Follow KVARTHA on Google news Follow Us!
ad

ഗ്രാമീണ സ്ത്രീകളെ ശാക്തീകരിച്ച് മാറ്റത്തിന്റെ സന്ദേശ വാഹകരാക്കുന്നു

പതിനാലു വയസ് മാത്രമുള്ള പിയാരി പൂര്‍ത്തി ഝാര്‍ക്കണ്ഡിലെ ഗദ്ദാര ഗ്രാമത്തിലെ കൂലി തൊഴിലാളിയാണ്. അവള്‍ക്ക് എട്ടോ ഒന്‍പതോ വയസ് Article, Woman, Life Threat, Politics, New Delhi, Gujarat, Education, Empowering Rural Women to become agents of change
സരിത ബ്രാറ

പതിനാലു വയസ് മാത്രമുള്ള പിയാരി പൂര്‍ത്തി ഝാര്‍ക്കണ്ഡിലെ ഗദ്ദാര ഗ്രാമത്തിലെ കൂലി  തൊഴിലാളിയാണ്. അവള്‍ക്ക് എട്ടോ ഒന്‍പതോ വയസ് പ്രായമുള്ളപ്പോള്‍ തുടങ്ങിയതാണീ കൂലിവേല. പകലന്തിയോളം പണിയെടുത്താല്‍ കിട്ടിയിരുന്നത് 60 രൂപയാണ്.  പതിനൊന്നു വയസ് മുതല്‍ പിയാരി ഒരു ഇഷ്ടികക്കളത്തില്‍  ജോലി ചെയ്യാനാരംഭിച്ചു.  ഇവിടുത്തെ കൂലി ദിവസം 80 രൂപ. എന്നും പുലര്‍ച്ചെ ആറുമണിക്ക് അവള്‍ വീട്ടിൽ നിന്ന് ഇറങ്ങും. തിരിച്ചെത്തുന്നത് വൈകിട്ട് 6.30 ന്. വീട്ടിലെത്തിയാല്‍ അവള്‍ അമ്മയെ സഹായിക്കും, ഇളയ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കും. അതി ദരിദ്രമായ ജീവിത സാഹചര്യമാണ് പിയാരിയുടേത്.  ചില ദിവസങ്ങളില്‍ ഒരു നേരത്തെ ആഹാരം പോലും ഉണ്ടാവില്ല.

പിയാരി പറയുന്നു: ഗ്രാമത്തിലെ സമ്പന്ന കുടുംബങ്ങള്‍ അവജ്ഞയോടെയാണ് ഞങ്ങളെ കാണുന്നത്. അവരുടെ കയറ്റുകട്ടിലിലെങ്ങാനും ഞങ്ങള്‍ ഇരുന്നിട്ടുണ്ടെങ്കില്‍  അവര്‍ അത് കഴുകിയതിനു ശേഷമേ ഉപയോഗിക്കൂ. ടാപ്പില്‍  നിന്നു വെള്ളം എടുത്താല്‍  അതും വൃത്തിയായി കഴുകും. സമ്പന്ന ഗൃഹങ്ങളില്‍  ഞങ്ങള്‍ക്കു പ്രവേശനമേ ഇല്ല. പെണ്‍കുട്ടികളോട് ഇരട്ടി വിവേചനമാണ്. - അവള്‍ പറയുന്നു.

ഞങ്ങളുടെ ഗ്രാമത്തില്‍  സ്വന്തം വീട്ടിലും ആണ്‍കുട്ടികള്‍ക്കാണ് പെണ്‍കുട്ടികളെക്കാള്‍ പരിഗണന. അവരെ സ്‌കൂളില്‍  ചേര്‍ക്കും.  ഈ മഹിളാ ശിക്ഷണ്‍ കേന്ദ്രത്തില്‍  വരാന്‍ ഇടയായി എന്നത്  എന്റെ ഭാഗ്യം - പിയാരി വെളിപ്പെടുത്തി. കഴിഞ്ഞ ഏപ്രില്‍  മാസത്തിലാണ് ജാംഷഡ്പൂരിലെ മഹിളാ ശിക്ഷണ്‍ കേന്ദ്രത്തില്‍  പിയാരിക്ക് പ്രവേശനം ലഭിച്ചത്. അതുവരെ പിയാരി ഒരു സ്‌കൂള്‍ കണ്ടിട്ടു പോലുമില്ലായിരുന്നു. സ്‌കൂള്‍ അവളുടെ വിദൂരസ്വപ്നത്തില്‍  പോലും ഉണ്ടായിരുന്നില്ല.

പതിനൊന്നു മാസത്തെ തീവ്ര പരിശീലനമാണ് ഇപ്പോള്‍ അവള്‍ക്കുലഭിക്കുന്നത്. ഇപ്പോള്‍ അവള്‍ അഞ്ചാം ക്ലാസിലെ പാഠങ്ങളാണ് പഠിക്കുന്നത്. അതുകഴിഞ്ഞാല്‍  അവളെ ഗാന്ധി ബാലിക വിദ്യാലയത്തിലേയക്ക് അയക്കും. എനിക്ക് പഠിച്ച് ഒരു എന്‍ജിനിയറാകണം - പിയാരിയുടെ സ്വപ്നങ്ങള്‍ക്ക് ചിറകു മുള്ക്കുകയാണ്.

കേന്ദ്ര ഗവണ്‍മെന്റിന്റെ മാനവവിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള  മഹിളാ സമഖ്യ പദ്ധതിയുടെ മേ നോട്ടത്തിലാണ് മഹിളാ ശിക്ഷണ്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസത്തിലൂടെ മാത്രമെ ഫലപ്രദമായ സ്ത്രീശാക്തീകരണം സാധിക്കുകയുള്ളു എന്ന തിരിച്ചറിവില്‍  നിന്നാണ് മഹിളാ ശിക്ഷണ്‍ കേന്ദ്ര പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍  1988   കര്‍ണാടക, ഗുജറാത്ത്, ഉത്തര്‍ പ്രദേശ് എന്നീ മൂന്നു സംസ്ഥാനങ്ങളില്‍  ആരംഭിച്ചത്.

ഇന്ന് രാജ്യത്തെ ഒന്‍പതു സംസ്ഥാനങ്ങളില്‍  ഈ പദ്ധതി വിജയകരമായി മുന്നേറുന്നു.
ഓരോ മഹിളാ ശിക്ഷണ്‍ കേന്ദ്രത്തിലും 15-35 പ്രായപരിധിയിലുള്ള 30 യുവതികളും പെണ്‍കുട്ടികളും ഉണ്ടായിരിക്കും. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പരിശീലനത്തില്‍  അഞ്ചാം ക്ലാസ് വരെയുള്ള പാഠഭാഗങ്ങള്‍ ഇവരെ പരിശീലിപ്പിക്കും. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉള്‍പ്പെടെയുള്ള വിവിധ തൊഴി  പരിശീലനമാണ് ഇവര്‍ക്ക് തുടര്‍ന്ന് നല്‍കുന്നത്. ജീവിതത്തില്‍  അവരെ സ്വയം പര്യാപ്തരാക്കുക എന്നതാണ് ഈ വിദ്യാഭ്യാസ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. കാര്യങ്ങളെ വ്യക്തമായ ലിംഗവൈവിധ്യമുള്ള കാഴ്ച്ചപ്പാടിലൂടെ കാണാനും, ആത്മവിശ്വാസം വളര്‍ത്താനും, നേതൃത്വവാസന  ആര്‍ജ്ജിക്കാനും ഈ പരിശീലനത്തിലൂടെ മഹിളാ ശിക്ഷണ്‍ കേന്ദ്രങ്ങള്‍ ശ്രമിക്കുന്നു.

നല്ല പരിശീലനം സിദ്ധിച്ച, വിദ്യാസമ്പന്നരായ, ലക്ഷ്യബോധമുള്ള സ്ത്രീകളുടെ ഒരു നിരയെ വാര്‍ത്തെടുക്കുകയും, അവര്‍ വഴി അവരുടെ ഗ്രാമങ്ങളില്‍ വലിയ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുകയുമാണ് ഈ പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം. ഝാര്‍ഖണ്ഡിലെ മഹിളാ സമഖ്യ സൊസൈറ്റിയുടെ സ്റ്റേറ്റ് പ്രോഗ്രാം ഡയറക്ടര്‍ ഡോ.സുമിത ഗുപ്തയുടെ അഭിപ്രായത്തില്‍ , പ്രത്യേകം തയാറാക്കിയിരിക്കുന്ന ഈ പാഠ്യപദ്ധതിയ്ക്കു തുടര്‍ച്ചയായി  നേതൃത്വ പരിശീലനമാണ് നല്കുക.  ദൃശ്യ-ശ്രാവ്യ സാങ്കേതങ്ങള്‍, കമ്പ്യൂട്ടര്‍, ടെലിവിഷന്‍ തുടങ്ങിയ ആധുനിക മാധ്യമങ്ങളും ഇതിനായി പ്രയോജനപ്പെടുത്തും. ഈ ചെറുപ്പക്കാരികള്‍ക്ക് വിവിധ വിനോദങ്ങള്‍, സ്‌പോര്‍ട്‌സ്, കരാട്ടെ എന്നിവയിലും പരിശീലനം നല്‍കും. അധ്യാപക ദിനം പോലുള്ള അവസരങ്ങളും പരിശീലനത്തിനിടയില്‍ ആചരിക്കും. ഈ ചെറുപ്പക്കാരികളെ ബാങ്ക്, പോസ്റ്റ് ഓഫീസ്, റെയി വെ സ്റ്റേഷന്‍ മുതലായ പൊതു സ്ഥാപനങ്ങളി  കൊണ്ടുപോയി അവയുടെ പ്രവര്‍ത്തനങ്ങള്‍, അവിടെ നിന്നു ലഭിക്കുന്ന സേവനങ്ങള്‍, അവിടെ ലഭ്യമായ സൗകര്യങ്ങള്‍ തുടങ്ങിയ  പരിചയപ്പെടുത്തും. ചില ശില്പശാലകളിലും സെമിനാറുകളിലും  പങ്കെടുക്കാനും അവര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കും.

ജാംഷഡ്പൂരിലെ മഹിളാ ശിക്ഷണ്‍ കേന്ദ്രത്തി  നിന്ന് റാഞ്ചിയി  നടന്ന ആര്‍ത്തവവും വ്യക്തിശുചിത്വവും എന്ന ശില്പശാലയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ച ആഷാ ടുഡു എന്ന പെണ്‍കുട്ടി പറഞ്ഞത്, ലഭിച്ചതെല്ലാം പുതിയ അറിവുകളായിരുന്നു എന്നാണ്. ആര്‍ത്തവത്തെ കുറിച്ചും ആ സമയത്ത് പാലിക്കേണ്ട വ്യക്തിശുചിത്വത്തെ കുറിച്ചും ഗ്രാമത്തിലെ സമപ്രായക്കാരായ പെണ്‍കുട്ടികളെ ബോധവത്ക്കരിക്കുകയായിരിക്കും തന്റെ ആദ്യ ദൗത്യമെന്നും ആഷ വ്യക്തമാക്കി. തന്റെ ഗ്രാമത്തിലുള്ളവര്‍ വളരെ പാവപ്പെട്ടവരാണെന്നും ഒരു ഡോക്ടറായി അവര്‍ക്ക് സേവനം ചെയ്യണമെന്നുമാണ് അവളുടെ ആഗ്രഹം.

''എന്റെ ഗ്രാമത്തിലുള്ളവര്‍ അസുഖങ്ങള്‍ ഇല്ലാത്ത ആരോഗ്യമുള്ള ആളുകളാകണം എന്നാണ് എന്റെ ആഗ്രഹം''. കന്താ ദേറാ ഗ്രാമത്തിലെ അഷ്ടമി സര്‍ദാര്‍ 50 രൂപ ദിവസക്കൂലിക്ക് ഒരു സ്ഥാപനത്തില്‍  ജോലി ചെയ്തു വരവെയാണ് അവള്‍ക്ക് ജംഷഡ്പൂരിലെ മഹിളാ ശിക്ഷണ്‍ കേന്ദ്രത്തില്‍  പ്രവേശനം ലഭിച്ചത്.

ഒരു നല്ല അധ്യാപികയായി ഗ്രാമത്തില്‍  തിരിച്ചെത്തി എല്ലാവര്‍ക്കും അറിവു പകര്‍ന്നു നല്കാനാണ് അവളുടെ ആഗ്രഹം. എല്ലാ ആളുകളും സാക്ഷരരായ തന്റെ ഗ്രാമത്തെ ഈ ഈ 15കാരി സ്വപ്നം കാണുന്നു. ഝാര്‍ഖണ്ഡില്‍  14 മഹിളാ ശിക്ഷണ്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പതിനൊന്നു ജില്ലകളിലും ഓരോന്നു വീതം. സ്ത്രീതടവുകാര്‍ക്കു വേണ്ടി റാഞ്ചിയിലെ ബിര്‍സമുണ്ട ജയിലിലും, മറ്റൊന്ന്   മനുഷ്യകടത്തുകാരുടെ കൈകളില്‍ നിന്നു രക്ഷപ്പെട്ട് എത്തിയവര്‍ക്കും വേണ്ടി കുന്തിയിലും ഓരോ മഹിളാ ശിക്ഷണ്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

ഝാര്‍ക്കണ്ഡില്‍  വ്യാപകമായ ഒരു കുറ്റകൃത്യമാണ് പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോകല്‍.  പലപ്പോഴും പൊണ്‍കുട്ടികള്‍ സ്‌ഫോടനാത്മകമായ സാഹചര്യങ്ങളില്‍  അറിയാതെ അകപ്പെട്ടു പോകുകയാണ്. രൂക്ഷമായ ദാരിദ്ര്യമാണ് ഇതിന് ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഇത്തരത്തിലുള്ള ഇരകള്‍ക്കായി ഒരു പഠന കേന്ദ്രം ആരംഭിച്ചത്. ആദ്യബാച്ച് 11 മാസത്തെ പരിശീലനം പൂര്‍ത്തിയാക്കി
കഴിഞ്ഞു.

അനാശ്യാസ കേന്ദ്രങ്ങളില്‍  നിന്ന് രക്ഷപ്പെടുത്തിയവരെ മുഖ്യധാരയിലെത്തിക്കുന്നതിനായി  മഹിളാ ശിക്ഷണ്‍ കേന്ദ്രത്തില്‍  കൊണ്ടുവരിക എന്നതാണ്  ഏറ്റവും വലിയ വെല്ലുവിളി - കുന്തിയിലെ ജില്ലാ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ അഞ്ചി ഹോറോ  ചൂണ്ടിക്കാട്ടി.
വീടുകള്‍ വിട്ടു പുറത്തിറങ്ങാന്‍ അവര്‍ക്കു ഭയമാണ്. അവര്‍  മഹിളാ ശിക്ഷണ്‍ കേന്ദ്രത്തില്‍  വരുന്നതു പോലും അജ്ഞാതമായ ഏതോ ഭീതിയുടെ നിഴലിലാണ് ഹോറോ  പറഞ്ഞു.

ഇവരുടെ ആദ്യബാച്ചില്‍  32 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ അഞ്ചു പേരെ കസ്തൂര്‍ബാ ഗാന്ധി ബാലിക വിദ്യാകേന്ദ്രത്തി  തുടര്‍ പഠനത്തിനായി പ്രവേശിപ്പിച്ചു. അവിടെ തുന്നലും, ബ്യൂട്ടീഷന്‍ കോഴ്‌സുമാണ് അവര്‍ പരിശീലിക്കുന്നത്. ബിര്‍സ മുണ്ട ജയിലിലെ മഹിളാ ശിക്ഷണ്‍ കേന്ദ്രത്തിലെ പഠിതാക്കള്‍ 24 തടവുകാരികളാണ്. ആദ്യം ഈ യുവതികളെ അവരുടെ വിഷാദ മനോഭാവത്തില്‍  നിന്നു മോചിപ്പിക്കണം, പിന്നീടു മാത്രമെ എന്തെങ്കിലും പഠനത്തില്‍  അവര്‍ക്ക് താല്പര്യം ജനിപ്പിക്കാന്‍ സാധിക്കൂ എന്നാണ് ജയിലിലെ ഒരു ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടത്.

മഹിളാ ശിക്ഷണ്‍ കേന്ദ്രത്തിലേയ്ക്ക് പ്രവേശനം നല്കുന്നത് ഏറ്റവും കൂടുത  ദാരിദ്യം അനുഭവിക്കുന്ന സ്ത്രീകള്‍ക്കും കൗമാരക്കാരുമാണ്. മഹിളാ ശിക്ഷണ്‍ കേന്ദ്രത്തിനു വേണ്ടി മഹിളാസമഖ്യ പ്രവര്‍ത്തകരാണ് ഇവരെ കണ്ടെത്തുക. പഠനത്തില്‍ അതീവ താല്പര്യമുള്ളവരെയും അതിനായി എന്തെങ്കിലും സ്വന്തനിലയിലുള്ള പരിശ്രമങ്ങള്‍ നടത്തിയവരെയും ആദ്യം പരിഗണിക്കും. ആദ്യം ഇവര്‍ക്കായി ഒരു സാക്ഷരതാ ക്യാമ്പ് നടത്തും. ഇതി  വച്ച് വാര്‍ഡനും അധ്യാപകരും മറ്റും ചേര്‍ന്ന് അവരുടെ പ്രകടനം വിലയിരുത്തിയ ശേഷമാണ് ശിക്ഷണ്‍ കേന്ദ്രത്തില്‍  പ്രവേശനം നല്കുക.

ഇതിനോടകം ഝാര്‍ഖണ്ഡില്‍  നിന്നു മാത്രം 104 ബാച്ചുകള്‍ - 3456 പെണ്‍കുട്ടികളും യുവതികളും - പഠനം പൂര്‍ത്തിയാക്കി. ഇവരില്‍  2169 പേര്‍ പട്ടിക ഗോത്ര വര്‍ഗ്ഗക്കാരാണ്. 900 പേര്‍ പട്ടിക വര്‍ഗ്ഗവും. 315 പേര്‍ മറ്റ് പിന്നോക്ക വിഭാഗങ്ങളില്‍പെട്ടവരും ന്യൂനപക്ഷ സമുദായക്കാരും.

ഇതൊക്കെയാണെങ്കിലും ബസന്തി പൂര്‍ത്തിയെപ്പോലെ, അവളുടെ സഹോദരി പിയാരി പൂര്‍ത്തിയെ പോലെ 11 വയസ് മാത്രമുള്ള പെണ്‍കുട്ടികള്‍ ഉപജീവനത്തിനായി ഇപ്പോഴും കട്ടക്കളങ്ങളില്‍  പകലന്തിയോളം അധ്വാനിക്കുന്നു എന്നത് ദുഖകരമായ അവസ്ഥയാണ്. സ്‌കൂളില്‍  പോയി അവരുടെ അവകാശമായ വിദ്യാഭ്യാസം നേടേണ്ട പ്രായത്തില്‍  അതിനു സാധിക്കാതെ തുഛമായ അന്‍പതോ അറുപതോ രൂപയ്ക്കു വേണ്ടി ഒരു ദിവസം മുഴുവന്‍ അധ്വാനിക്കാന്‍, അല്ലെങ്കില്‍  രൂക്ഷമായ ദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടി വേശ്യാവൃത്തിക്ക് നിര്‍ബന്ധിതരായി തകരുന്ന ചെറുബാല്യങ്ങള്‍ ഇപ്പോഴും നമ്മുടെ രാജ്യത്തുണ്ട് എന്ന സത്യമാണ് നമ്മെ ആകുലപ്പെടുത്തുന്നത്.

അധ്യാപകരുടെ താഴ്ന്ന നിലവാരം, അടിസ്ഥാന സൗകര്യങ്ങളുടെയും പഠനസാമഗ്രികളുടെയും അഭാവം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഈ ശിക്ഷണ്‍ കേന്ദ്രങ്ങളുടെ സുഗമമായ നടത്തിപ്പിനു പ്രതിബന്ധങ്ങള്‍ തീര്‍ക്കുന്നു എന്ന് മഹിളാ സമഖ്യയുടെ നാലാമത് അവലോകനത്തില്‍  ചൂണ്ടിക്കാട്ടിയിരിക്കുന്നു. അതുകൊണ്ടു തന്നെ ഇവിടെ പരിശീലിക്കുന്ന പല കുട്ടികള്‍ക്കും തുടര്‍ പഠനത്തിന് പ്രവേശനം ലഭിക്കാത്ത അവസ്ഥയും ഉണ്ടാകുന്നു.

ഇതൊക്കെയാണെങ്കിലും ഒരു വെള്ളി രേഖ കാണുന്നത്, ആഷയെപ്പോലെ, പിയാരിയെപ്പോലെ, അഷ്ടമിയെ പോലെ ധാരാളം പെണ്‍കുട്ടികള്‍ വെറുതെ പഠിച്ച് മുന്നോട്ടു പോകുന്നതിനു പകരം ഭാവിയെ കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാടോടു കൂടി  സമൂഹത്തില്‍  മാറ്റങ്ങള്‍ക്ക് രാസത്വരകമാകാനുള്ള നിശ്ചയദാര്‍ഢ്യത്തോടും ദിശാബോധത്തോടും കൂടി മുന്നേറ്റം നടത്തുന്നു എന്നതാണ്. അത് ചെറിയ കാര്യമല്ലല്ലോ.

Article, Woman, Life Threat, Politics, New Delhi, Gujarat, Education, Empowering Rural Women to become agents of change, Malayalam News, National News, Kerala News, International News

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: Article, Woman, Life Threat, Politics, New Delhi, Gujarat, Education, Empowering Rural Women to become agents of change, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news

Post a Comment