Follow KVARTHA on Google news Follow Us!
ad

ലങ്കാദഹനം ഉണ്ടാകുമോ?

ഏഷ്യാകപ്പില്‍ ഇന്ന് ഇന്ത്യാ ശ്രീലങ്ക പോരാട്ടം . ആദ്യ മത്സരങ്ങളില്‍ വിജയം നേടിയ ഇരു ടീമുകളും ഏറ്റുമുട്ടുമ്പോള്‍ ടൂര്‍ണമെന്റിലെ ഏറ്റവും ശക്തവും ആവേശകരവുമായ മത്സരത്തിനായിരിക്കും ഫാത്തുള്ള വേദിയാകുന്നത്. AsiaCup, India, Srilanka,Virat Kohili, Dinesh Chandimal,Cricket, Vice-Captain,
ധാക്ക: ഏഷ്യാകപ്പില്‍ വെള്ളിയാഴ്ച ഇന്ത്യാ-ശ്രീലങ്ക പോരാട്ടം. ആദ്യ മത്സരങ്ങളില്‍ വിജയം നേടിയ ഇരു ടീമുകളും ഏറ്റുമുട്ടുമ്പോള്‍ ടൂര്‍ണമെന്റിലെ ഏറ്റവും ശക്തവും ആവേശകരവുമായ മത്സരത്തിനായിരിക്കും ഫാത്തുള്ള വേദിയാകുന്നത്. ദക്ഷിണാഫ്രിക്കയിലേയും ന്യൂസിലാന്‍ഡിലേയും തോല്‍വികള്‍ പഴങ്കഥ ആക്കികൊണ്ടാണ് ഇന്ത്യ പുതിയ ക്യാപ്ടനു കീഴില്‍ കഴിഞ്ഞ ദിവസം വിജയം നേടിയത്. ആതിഥേയരായ ബംഗ്ലാദേശിനെതിരെ ആറുവിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.

ഈ വര്‍ഷത്തെ ആദ്യ വിജയമാണ് താത്കാലിക ക്യാപ്ടന്‍ കോഹ്‌ലിയുടെ ചിറകിലേറി ഇന്ത്യ നേടിയത്. കോഹ്‌ലിയുടെ ക്യാപ്ടന്‍സിയില്‍ ശരിക്കുമുള്ള അഗ്‌നി പരീക്ഷണങ്ങള്‍ ആരംഭിക്കുക ഒരു പക്ഷേ വെള്ളിയാഴ്ച മുതലായിരിക്കാമെന്ന് മുന്‍കളിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. സിംബാബാവെ, വെസ്റ്റിന്‍ഡീസ്, ബംഗ്ലാദേശ് തുടങ്ങിയ ടീമുകള്‍ക്കെതിരെയാണ് ഇന്ത്യ ഇതുവരെ കോഹ്‌ലിയുടെ കീഴില്‍ ഇറങ്ങിയിട്ടുള്ളത്. എന്നാല്‍ നിലവിലെ ചാമ്പ്യന്മാരായ പാകിസ്ഥാനെതിരെ നേടിയ 12 റണ്‍സിന്റെ ആവേശകരമായ വിജയത്തിന്റെ കരുത്തുമായാണ് ശ്രീലങ്ക വെള്ളിയാഴ്ച ഇന്ത്യയെ നേരിടുക.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ ഉജ്ജ്വല ഫോം തങ്ങളെ അലട്ടുന്നില്ലെന്നും ഇന്ത്യന്‍ ബാറ്റിംഗിനെ പിടിച്ചുകെട്ടാനുള്ള തന്ത്രവും തങ്ങള്‍ ഒരുക്കികഴിഞ്ഞതായി ശ്രീലങ്കന്‍ ഉപനായകന്‍ ദിനേശ് ചാണ്ടിമല്‍ പറഞ്ഞു. പാകിസ്ഥാനെതിരെ അഞ്ചുവിക്കറ്റ് നേടിയ ലസിത് മലിംഗയുടെ ഫോമാണ് ബൗളിങ്ങില്‍ ശ്രീലങ്കയുടെ കരുത്ത്. ഓപ്പണര്‍ തിരിമനെയും വിക്കറ്റ് കീപ്പര്‍ കുമാര്‍ സംഗക്കാരെയും മിന്നുന്ന ഫോമിലാണ്. കഴിഞ്ഞ മത്സരത്തില്‍ തിരിമനെ സെഞ്ചറിയും സംഗക്കാര അര്‍ദ്ധ സെഞ്ചറിയും നേടിയിരുന്നു. ഇരുവരേയും വിരിഞ്ഞ് മുറുക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും.

ബൗളിംഗാണ് ക്യാപ്ടന്‍ കോഹ്‌ലിയുടെ തലവേദന. കഴിഞ്ഞ മത്സരത്തില്‍ ഷാമി അഹമ്മദ് നാലുവിക്കറ്റ് നേടിയെങ്കിലും 50 റണ്‍സിലേറെ വഴങ്ങിയത് ക്യാപ്ടനെ അലട്ടുന്നത് ചെറുതായൊന്നുമല്ല. യുവ പേസര്‍ വരുണ്‍ ആരോണിന്റെ സ്ഥിതിയും മെച്ചമല്ല. 47 പന്തില്‍ 67 റണ്‍ വഴങ്ങി ഒരു വിക്കറ്റാണ് കഴിഞ്ഞ മത്സരത്തില്‍ ഇദ്ദേഹത്തിന് നേടാനായത്. അശ്വിനും രവീന്ദ്ര ജഡേജയും ഇപ്പോള്‍ പഴയ ഫോമിന്റെ നിഴലില്‍ മാത്രമാണ്. ബാറ്റിംഗില്‍ സ്ഥിരത നിലനിറുത്തുന്നത് ക്യാപ്ടന്‍ കോഹ്‌ലി മാത്രമാണെന്നതും ഇന്ത്യയേയും കോച്ച് ഡങ്കന്‍ ഫ്‌ലച്ചറേയും ഒരു പോലെ ആശങ്കയിലാഴ്ത്തുന്ന ഘടകമാണ്.

AsiaCup, India, Srilanka,Virat Kohili, Dinesh Chandimal,Cricket, Vice-Captain,


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: Asia Cup, India, Srilanka, Virat Kohli, Dinesh Chandimal, Cricket, Vice-Captain.

Post a Comment