Follow KVARTHA on Google news Follow Us!
ad

ഏഷ്യന്‍ ശിശുക്കളെ പാകിസ്ഥാന്‍ എറിഞ്ഞൊതുക്കി

ഏഷ്യാകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെതിരെ പാകിസ്ഥാന് 72 റണ്‍സിന്റെ ജയം. വിജയത്തോടെ പാകിസ്ഥാന്‍ സെമി സാധ്യത നിലനിറുത്തി. Asia cup, Pakistan, Afghistan, Win, Ummer Akmal, Century
ധാക്ക: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെതിരെ പാകിസ്ഥാന് 72 റണ്‍സിന്റെ ജയം. വിജയത്തോടെ പാകിസ്ഥാന്‍ സെമി സാധ്യത നിലനിര്‍ത്തി. ആദ്യം ബാറ്റുചെയ്ത പാകിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ 248 റണ്‍സെടുത്തപ്പോള്‍ അഫ്ഗാനിസ്ഥാന്‍ 47.2 ഓവറില്‍ 176 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു.

ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ അട്ടിമറി പ്രതീക്ഷയുണര്‍ത്തിയ അഫ്ഗാന്‍ ബൗളര്‍മാര്‍ 117 റണ്‍സിനിടയില്‍ പാകിസ്ഥാന്റെ ആറ് മുന്‍നിര വിക്കറ്റുകള്‍ തെറിപ്പിച്ചിരുന്നു. എന്നാല്‍ ഉമ്മര്‍ അക്മലിന്റെ (102) സെഞ്ചറിയുടെ മികവില്‍ പാകിസ്ഥാനെ പൊരുതാവുന്ന സ്‌കോറിലേയ്ക്ക് എത്തിക്കുകയായിരുന്നു. വാലറ്റക്കാരായ അന്‍വര്‍ അലി(21) ഉമ്മര്‍ഗുല്‍(15) എന്നിവരും അക്മലിന് വേണ്ട പിന്തുണ നല്‍കി. ഏഴ് ഫോറും മൂന്ന് സിക്‌സറും അടങ്ങിയതായിരുന്നു അക്മലിന്റെ ഇന്നിംഗ്‌സ്. അഫ്ഗാനിസ്ഥാന് വേണ്ടി ദൗലത്, സര്‍ദാന്‍, മില്‍വെയ്‌സ് അഷ്‌റഫ്, സമിഉള്ളാ ഷന്‍വാരി എന്നിവര്‍ രണ്ടുവിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാനെ പാക് സ്പിന്നര്‍മാര്‍ വിരിഞ്ഞ് മുറുക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ 36 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെന്ന നിലയില്‍ നിന്നാണ് 176ലേയ്ക്ക് ടീം കൂപ്പുകുത്തിയത്. മുഹമ്മദ് ഹഫീസ് മൂന്നും സയീദ് അജ്മല്‍, ഉമര്‍ഗുല്‍ എന്നിവര്‍ രണ്ടും വിക്കറ്റ് നേടി. 44 റണ്‍സെടുത്ത നൂര്‍ അലി സര്‍ദാനാണ് അഫ്ഗാന്‍ നിരയിലെ ടോപ് സ്‌കോറര്‍, അസ്ഗര്‍ സ്റ്റാനി സിഖായി(40) നവ്‌റോസ് മംഗല്‍(35) എന്നിവരും അഫ്ഗാന്‍ നിരയില്‍ പൊരുതി.

Asia cup, Pakistan, Afghistan, Win, Ummer Akmal, Century


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: Asia cup, Pakistan, Afghistan, Win, Ummer Akmal, Century

Post a Comment