Follow KVARTHA on Google news Follow Us!
ad

വ്യവസായിയുടെ പേര് തക്കസമയത്ത് വെളിപ്പെടുത്തും: ഗഡ്കരി

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിക്കും കോണ്‍ഗ്രസിനുമിടയില്‍ പ്രവര്‍ത്തിച്ച വ്യവസായിയുടെ പേര് തക്കസമയത്ത് വെളിപ്പെടുത്തുമെന്ന് മുന്‍ ബിജെപി പ്രസിഡന്റ് നിതിന്‍ ഗഡ്കരി. AAP, Aam Aadmi Party, Arvind Kejriwal, BJP, Nitin Gadkari
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിക്കും കോണ്‍ഗ്രസിനുമിടയില്‍ പ്രവര്‍ത്തിച്ച വ്യവസായിയുടെ പേര് തക്കസമയത്ത് വെളിപ്പെടുത്തുമെന്ന് മുന്‍ ബിജെപി പ്രസിഡന്റ് നിതിന്‍ ഗഡ്കരി. ആ രഹസ്യം ഞാന്‍ തക്കസമയത്ത് വെളിപ്പെടുത്തും. ഇപ്പോഴിത് നല്ല സമയമല്ല ഗഡ്കരി പറഞ്ഞു.
വിഷയത്തില്‍ മൗനം പാലിക്കുമ്പോഴും തന്റെ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് നിതിന്‍ ഗഡ്കരി. കോണ്‍ഗ്രസിനും ആം ആദ്മി പാര്‍ട്ടിക്കുമിടയില്‍ ചില രഹസ്യ ധാരണകളുണ്ടായിട്ടുണ്ടെന്നും ഒരു പ്രമുഖ വ്യവസായിയാണ് ഇരു പാര്‍ട്ടിക്കുമിടയില്‍ മദ്ധ്യസ്ഥനായതെന്നുമാണ് ഗഡ്കരി ആരോപണമുന്നയിച്ചത്. ഈ രഹസ്യധാരണയെക്കുറിച്ച് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് അറിയാമെന്നും ഗഡ്കരി പറഞ്ഞു.
AAP, Aam Aadmi Party, Arvind Kejriwal, BJP, Nitin Gadkariഅതേസമയം ഗഡ്കരിയുടെ ആരോപണങ്ങള്‍ ആം ആദ്മി പാര്‍ട്ടി കണ്‍ വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍ നിഷേധിച്ചിരുന്നു. ആരോപണമുന്നയിക്കുന്നതിന് അടിസ്ഥാനമായ തെളിവുകള്‍ ഗഡ്കരി പുറത്തുവിടണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നു.
ഡല്‍ഹിയില്‍ അധികാരത്തിലേറാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതിന് കഴിയാത്തതിലുള്ള ദേഷ്യമാണ് ബിജെപിയുടെ ആരോപണത്തിന് പിന്നിലെന്ന് ഡല്‍ഹി കോണ്‍ഗ്രസ് നേതാവ് ഷക്കീല്‍ അഹമ്മദ് ആരോപിച്ചു.
SUMMARY: New Delhi: Former BJP President Nitin Gadkari, under attack for claiming an industrialist had brokered the deal between Aam Aadmi Party and Congress for government formation in Delhi, on Monday said he will reveal the identity of the businessman "at an appropriate time".
Keywords: AAP, Aam Aadmi Party, Arvind Kejriwal, BJP, Nitin Gadkari

Post a Comment