Follow KVARTHA on Google news Follow Us!
ad

കഞ്ചാവ് ലഹരിയില്‍ ജോലിക്കാരിയെ കടന്നുപിടിച്ച തിരക്കഥാകൃത്ത് അറസ്റ്റില്‍

കഞ്ചാവ് ലഹരിയില്‍ ജോലിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സിനിമാ തിരക്കഥാ Kochi, Police, Arrest, Woman, Flat, Kerala,
കൊച്ചി: കഞ്ചാവ് ലഹരിയില്‍ ജോലിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സിനിമാ  തിരക്കഥാ കൃത്ത് അറസ്റ്റില്‍.   നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമയ്ക്ക് തിരക്കഥ രചിച്ച ഹാഷിര്‍ മുഹമ്മദിനെയാണ് മരട് പോലീസ് വെള്ളിയാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്.

കൊച്ചി തൈക്കുടത്തെ ഫ്‌ളാറ്റില്‍ വെച്ച് ഹാഷിര്‍ ജോലിക്കാരിയെ കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവ സമയത്ത് ഹാഷിര്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നുവെന്നും അതിന്റെ ലഹരിയിലാണ് ജോലിക്കാരിയെ കയറിപ്പിടിച്ചതെന്നും പോലീസ് വ്യക്തമാക്കി. ഹാഷിറിന്റെ  പക്കല്‍ നിന്ന് പോലീസ് കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്.

 Kochi, Police, Arrest, Womanയുവതി ബഹളം വെച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ സമീപത്തെ ഫഌറ്റിലുള്ളവര്‍ തിരക്കഥാകൃത്തിനെ പിടികൂടി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവവുമായി  ബന്ധപ്പെട്ട്‌ മരട് പോലീസ് യുവതിയില്‍ നിന്നും വിശദമായ മൊഴിയും രേഖപ്പെടുത്തി.

ആന്തോളജി സിനിമയായ അഞ്ചു സുന്ദരികള്‍ എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ടാണ്
ഷഹീര്‍ ചലച്ചിത്രരംഗത്തെത്തിയത്. ആമി എന്ന പേരില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ഫഹദ് ഫാസില്‍ ആയിരുന്നു നായകന്‍. പിന്നീട് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിലൂടെ യുവപ്രേക്ഷകര്‍ക്കിടയില്‍ തരംഗമായി മാറിയ തിരക്കഥാ കൃത്താണ് ഹാഷിര്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
ടയര്‍ പൊട്ടി കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് 3 പേര്‍ മരിച്ചു

Keywords: Kochi, Police, Arrest, Woman, Flat, Keral, Hashir Muhammed, 

Post a Comment