Follow KVARTHA on Google news Follow Us!
ad

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ രാജിവെച്ചു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ രാജിവെച്ചു.National, Vijay Bahuguna, Congress, Rehabilitation, Resigns

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ രാജിവെച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അഴിച്ചുപണിയുടെ ഭാഗമായാണ് രാജി. ഉത്തരാഖണ്ഡില്‍ ആയിരക്കണക്കിനാളുകളുടെ ജീവനെടുത്ത മിന്നല്‍ പ്രളയത്തിനും വെള്ളപ്പൊക്കത്തിനും ശേഷം നടപ്പിലാക്കിയ പുനരധിവാസ പദ്ധതികളിലെ പാളിച്ചകളും ഭരണ പരാജയവുമാണ് 66കാരനായ ബഹുഗുണയുടെ രാജിയില്‍ കലാശിച്ചത്. ഗവര്‍ണര്‍ അസീസ് ഖുറൈഷിക്ക് ബഹുഗുണ രാജിക്കത്ത് കൈമാറി.
National, Vijay Bahuguna, Congress, Rehabilitation, Resigns
കേന്ദ്രമന്ത്രി ഹരീഷ് റാവത്ത് മുഖ്യമന്ത്രിപദം ഏറ്റെടുക്കുമെന്നാണ് സൂചന.
രാജസ്ഥാനിലേയും മദ്ധ്യപ്രദേശിലേയും സംസ്ഥാന പ്രസിഡന്റുമാരെ മാറ്റിയപ്പോള്‍ തന്നെ ബഹുഗുണയുടെ രാജിയാവശ്യപ്പെട്ട് സംസ്ഥാന നേതാക്കള്‍ കേന്ദ്രത്തെ സമീപിച്ചിരുന്നു. 2012 മാര്‍ച്ചിലാണ് വിജയ് ബഹുഗുണ മുഖ്യമന്ത്രിയായി അധികാരമേറ്റത്.

ഉത്തരാഖണ്ഡ് പ്രകൃതി ദുരന്തത്തില്‍ തെഹ്രി ജില്ലയിലും കനത്ത നാശനഷ്ടങ്ങളാണുണ്ടായത്. ഇവിടെ നടപ്പിലാക്കിയ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഫലം കാണാഞ്ഞത് ബഹുഗുണയ്ക്ക് തിരിച്ചടിയായി. 2012 ഒക്ടോബറില്‍ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിച്ച ബഹുഗുണയുടെ മകന്‍ സാകേതിന് കനത്ത പരാജയമേറ്റു.


SUMMARY
: Dehradun: Uttarakhand chief minister Vijay Bahuguna, 66, has finally paid the price for the shoddy relief and rehabilitation work carried out by his government after last year's flash floods.

Keywords: National, Vijay Bahuguna, Congress, Rehabilitation, Resigns

Post a Comment