Follow KVARTHA on Google news Follow Us!
ad

സുകുമാരന്‍ നായര്‍- വെള്ളാപ്പള്ളി പോര് കൊഴുക്കും

സാമദായിക ഐക്യത്തിനും പരസ്പര സഹകരണത്തിനും വേണ്ടി ഒരുമിച്ച Kochi, Accused, Vellapally Natesan, Politics, Thiruvananthapuram, Lok Sabha, Election, Kerala,
കൊച്ചി: സാമദായിക ഐക്യത്തിനും പരസ്പര സഹകരണത്തിനും വേണ്ടി ഒരുമിച്ച എസ്.എന്‍.ഡി.പി - എന്‍.എസ്.എസ് സംഘടനകള്‍ അകന്നതോടെ ഇരു സംഘടനകളും തമ്മിലുള്ള പോര് വരുംദിവസങ്ങളിലും കൊഴുക്കും. സുകുമാരന്‍ നായര്‍ ഐക്യത്തിന്റെ പേരില്‍ ചതിച്ചതായി ആരോപിച്ച് കഴിഞ്ഞദിവസം വെള്ളാപ്പള്ളിയാണ് പരസ്യമായി രംഗത്തുവന്നത്.

സുകുമാരന്‍ നായരുടെ മാടമ്പിത്തരമാണ് എന്‍.എസ്.എസ് - എസ് എന്‍.ഡി.പി ഐക്യത്തെ തകര്‍ത്തതെന്നാണ് വെള്ളാപ്പള്ളിയുടെ  ആരോപണം. എസ്.എന്‍.ഡി.പി യെ സാമൂഹ്യ നീതിയുടെ പേരില്‍ സഹായിക്കുന്ന രാഷ്ട്രീയ കക്ഷികളെ തിരിച്ചു സഹായിക്കുമെന്നും രാഷ്ട്രീയ പാര്‍ട്ടിക്കായി ആവശ്യമുയര്‍ന്നാല്‍ വേണ്ടെന്ന് പറയില്ലെന്നും വെള്ളാപ്പള്ളി  വ്യക്തമാക്കിയിട്ടുണ്ട്.

താക്കോല്‍ക്കൂട്ടം കയ്യില്‍ വെച്ച് എന്‍.എസ്.എസ് തക്കോല്‍ ഇല്ലെന്നു പറയുന്നത് എന്തുകൊണ്ടാണെന്ന്  സുകുമാരന്‍ നായര്‍ വ്യക്തമാക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. സാമൂഹ്യ നീതിയെന്ന ആവശ്യവുമായി ഈഴവ മഹാസംഗമം വെള്ളിയാഴ്ച വൈകിട്ട് തിരുവനന്തപുരത്ത് ചേരാനിരിക്കെയാണ് വെള്ളാപ്പള്ളി വെടിപൊട്ടിച്ചിരിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുവരാനിരക്കെയാണ് തലസ്ഥാനത്ത് എസ്.എന്‍.ഡിപിയുടെ തിരുവിതാംകൂര്‍ ഈഴവ മഹാസംഗമം നടക്കുന്നത്. പല ഉദ്ദേശങ്ങളും മനസില്‍ വെച്ചുകൊണ്ടാണ് വെള്ളാപ്പള്ളി ഈഴവസംഗമം നടത്തുന്നത്.

 Kochi, Accused, Vellapally Natesan, Politics, Thiruvananthapuram, Lok Sabha, Election, Kerala, യോഗത്തിന്റെ അനുഗ്രഹത്തോടെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം നടത്താനുള്ള
സാധ്യതയും വെള്ളാപ്പള്ളി തള്ളുന്നില്ല. എന്‍എസ്എസുമായുണ്ടാക്കിയ ഐക്യം പൊളിഞ്ഞെന്ന് സ്ഥിരീകരിച്ചാണ് വെള്ളാപ്പള്ളി  സംഗമ വേദിയിലെത്തുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. രാജ്യത്താകെ മോഡി തരംഗമാണെന്നും ബിജെപിയോടു അയിത്തമില്ലെന്നുള്ള രാഷ്ട്രീയ ലൈനും വെള്ളാപ്പള്ളി വ്യക്തമാക്കുന്നുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
ജി.എസ്.ടി.യു ജില്ലാ സമ്മേളനം 1,2 തീയ്യതികളില്‍ കുമ്പളയില്‍

Keywords: Kochi, Accused, Vellapally Natesan, Politics, Thiruvananthapuram, Lok Sabha, Election, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Post a Comment