Follow KVARTHA on Google news Follow Us!
ad

കോൺഗ്രസിനേയും ബിജെപിയേയും വിശ്വാസമില്ല; അടുത്ത 48 മണിക്കൂര്‍ നിര്‍ണ്ണായകം: കേജരിവാള്‍

ന്യൂഡല്‍ഹി: ബിജെപിയേയും കോൺഗ്രസിനേയും വിശ്വസിക്കാൻ കഴിയില്ലെന്നും അടുത്ത 48 മണിക്കൂറുകള്‍ നിര്‍ണായകമാണെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. BJP, AAP, Aam Aadmi Party, dynastic politics, Congress, Arvind Kejriwal
ന്യൂഡല്‍ഹി: ബിജെപിയേയും കോൺഗ്രസിനേയും വിശ്വസിക്കാൻ കഴിയില്ലെന്നും അടുത്ത 48 മണിക്കൂറുകള്‍ നിര്‍ണായകമാണെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ജനുവരി 3ന് ആം ആദ്മി സര്‍ക്കാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതിന് മണിക്കൂറുകള്‍ അവശേഷിക്കുന്നതിനിടയിലാണ് കേജരിവാളിന്റെ പ്രസ്താവന.
കോണ്‍ഗ്രസിനേയും ബിജെപിയേയും വിശ്വസിക്കാന്‍ കഴിയില്ല. സര്‍ക്കാരിന്റെ നിലനില്പിനെക്കുറിച്ച് ഞങ്ങള്‍ ചിന്തിക്കുന്നേയില്ല. ഞങ്ങള്‍ക്ക് 48 മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത് എന്ന വിശ്വാസത്തിലാണ് ഞങ്ങള്‍ കാര്യങ്ങള്‍ മുന്നോട്ട് നീക്കുന്നത്. ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്ന പരമാവധി നല്ലകാര്യങ്ങള്‍ ചെയ്യാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത് കേജരിവാള്‍ പറഞ്ഞു.
BJP, AAP, Aam Aadmi Party, dynastic politics, Congress, Arvind Kejriwalതന്റെ ആരോഗ്യം രണ്ട് ദിവസത്തിനുള്ളില്‍ വീണ്ടെടുക്കാന്‍ കഴിയുമെന്ന് പറഞ്ഞ കേജരിവാള്‍ നിര്‍ണായകമായ അടുത്ത 48 മണിക്കൂര്‍ തനിക്കിനി വീണ്ടെടുക്കാനാകില്ലെന്നും കൂട്ടിച്ചേര്‍ത്തു. കടുത്ത പനിമൂലം കഴിഞ്ഞ ദിവസം പരിപൂർണ വിശ്രമം വേണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടിരുന്നെങ്കിലും തന്റെ രണ്ട് ബെഡ്റൂം ഫ്ലാറ്റിൽ ചേർന്ന യോഗത്തിൽ കേജരിവാൾ സൗജന്യ ജലവിതരണ പദ്ധതിയുടെ പ്രഖ്യാപനം നടത്തിയിരുന്നു.
SUMMARY: New Delhi: Ahead of the trust vote on January 2, Delhi Chief Minister Arvind Kejriwal on Tuesday said he wants to do maximum good for the people in the next 48 hours whether the government stays or not.
Keywords: BJP, AAP, Aam Aadmi Party, dynastic politics, Congress, Arvind Kejriwal


Post a Comment