Follow KVARTHA on Google news Follow Us!
ad

യുഡിഎഫിന്റെ സീറ്റു ചര്‍ച്ച വടകരയില്‍ തട്ടി; വടകര രമയ്ക്കു ചുറ്റും

യുഡിഎഫിലെ സീറ്റു ചര്‍ച്ചകള്‍ നീങ്ങുന്നത് ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയെ ചുറ്റിപ്പറ്റി. രമ വടകരയില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ UDF, Vadakara, UDF, Election, Kerala, Thiruvananthapuram, K.K. Rama
തിരുവനന്തപുരം: യുഡിഎഫിലെ സീറ്റു ചര്‍ച്ചകള്‍ നീങ്ങുന്നത് ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയെ ചുറ്റിപ്പറ്റി. രമ വടകരയില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ ഉറച്ച നിലപാടു സ്വീകരിക്കുകയും യുഡിഎഫ് പിന്തുണ സ്വീകരിക്കാമെന്നു സമ്മതിക്കുകയും ചെയ്യുമോ എന്നാണ് കോണ്‍ഗ്രസ്-സോഷ്യലിസ്റ്റ് ജനത നേതൃത്വം ഉറ്റുനോക്കുന്നത്.

അതിനു മുന്നോടിയായി ചന്ദ്രശേഖരന്‍ വധ ഗൂഢാലോചന സംബന്ധിച്ച 2009ലെ കേസ് സിബിഐക്കു വിടുകയും രമയെ ഫെബ്രുവരി മൂന്നിലെ സെക്രട്ടേറിയറ്റ് നിരാഹാര സമരത്തില്‍ നിന്നു പിന്തിരിപ്പിക്കുകയും ചെയ്യാനുള്ള കരുനീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്. സിബിഐ അന്വേഷണ കാര്യത്തില്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞെന്നും രമയുടെ നിരാഹാര സമരം മാറ്റിവയ്ക്കുമെന്നും കെവാര്‍ത്ത നേരത്തേ റിപോര്‍ട്ടു ചെയ്തിരുന്നു. ഈ രണ്ടു കാര്യങ്ങളിലും പ്രഖ്യാപനം ഉണ്ടാകുന്നതോടെ വടകര സീറ്റിന്റെ കാര്യത്തിലും തീരുമാനമാകും.

വടകരയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചു വിജയിച്ച കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇപ്പോള്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയാണ്. എന്നാല്‍ അദ്ദേഹം സംസ്ഥാനത്തെ എ, ഐ ഗ്രൂപ്പുകള്‍ക്ക് അഭിമതനല്ല. ഹൈക്കമാന്‍ഡിന്റെ ഭാഗമായ എ കെ ആന്റണിയുടെ ശ്രമഫലമായാണ് അദ്ദേഹത്തിനു കഴിഞ്ഞ തവണയും സീറ്റ് ലഭിച്ചത്.

വടകരയില്‍ ഇടതുപക്ഷം പതിവു വിജയം ആവര്‍ത്തിക്കുമെന്നു കരുതി മുല്ലപ്പള്ളിക്ക് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ സീറ്റാണു വടകര. അവിടെ അദ്ദേഹം സ്ഥിരമാകുന്നതു തടയാനും ഇത്തവണ സീറ്റ് നിഷേധിക്കാനും വഴി തേടുന്നതിനിടയിലാണ് കെ കെ രമയുടെ സ്ഥാനാര്‍ത്ഥിത്വം വന്നുപെട്ടത്. അത് മുതലെടുക്കാനാണു ശ്രമം.

എം പി വീരേന്ദ്രകുമാറിന്റെ എസ്‌ജെഡി വടകരയില്‍ മല്‍സരിച്ചാല്‍ ആര്‍എംപിയുടെ പിന്തുണ ലഭിക്കില്ല. പകരം രമ ആര്‍എംപി സ്ഥാനാര്‍ത്ഥിയുമായി മല്‍സരിച്ച് ഇടത്തെയും വലത്തെയും വലിയൊരു വിഭാഗത്തിന്റെയും കൂടി പിന്തുണ നേടും. അതിന്റെ പ്രത്യാഘാതമായി ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വിജയിക്കാതിരിക്കാന്‍ സംസ്ഥാന വ്യാപകമായിത്തന്നെയുള്ള സ്ത്രീ, മനുഷ്യാവകാശ സംഘടനകളെ വടകരയില്‍ എത്തിച്ചു പ്രവര്‍ത്തിപ്പിക്കാനും രമ വിചാരിച്ചാല്‍ സാധിക്കും. ആ സാഹചര്യം ഒഴിവാക്കാന്‍ വടകര കോണ്‍ഗ്രസ് തന്നെ എടുക്കുകയും മുല്ലപ്പള്ളിയുടെ കൂടി സമ്മതത്തോടെ ആര്‍എംപിക്കു നല്‍കുകയും ചെയ്യാനാണു നീക്കം. അതിനു വീരേന്ദ്രകുമാറും സമ്മതം മൂളിയതായാണു വിവരം.

യുഡിഎഫ് സീറ്റു വിഭജന ചര്‍ച്ചകള്‍ തുടങ്ങിവച്ചെങ്കിലും കോണ്‍ഗ്രസിന് 17, ലീഗിനു രണ്ട്, മാണി ഗ്രൂപ്പിനു ഒന്ന് എന്ന നിലയിലേക്ക് തന്നെയാണു തന്നെയാണു കാര്യങ്ങള്‍ നീങ്ങുന്നത്. അതില്‍പെട്ട വടകരയില്‍ രമ മല്‍സരിക്കുകയും ചെയ്യും.
UDF, Vadakara, UDF, Election, Kerala, Thiruvananthapuram, K.K. Rama,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: UDF, Vadakara, UDF, Election, Kerala, Thiruvananthapuram, K.K. Rama, UDF seat sharing is around Vadakara and KK Rema, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Post a Comment