Follow KVARTHA on Google news Follow Us!
ad

പാരച്യൂട്ട് ഡൈവിങ് പരിശീലനത്തിലേര്‍പെട്ട യുവതി ചെറുവിമാനത്തില്‍ നിന്നും വീണ് മരിച്ചു

സ്വകാര്യസംഘടന നടത്തിവന്ന പാരച്യൂട്ട് ഡൈവിങ് പരിശീലനത്തിനിടെ Thrissur, Flight, Bangalore, Husband, palakkad, National,
സേലം: സ്വകാര്യസംഘടന നടത്തിവന്ന പാരച്യൂട്ട് ഡൈവിങ് പരിശീലനത്തിനിടെ മലയാളി യുവതി ചെറുവിമാനത്തില്‍ നിന്നും താഴെ വീണ് ദാരുണമായി മരിച്ചു.

തൃശൂര്‍ എരുമപ്പെട്ടി വെള്ളറക്കാട് മഠത്തില്‍ വി.കെ. രഘുസ്വാമിയുടെ മകള്‍ വി.രമ്യ (26) യാണ് മരിച്ചത്.   വിമാനത്തില്‍നിന്ന് താഴേക്ക് ചാടുന്നതിനിടെ പാരച്യൂട്ട്  പ്രവര്‍ത്തിക്കാതിരുന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെത്തുടര്‍ന്ന് രണ്ട് ട്രെയിനര്‍മാരടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തിരിക്കയാണ്.

രമ്യയ്‌ക്കൊപ്പം ചെറുവിമാനത്തില്‍ സഞ്ചരിച്ചിരുന്ന ട്രെയിനര്‍മാരായ വിശാഖപട്ടണം സ്വദേശി മോഹന്‍ റാവു (38) , രാജസ്ഥാന്‍ കാരി ഐശ്വര്യ യാദവ് (33), ഡൈവിങ് അസോസിയേഷന്റെ ഭാരവാഹി ഡെല്‍ഹി സ്വദേശി അങ്കിത് (28), രമ്യയ്‌ക്കൊപ്പം പരിശീലനത്തിലേര്‍പെട്ട മധുര സ്വദേശി രാഗേഷ് (42) എന്നിവരെ 304-ാം വകുപ്പു പ്രകാരം കൊലക്കുറ്റം ചുമത്തിയാണ്  അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം സേലത്തിനടുത്ത കമലാപുരത്തെ എയര്‍ബേസിലാണ് അപകടം.  കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രവര്‍ത്തിക്കാതിരുന്ന എയര്‍ബേസ് ഇന്ത്യസ്‌ക്കൈ ചെറുവിമാനം ഡൈവിങ് അസോസിയേഷന്റെ പരിശീലനങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചുവരികയാണ്.

പാരച്യൂട്ട് ഡൈവിങ് പരിശീലനത്തിനിടെ ചെറുവിമാനത്തില്‍ നിന്നും പാരച്യൂട്ടില്‍ താഴേക്ക് ചാടുകയായിരുന്നു ട്രെയിനികള്‍. കൂട്ടത്തില്‍ രമ്യയുടെ പാരച്യൂട്ട് ശരിയായ വിധം  പ്രവര്‍ത്തിക്കാത്തതുകാരണം വിമാനത്തില്‍ നിന്നും   200 അടിയോളം ഉയരത്തില്‍ വെച്ച് താഴേക്കുവീഴുകയായിരുന്നു.

 റണ്‍വേയില്‍നിന്ന് ഒരു കി.മീ. മാറി സമീപത്തെ കാടു മൂടിയ പ്രദേശത്താണ് രമ്യ വീണത്. ഉടന്‍ തന്നെ യൂണിറ്റംഗങ്ങള്‍ ഓടിയെത്തി  രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.  മൃതദേഹം സേലം ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്.  സേലം എസ്.പി. ശക്തിവേല്‍ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Woman dies in Tamil Nadu after parachute doesn't open in skydiving lesson, Thrissur, Flight, ബാംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ പാലക്കാട് നെന്‍മാറ  സ്വദേശി  വിനോദാണ് രമ്യയുടെ  ഭര്‍ത്താവ്. രമ്യയുടെ പരിശീലനകാര്യങ്ങള്‍ക്കായി കമലാപുരത്തിനടുത്ത് ഓമല്ലൂരില്‍ വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു ഇവര്‍.

ഒരുമാസം മുമ്പ് വിവാഹിതരായ വിനോദും രമ്യയും ബാംഗളൂരുവിലെ  ഐടി കമ്പനിയില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനിയര്‍മാരായിരുന്നു. രമ്യയുടെ പരിശീലനം കാണാനെത്തിയ ഭര്‍ത്താവിന്റെ കണ്‍ മുന്നില്‍ വെച്ചാണ് ദാരുണ അപകടം .

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
നീലേശ്വരത്ത് ഹര്‍ത്താല്‍ പൂര്‍ണം; വാഹന ഗതാഗതം തടഞ്ഞു

Keywords: Woman dies in Tamil Nadu after parachute doesn't open in skydiving lesson, Thrissur, Flight, Bangalore, Husband, Palakkad, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Post a Comment