Follow KVARTHA on Google news Follow Us!
ad

ബി ജെ പി ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കി

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക New Delhi, Election, Jammu, Kashmir, Maharashtra, goa, National,
ഡെല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ  ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കി. മുന്‍ അധ്യക്ഷന്‍ നിതിന്‍ ഗഡ്ഗരിയും ഗോപിനാഥ് മുണ്ടെയും പട്ടികയില്‍ കയറിയ പ്രമുഖരില്‍പെടുന്നു.

 ആന്ധ്ര പ്രദേശ്, ജമ്മു കശ്മീര്‍, മഹാരാഷ്ട്ര, ഹിമാചല്‍ പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ  സംസ്ഥാനങ്ങളില്‍ നിന്നുള്ള 54 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ബിജെപിയുടെ ശക്തി കേന്ദ്രമായ നാഗ്പൂരില്‍ നിന്നുമാണ് ഗഡ്ഗരി മത്സരിക്കുന്നത്. ഗോപിനാഥ് മുണ്ടെ ബീഡില്‍ നിന്നും മത്സരിക്കും. മഹാരാഷ്ട്രയിലെ പതിനാറ് മണ്ഡലങ്ങളിലേയും പശ്ചിമ ബംഗാളിലെ 17 മണ്ഡലങ്ങളിലേയും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.

LS polls: BJP makes public first list of candidates, New Delhi, Election, Jammu, Kashmir,  ഹിമാചല്‍ പ്രദേശിലെ മൂന്ന് മണ്ഡലങ്ങള്‍, ഒഡീഷയിലെ ആറ് മണ്ഡലങ്ങള്‍, ജമ്മുകശ്മീരിലെ അഞ്ച് മണ്ഡലങ്ങള്‍, അരുണാചല്‍ പ്രദേശിലെ രണ്ട് മണ്ഡലങ്ങള്‍, ഗോവയിലെ രണ്ട് മണ്ഡലങ്ങള്‍, മണിപ്പൂരിലെ രണ്ട് മണ്ഡലങ്ങള്‍ എന്നിവിടങ്ങളിലെ  സ്ഥാനാര്‍ത്ഥികളെയും  പ്രഖ്യാപിച്ചിട്ടുണ്ട്.

മുതിര്‍ന്ന നേതാക്കളുടെ സീറ്റ് സംബന്ധിച്ചുള്ള തീരുമാനം ഉടന്‍
പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. പാര്‍ട്ടി പ്രസിഡന്റ് രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കിയത്. മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി, സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
ഉദുമ ഗവണ്‍മെന്റ് കോളജ് കാഞ്ഞിരടുക്കത്ത്; യു.ഡി.എഫില്‍ പൊട്ടിത്തെറി

Keywords: LS polls: BJP makes public first list of candidates, New Delhi, Election, Jammu, Kashmir, Maharashtra, Goa, National.

Post a Comment