Follow KVARTHA on Google news Follow Us!
ad

മുംബൈ പോലീസ് കമ്മീഷണര്‍ സത്യപാല്‍ സിംഗ് രാജിവെച്ച് ബിജെപിയിലേയ്ക്ക്

മുംബൈ: മുംബൈ പോലീസ് കമ്മീഷണര്‍ സത്യപാല്‍ സിംഗ് രാജിവെച്ചു. Mumbai, Police, Satyapal Singh, Indian general election, 2014, Bharatiya Janata Party
മുംബൈ: മുംബൈ പോലീസ് കമ്മീഷണര്‍ സത്യപാല്‍ സിംഗ് രാജിവെച്ചു. വ്യാഴാഴ്ചയാണ് തന്റെ രാജിക്കത്ത് സത്യപാല്‍ സിംഗ് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആര്‍.ആര്‍ പാട്ടീലിന് സമര്‍പ്പിച്ചത്. മുംബൈ പോലീസ് കമ്മീഷണര്‍ പദവിയില്‍ നിന്നും രാജിവെച്ചൊഴിയുന്ന ആദ്യത്തെയാളാണ് സത്യപാല്‍ സിംഗ്.

തന്റെ രാജിക്കാര്യം സത്യപാല്‍ സിംഗ് സ്ഥിരീകരിച്ചു. രാജ്യത്തിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ഉദ്ദേശ്യത്തിലാണ് രാജിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തന്റെ ഭാവികാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

Mumbai, Police, Satyapal Singh, Indian general election, 2014, Bharatiya Janata Partyഎന്നാല്‍ സത്യപാല്‍ സിംഗ് ബിജെപി ടിക്കറ്റില്‍ ഉത്തരപ്രദേശില്‍ നിന്നോ മുംബൈയില്‍ നിന്നോ ലോക്‌സഭയിലേയ്ക്ക് മല്‍സരിക്കുമെന്നാണ് സൂചന. ഉത്തര്‍പ്രദേശില്‍ നിന്നും മല്‍സരിക്കാനുള്ളതിനെക്കുറിച്ച് പാര്‍ട്ടി പ്രസിഡന്റ് രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്കരി തുടങ്ങിയവരുമായി സത്യപാല്‍ ചര്‍ച്ചനടത്തിയതാണ് റിപോര്‍ട്ടുകള്‍.

അതേസമയം സത്യപാല്‍ സിംഗിനെ ആം ആദ്മി പാര്‍ട്ടി സമീപിച്ചതായും സൂചനയുണ്ട്. 2015ലാണ് സിംഗ് ജോലിയില്‍ നിന്നും വിരമിക്കേണ്ടിയിരുന്നത്.

SUMMARY: Mumbai: In an unprecedented move, Mumbai Police Commissioner Satyapal Singh on Thursday tendered his resignation to Maharashtra Home Minister RR Patil.

Keywords: Mumbai, Police, Satyapal Singh, Indian general election, 2014, Bharatiya Janata Party

Post a Comment