Follow KVARTHA on Google news Follow Us!
ad

ആന്ധ്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പെടുത്താന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു

വെള്ളിയാഴ്ച ഡെല്‍ഹിയില്‍ ചേര്‍ന്ന രണ്ടാം യുപിഎ സര്‍ക്കാരിന്റെNew Delhi, Governor, Report, Lok Sabha, Election, Resigned, Chief Minister, National,
ഡെല്‍ഹി: വെള്ളിയാഴ്ച ഡെല്‍ഹിയില്‍ ചേര്‍ന്ന രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസാന മന്ത്രിസഭായോഗം അവസാനിച്ചു. മന്ത്രിസഭായോഗത്തില്‍ ഗവര്‍ണറുടെ റിപോര്‍ട്ട് പരിഗണിച്ച് ആന്ധ്രാപ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പെടുത്താന്‍ തീരുമാനിച്ചു. വരുന്ന ലോക്‌സഭാ  തെരഞ്ഞെടുപ്പില്‍ പ്രചരണങ്ങള്‍ക്കും മറ്റും വരുന്ന  ചെലവ് പരിധി എഴുപത് ലക്ഷമാക്കി ഉയര്‍ത്താനും തീരുമാനിച്ചു.

ആന്ധ്രയില്‍ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തില്‍  രാഷ്ട്രപതി ഭരണം കൊണ്ടുവരാന്‍ ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തിരുന്നു.

തെലങ്കാന വിഭജനത്തെ തുടര്‍ന്ന് മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി രാജിവെച്ചതോടെ അനിശ്ചിതത്വത്തിലായിത്തീര്‍ന്ന ആന്ധ്രയില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടത്തുന്നതുവരെ രാഷ്ട്രപതി ഭരണം ഏര്‍പെടുത്താനാണ് തീരുമാനം.
Cabinet approves President's Rule in Andhra Pradesh, New Delhi, Governor, Report, Lok Sabha
അതേസമയം ബില്ലുകള്‍ ഓര്‍ഡിനന്‍സാക്കി നടപ്പാക്കാനുള്ള തീരുമാനം
മാറ്റിവെച്ചു. കുറഞ്ഞ പിഎഫ് പെന്‍ഷന്‍ നിരക്ക് ആയിരം രൂപയായി നിശ്ചയിക്കല്‍, കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പത്ത് ശതമാനം കൂടി ക്ഷാമബത്ത അനുവദിക്കുക എന്നീ കാര്യങ്ങളിലും യോഗത്തില്‍ തീരുമാനമെടുത്തു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത ദിവസങ്ങളില്‍ ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് വെള്ളിയാഴ്ച അവസാന മന്ത്രിസഭായോഗം ചേര്‍ന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
ടയര്‍ പൊട്ടി കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് 3 പേര്‍ മരിച്ചു

Keywords: Cabinet approves President's Rule in Andhra Pradesh, New Delhi, Governor, Report, Lok Sabha, Election, Resigned, Chief Minister, National.

Post a Comment