായി തുടക്കത്തില്‍ സഖ്യത്തിന് ശ്രമിച്ച എല്‍.ജെ.പി സീറ്റ് വിഭജന ചര്‍ച്ചകളില്‍ ഫലം കാണാത്തതിനെ തുടര്‍ന്നാണ് എന്‍.ഡി.എയിലേക്ക് തിരിച്ചെത്തിയത്. എട്ട് സീറ്റ് വേണമെന്ന ആവശ്യമാണ് എല്‍.ജെ.പി ലാലുവിന് മുന്നില്‍ ഉന്നയിച്ചത്. എന്നാല്‍ ഈ ആവശ്യം ലാലു പ്രസാദ് യാദവ് അംഗീകരിച്ചില്ല.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: BJP, Lok Sabha, Election, Narendra Modi, National, Politics, NDA, LJP, Ramvilas Paswan, Gujarat Riot, Rally, Prime Minister Candidate, Bihar, Paswan returns to NDA, formally announces alliance with BJP. 

Post a Comment