Follow KVARTHA on Google news Follow Us!
ad

കെ എസ് ആര്‍ ടി സിയുടെ 24 മണിക്കൂര്‍ പണിമുടക്ക് വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍

സംസ്ഥാനത്തെ കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസുകള്‍ വെള്ളിയാഴ്ച Thiruvananthapuram, Pension, Salary, Thiruvanchoor Radhakrishnan, PSC, Kerala,
തിരുവനന്തപുരം: സംസ്ഥാനത്തെ കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസുകള്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ പണിമുടക്ക് ആരംഭിക്കും. ഒരു ദിവസത്തെ സൂചനാ പണിമുടക്കാണ് നടത്തുന്നത്.

ഭരണ- പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ ജീവനക്കാരും പണിമുടക്കില്‍ പങ്കാളികളാകും. അതേസമയം സ്വകാര്യ ബസുകളെ തടയുമെന്ന്  സമരക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാരുടെ പെന്‍ഷന്‍ കാര്യത്തിലെ അനിശ്ചിതാവസ്ഥ നീക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് പ്രധാനമായും സമരം നടത്തുന്നത്.

സി.ഐ.ടി.യു., ഐ.എന്‍.ടി.യു.സി., എ.ഐ.ടി.യു.സി., ബി.എം.എസ്. എന്നീ സംഘടനകളില്‍പ്പെട്ട മുഴുവന്‍ ജീവനക്കാരും പണിമുടക്കുന്നതിനാല്‍ ശനിയാഴ്ച അര്‍ദ്ധരാത്രി വരെ ബസുകള്‍  നിരത്തിലിറങ്ങില്ല.

സമരത്തിന്റെ ഭാഗമായി സ്വകാര്യ ബസുകളെയും തടയുമെന്ന് ഇടതുപക്ഷ ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ജനങ്ങളുടെ യാത്രാക്ലേശം കുറക്കാനുള്ള നടപടികള്‍ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായാലും  ഭരണപക്ഷ യൂണിയനും സമരത്തിലേര്‍പെടുന്നതിനാല്‍ അത് ഫലപ്രദമാവാനിടയില്ല.

കെ.എസ്.ആര്‍.ടി.സി. മാത്രം സര്‍വീസ് നടത്തുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ സമരം കാരണം ഏറെ ബുദ്ധിമുട്ട് അനുഭവിക്കും.  പെന്‍ഷന്‍ ഉറപ്പാക്കണമെന്ന ആവശ്യത്തോടൊപ്പം കെ.എസ്.ആര്‍.ടി.സി. പുനരുദ്ധാരണ പദ്ധതിയില്‍ തൊഴിലാളികള്‍ക്കെതിരായി മുന്നോട്ടുവെച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍  ഉപേക്ഷിക്കുക, ദേശസാല്‍കൃത റൂട്ടുകള്‍ സംരക്ഷിക്കുക, പി.എസ്.സി. അഡൈ്വസ് ചെയ്ത മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളെയും നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിച്ചിട്ടുണ്ട്.

കെ.എസ്.ആര്‍.ടി.സിയില്‍ ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പെന്‍ഷന്‍ ഭാഗികമായി മാത്രമാണ് വിതരണം ചെയ്തത്.
KSRTC buses to go off roads from Friday midnight,Thiruvananthapuram, Pension, Salary, Thiruvanchoor Radhakrishnan,
എന്നാല്‍ കുടിശിക തീര്‍ക്കുമെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്‍കിയ ഉറപ്പ് പാലിച്ചിട്ടില്ല.

ഈ മാസം ശമ്പളം മുടങ്ങുമെന്ന അവസ്ഥയിലാണ് കോര്‍പ്പറേഷനെങ്കിലും സര്‍ക്കാര്‍ 100 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചത് ജീവനക്കാര്‍ക്ക് ആശ്വാസകരമായിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്ന സര്‍ക്കാരിന് കെ.എസ്.ആര്‍.ടി.സി

സമരം കനത്ത തിരിച്ചടിയാണ് നല്‍കുന്നത്.  പ്രതിദിനം കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് ലഭിക്കുന്ന അഞ്ചുകോടിയില്‍പരം രൂപയുടെ കളക്ഷന്‍ വരുമാനം ഉപയോഗിച്ചാണ് സര്‍ക്കാര്‍ ദൈനംദിന ചെലവുകള്‍ക്ക് പരിഹാരം കാണുന്നത്. സമരം മൂലം അത്രയും തുക ലഭിക്കാതിരുന്നാല്‍ അത്  സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
ജോലിയില്‍ ഉഴപ്പല്‍; ബി.ആര്‍.ഡി.സി. എംഡിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഓഫീസില്‍ വളഞ്ഞുവെച്ചു

Keywords: KSRTC buses to go off roads from Friday midnight,Thiruvananthapuram, Pension, Salary, Thiruvanchoor Radhakrishnan, PSC, Kerala.

Post a Comment