Follow KVARTHA on Google news Follow Us!
ad

സംഗീത സംവിധായകന്‍ ബാപ്പി ലാഹിരി ബിജെപിയിലേക്ക്

ന്യൂഡല്‍ഹി: 2004ലെ പൊതുതിരഞ്ഞെടുപ്പില്‍ ചലച്ചിത്ര ലോകത്തെ താരങ്ങളെ പാര്‍ട്ടി ടിക്കറ്റില്‍ മല്‍സരിപ്പിച്ച് കനത്ത പരാജയമേറ്റുവാങ്ങിയ ബിജെപി പത്തുവര്‍ഷങ്ങള്‍ക്ക് ശേഷവും അതേ നയം പരീക്ഷിക്കാനൊരുങ്ങുകയാണ്. Bollywood, Politics, BJP, Narendra Modi, Loksabha Poll, Bappi Lahiri
ന്യൂഡല്‍ഹി: 2004ലെ പൊതുതിരഞ്ഞെടുപ്പില്‍ ചലച്ചിത്ര ലോകത്തെ താരങ്ങളെ പാര്‍ട്ടി ടിക്കറ്റില്‍ മല്‍സരിപ്പിച്ച് കനത്ത പരാജയമേറ്റുവാങ്ങിയ ബിജെപി പത്തുവര്‍ഷങ്ങള്‍ക്ക് ശേഷവും അതേ നയം പരീക്ഷിക്കാനൊരുങ്ങുകയാണ്. ബോളീവുഡ് സംഗീത സംവിധായകനും ഗായകനുമായ ബാപ്പി ലാഹിരി വെള്ളിയാഴ്ച വൈകിട്ടോടെ ബിജെപിയില്‍ ചേര്‍ന്നതായുള്ള ഔദ്യോഗീക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. എന്നാല്‍ മാധ്യമവാര്‍ത്തകളോട് ബാപ്പി ലാഹിരി തികഞ്ഞ മൗനം പാലിക്കുകയാണ്.

Bollywood, Politics, BJP, Narendra Modi, Loksabha Poll, Bappi Lahiriകൊല്‍ക്കത്തയില്‍ ജനിച്ച ബാപ്പി ലാഹിരി കഴിഞ്ഞ നാല്പതിലേറെ വര്‍ഷമായി മുംബൈയിലാണ് താമസിക്കുന്നത്. മുംബൈയില്‍ നിന്നാണോ കൊല്‍ക്കത്തയില്‍ നിന്നാണോ ഇദ്ദേഹം മല്‍സരിക്കുകയെന്ന് വ്യക്തമല്ല. ചിലപ്പോള്‍ പാര്‍ട്ടിക്കുവേണ്ടി പ്രചരണ രംഗത്ത് സജീവമാകാനാണ് സാധ്യതയെന്നും പാര്‍ട്ടിയുമായി അടുപ്പമുള്ള ചിലര്‍ പറഞ്ഞു. അടുത്ത രണ്ട് മാസത്തിനുള്ളില്‍ നിരവധി ചലച്ചിത്രതാരങ്ങള്‍ പാര്‍ട്ടിയില്‍ ചേരുമെന്നും സൂചനയുണ്ട്.

SUMMARY: New Delhi: In 2004, the ruling BJP had inducted dozens of film stars and other personalities from the entertainment industry into the party just ahead of the Lok Sabha elections. But the party suffered a shocking defeat and lost power at the Centre. Stars failed to ensure another victory for the party.




Keywords: Bollywood, Politics, BJP, Narendra Modi, Loksabha Poll, Bappi Lahiri

Post a Comment