Follow KVARTHA on Google news Follow Us!
ad

ഐ.എന്‍.എസ്. സിന്ധുരത്‌നയിലെ തീപിടുത്തം: വൈസ് അഡ്മിറല്‍ ശേഖര്‍ സിന്‍ഹയും രാജിക്കൊരുങ്ങുന്നു

ഐ.എന്‍.എസ്. സിന്ധുരത്‌ന മുങ്ങിക്കപ്പലിലെ അപകടത്തെ തുടര്‍ന്ന് നാവിക സേനാ Mumbai, Protection, A.K Antony, Dead, Injured, hospital, New Delhi, National,
മുംബൈ: ഐ.എന്‍.എസ്. സിന്ധുരത്‌ന മുങ്ങിക്കപ്പലിലെ  അപകടത്തെ തുടര്‍ന്ന് നാവിക സേനാ ഉദ്യോഗസ്ഥരുടെ ഇടയില്‍ നിന്നും വീണ്ടും രാജിനീക്കം. ഫഌഗ് ഓഫീസര്‍ വൈസ് അഡ്മിറല്‍ ശേഖര്‍ സിന്‍ഹയാണ് രാജിവെക്കാനൊരുങ്ങുന്നത്.

അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജിക്കൊരുങ്ങുന്നതെന്നാണ് സൂചന. നാവിക സേനയുടെ പശ്ചിമ മേഖലയിലെ വൈസ് അഡ്മിറലാണ് ശേഖര്‍ സിന്‍ഹ.

സിന്ധുരത്‌ന മുങ്ങിക്കപ്പല്‍ അപകടത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് കഴിഞ്ഞ ദിവസം നാവികസേനാ മേധാവി ഡികെ ജോഷിയും രാജിവെച്ചിരുന്നു.  ജോഷിയുടെ രാജിയെതുടര്‍ന്ന് വൈസ് അഡ്മിറല്‍ ആര്‍.കെ ധവാന്‍ നാവിക സേനയുടെ താല്‍ക്കാലിക ചുമതല ഏറ്റെടുത്തിരിക്കയാണ്.

സ്ഥാനമൊഴിയാന്‍ ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെയാണ് ജോഷിയുടെ രാജി. സുരക്ഷാ വീഴ്ചയുടെ പേരില്‍ രാജിവെക്കുന്ന ആദ്യ സൈനീക മേധാവിയാണ് ഡി.കെ ജോഷി. 2012ലാണ് അഡ്മിറല്‍ ജോഷി നാവികസേനയുടെ തലപ്പത്ത് എത്തുന്നത്.

അതേസമയം ശേഖര്‍ സിന്‍ഹ ഡെല്‍ഹിയിലെത്തിയ ശേഷം  പ്രതിരോധ മന്ത്രി എ കെ ആന്റണിക്ക്  രാജിക്കത്ത് കൈമാറുമെന്ന് അറിയിച്ചു. ബുധനാഴ്ച രാവിലെയാണ് മുംബൈയില്‍ ഐ.എന്‍.എസ്. സിന്ധുരത്‌ന മുങ്ങിക്കപ്പലില്‍ അപകടം സംഭവിച്ചത്.

കപ്പലിലെ തീപിടുത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചതിനെ തുടര്‍ന്ന് അഞ്ച് നാവികരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.  പിന്നീട് രണ്ടു നാവികര്‍ കൊല്ലപ്പെടുകയും ചെയ്തു.
മുംബൈ തീരത്തു നിന്നും 50 കിലോമീറ്റര്‍ അകലെ കടലിലാണ് അപകടം ഉണ്ടായത്. പരിശീലത്തിനിടെയാണ് കപ്പലില്‍ തീപിടുത്തമുണ്ടായത്.
INS Sindhuratna fire: Is Vice Admiral Shekhar Sinha quitting too, Mumbai, Protection, A.K Antony, Dead,
അപകടസമയത്ത് കപ്പലിനുള്ളില്‍ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ല.
യാത്രയ്ക്കിടെ കപ്പലില്‍ തീ പടരുന്നതു കണ്ട നാവികര്‍ തന്നെയാണ്  തീ നിയന്ത്രണവിധേയമാക്കിയത്. ബാറ്ററിയിലുണ്ടായ തകരാറാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
പാലക്കുന്ന് ഭരണി മഹോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; കൊടിയേറ്റം 27ന്
Keywords: INS Sindhuratna fire: Is Vice Admiral Shekhar Sinha quitting too, Mumbai, Protection, A.K Antony, Dead, Injured, Hospital, New Delhi, National.

Post a Comment