Follow KVARTHA on Google news Follow Us!
ad

ദോഹയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 2 മലയാളികളടക്കം 12 പേര്‍ മരിച്ചു

പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മലയാളികളടക്കം 12 പേര്‍ മരിച്ചു. ദോഹയിലെ തുര്‍കിഷ് റെസ്‌റ്റോറന്റിലാണ് അപകടം Doha, Qatar, Death, Blast, Restaurant, Turkish restaurant, Qatari capital, Gulf, Qatar's Prime Minister Shaikh Abdullah Bin Nasser Al Thani.
ദോഹ: പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മലയാളികളടക്കം 12 പേര്‍ മരിച്ചു. ദോഹയിലെ  തുര്‍കിഷ് റെസ്‌റ്റോറന്റിലാണ് അപകടം ഉണ്ടായത്. 32 പേര്‍ക്ക് പരിക്കേറ്റു. ഏതാനും മലയാളികളെ കാണാതായിട്ടുണ്ട്.

കോഴിക്കോട് മുച്ചുക്കുന്നിലെ മാനോല്‍ റിയാസ്, മലപ്പുറം പുളിക്കലിലെ പാലങ്ങാട്ട് അബ്ദുല്‍ സലിം  എന്നിവരാണ് മരിച്ച മലയാളികള്‍. സ്‌ഫോടനം നടന്ന റസ്‌റ്റോറന്റിനടുത്തുള്ള കഫെറ്റേരിയയിലെ ജീവനക്കാരായിരുന്നു ഇരുവരും.

റസ്‌റ്റോറന്റില്‍ ഗ്യാസ് നിറക്കുന്നതിനിടെ സ്‌ഫോടനമുണ്ടായതെന്നാണ് സൂചന. പെട്രോള്‍ പമ്പിന് സമീപത്താണ് സ്‌പോടനമുണ്ടായ കെട്ടിടമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു. ശക്തമായ സ്‌ഫോടനത്തില്‍ സമീപത്തെ കെട്ടിടങ്ങള്‍ക്കും പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചു. തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ കടകള്‍ക്കും നാശനഷ്ടമുണ്ടായി. അഗ്‌നിശമന സേനയും പോലീസും ഉടന്‍ സ്ഥലത്തത്തെി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതായി ഖത്തര്‍ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍താനി അറിയിച്ചു.
Doha, Qatar, Death, Blast, Restaurant,  Turkish restaurant, Qatari capital, Gulf, Qatar's Prime Minister Shaikh Abdullah Bin Nasser Al Thani.
Image Credit: Twitter
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: Doha, Qatar, Death, Blast, Restaurant,  Turkish restaurant, Qatari capital, Gulf, Qatar's Prime Minister Shaikh Abdullah Bin Nasser Al Thani.

Post a Comment